TRENDING:

ബംഗളൂരൂവിലെ അഴിയാത്ത ട്രാഫിക് കുരുക്കിനു പിന്നിലെ കാരണമെന്ത്?

Last Updated:

ലോകമെമ്പാടുമുള്ള എല്ലാ പ്രമുഖ നഗരങ്ങളിലും ട്രാഫിക് കുരുക്ക് ഒരു വലിയ പ്രശ്‌നമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു നഗരത്തിലെ അഴിയാത്ത ട്രാഫിക് കുരുക്കിന് കാരണമെന്ത്? സിറ്റിയിലെ ട്രാഫിക് കുരുക്ക് സംബന്ധിച്ച് പല വാർത്തകളും ട്രോളുകളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരിക്കലും അഴിയാത്ത ഈ കുരുക്കിനുള്ള ഉത്തരം വളരെ എളുപ്പമാണ്. അതിനുള്ള പരിഹാരം അല്‍പം സങ്കീര്‍ണവും. ലോകമെമ്പാടുമുള്ള എല്ലാ പ്രമുഖ നഗരങ്ങളിലും ട്രാഫിക് കുരുക്ക് ഒരു വലിയ പ്രശ്‌നമാണ്. ഇതിനുള്ള പ്രധാന കാരണം വാഹനങ്ങളുടെ എണ്ണവും റോഡില്‍ പരമാവധി ഇറക്കാന്‍ കഴിയുന്ന വാഹനങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തിലെ വലിയ വ്യത്യാസമാണ്.
advertisement

കോവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ തങ്ങളുടെ ജീവനക്കാരോട് തിരികെ ഓഫീസിലെത്തി ജോലി ചെയ്യാന്‍ ഐടി കമ്പനികള്‍ ആവശ്യപ്പെട്ട് തുടങ്ങി. ഇതോടെ റോഡിലെ ട്രാഫിക് കുരുക്ക് വീണ്ടും വര്‍ധിക്കാനും തുടങ്ങി. ഏകദേശം 68,000-ന് അടുത്ത് കമ്പനികളാണ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സില്‍ക്ക് ബോര്‍ഡ്- മാറത്തഹള്ളി-കെആര്‍ പുരം റൂട്ടിലാണ് ഏറ്റവും കൂടുതല്‍ ട്രാഫിക് അനുഭവപ്പെടുന്നത്. ഇത് ഏകദേശം 60 കിലോമീറ്റര്‍ ദൂരമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഈ റൂട്ടില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്.

advertisement

Also read- ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ശ്രീഹരിക്കോട്ട മാറിയത് എങ്ങനെ?

ഒആര്‍ആര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ഏകദേശം 65,000 ജീവനക്കാർ യാത്ര ചെയ്യുന്നതായി ന്യൂസ് 18 നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ റൂട്ടില്‍ കുറഞ്ഞത് 6.5 ലക്ഷം വാഹനങ്ങളാണ് ഓരോ ദിവസവും സഞ്ചരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയും കോളേജ് വിദ്യാര്‍ഥികളെയും മറ്റ് ബിസിനസ് ആവശ്യങ്ങൾക്കായി നിരത്തിലിറക്കുന്ന വാഹനങ്ങളും മാറ്റി നിര്‍ത്തിയാല്‍ ജോലി സ്ഥലത്തേക്ക് വാഹനത്തിൽ പോകുന്ന ജീവനക്കാരുടെ പകുതിയോളം വരും.

advertisement

ആഗസ്റ്റ് മാസമാകുന്നതോടെ ഇത് 75,000 ആകുമെന്നാണ് ട്രാഫിക് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നി. കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം മുഴുവന്‍ സമയമാക്കുന്നതോടെയാണിത്. എഐ, ഡ്രൈവ് കാമറകള്‍, സോഫ്റ്റ് വെയറുകള്‍ എന്നിവ ഉപയോഗിച്ച് ഈ ട്രാഫിക്കില്‍ കുരുങ്ങിക്കിടക്കുന്ന റോഡുകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പരിഹാരം കണ്ടെത്താമെന്നും മനസ്സിലാക്കാന്‍ ന്യൂസ് 18 ബെംഗളൂരുവിലെ ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ എംഎന്‍ അനുചേതിനൊപ്പം യാത്ര ചെയ്യുകയുണ്ടായി.

എന്തുകൊണ്ട് ഇത്തരം ട്രാഫിക് ബ്ലോക്കുകള്‍? എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്?

എല്ലാത്തരം ആളുകളും വസിക്കുന്ന ഒരു നഗരമാണ് ബെംഗളൂരു. അതിനാല്‍, ഓരോ ദിവസവും കൂട്ടിച്ചേര്‍ക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 1000 മുതല്‍ 2000 വരെ വരും. ഇന്നുവരെ 1.1 കോടി വാഹനങ്ങളാണ് ഇവിടെ ഉള്ളത്. ഇവിടുത്തെ ജനസംഖ്യയാകട്ടെ 1.6 കോടിയോളം വരും. വാഹനം-ഡ്രൈവര്‍ അനുപാതം 1:1.5 എന്ന രീതിയിലാണ്. ഇത് കുറച്ച് കൂടുതലാണ്. റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറച്ച് കൊണ്ടുവരുന്നതിനാലണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കേണ്ടി വരും. ഇതിന്, ഹ്രസ്വകാല, മധ്യ, ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളുണ്ട്.

advertisement

അതില്‍ ദീര്‍ഘകാല പരിഹാരമാര്‍മാണ് മെട്രോ, സബ് അര്‍ബന്‍ട്രെയിനുകള്‍, കെ-റൈഡ്, ബസുകള്‍ മുതലായവ, അനുചേത് പറഞ്ഞു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. ഇതിലൂടെ നഗരത്തിലെ ട്രാഫിക് കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങള്‍ക്കിടയിലും ബെംഗളൂരുവിലെ പല മേഖലകളിലും കനത്ത ട്രാഫിക് ബ്ലോക്കുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് നിര്‍ണായകമായ നടപടിയെടുക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നു.

Also read- സമുദ്രങ്ങളുടെ നിറം മാറുന്നത് എന്തുകൊണ്ട്? ഇത് അപകടകരമോ?

രാവിലെ തിരക്കേറിയ സമയത്ത് വലിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയുകയാണ് അതിലൊന്ന്. മെട്രോയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും ബാരിക്കേഡുകളും ട്രാഫിക്കിനെ ബാധിച്ചിട്ടുണ്ട്.കൂടുതല്‍ ഐടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒആര്‍ആര്‍ റൂട്ടില്‍ വലിയ തോതിലുള്ള ട്രാഫിക് കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടേക്ക് വലിയ തോതില്‍ ജീവനക്കാര്‍ പ്രവര്‍ത്തി ദിനങ്ങളില്‍ എത്തിച്ചേരുമ്പാഴാണിത്. മാറത്തഹള്ളിയിലും സില്‍ക്ക് ബോര്‍ഡിലും ട്രാഫിക്കില്‍ വലിയതോതിലുള്ള വര്‍ധന ഈ അടുത്തകാലത്ത് അനുഭവപ്പെടുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്.

advertisement

ഇതിനാല്‍ ജീവനക്കാരില്‍ 60 മുതല്‍ 70 ശതമാനം വരെ ഓഫീസിലേക്ക് പോകുന്നതിനാല്‍ റോഡുകളില്‍ ഇപ്പോള്‍ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഞങ്ങള്‍ ചില നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. റോഡുകളിലെ ട്രാഫിക്കുകളില്‍ 70 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. യാത്രകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്-അനുചേത് പറഞ്ഞു. നമ്മ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അതിഥി തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ മെല്ലെയാണ് നടക്കുന്നത്. കര്‍ണാടകയിൽ അടുത്തിടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നഗരത്തിലെ ട്രാഫിക് കുരുക്ക് അഴിക്കുന്നതിന് ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. അടിപ്പാതകള്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണമാണ് മുന്നോട്ട് വയ്ക്കുന്നത്.

പിഴയായി ഈടാക്കിയത് 123 കോടി രൂപ

ഈ വര്‍ഷമാദ്യം തന്നെ ബെംഗളൂരുവില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈടാക്കിയത് 123 കോടി രൂപയാണ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനും ലംഘനങ്ങള്‍ കുറയ്ക്കുന്നതിനുമായി, 50 ശതമാനത്തോളം കിഴിവ് വാഗ്ദാനം ചെയ്ത് പിഴ അടയ്ക്കുന്നതിനായി മൂന്ന് ഘട്ടങ്ങളായി അധികൃതർ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി. ആദ്യഘട്ടം വിജയമാതോടെ രണ്ടാം ഘട്ടം നടപ്പിലാക്കി. ഇതിലൂടെ 13.27 കോടി രൂപ സമാഹരിച്ചു. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഘട്ടം അവസാനിക്കും. 48,259 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1.53 കോടി രൂപ ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്രയാണ് നിയമലംഘനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്.

Also read- Explained | മുതലപ്പൊഴിയിൽ പുലിമുട്ട് വന്നശേഷം 17 വർഷത്തിൽ ബലിയായത് 69 മത്സ്യത്തൊഴിലാളികൾ

രണ്ടിലധികം പേര്‍ ബൈക്കില്‍ ഒരേ സമയം യാത്ര ചെയ്യുന്നതും ഇതിനോടൊപ്പം തന്നെയുണ്ട്. ട്രാഫിക് നിയമലംഘനങ്ങള്‍ മൂലവും ട്രാഫിക് കുരുക്കുകള്‍ ഉണ്ടാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്നതിനായി ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇത് നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്. ഓരോ ദിവസവും 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ പിഴയായി ലഭിക്കുമെന്നാണ് കരുതുന്നത്. ഐടിഎംഎസ് നിയമലംഘകരെ പ്രയാസം കൂടാതെ പിടികൂടാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്-ട്രാഫിക് ജോയിന്റ് കമ്മിഷണര്‍ അനുചേത് പറഞ്ഞു.

ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിന് എഐയുടെ ഉപയോഗം

രാജ്യത്ത് എഐ ഉപയോഗിച്ച് വിജയകരമായി ട്രാഫിക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേയൊരു നഗരം ബെംഗളൂരുവാണ്. ട്രാഫിക് മാനേജ്‌മെന്റ് കേന്ദ്രം (ടിഎംസി) ഐടിഎംഎസ് ഉപയോഗിച്ച് ട്രാഫിക് നീക്കങ്ങള്‍ തിരിച്ചറിയുകയും നഗരത്തിലെ ട്രാഫിക് കാര്യക്ഷമമായി നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രത്യേകമായി രൂപകല്‍പന ചെയ്ത എഎന്‍പിആര്‍ (ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റിക്കഗനിഷന്‍) കാമറകളുടെ സഹായത്തോടെ നഗരം മുഴുവന്‍ നിരീക്ഷിക്കാന്‍ മാത്രമല്ല, ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാനും കഴിയുന്നു. ഇതിനായി പ്രത്യേകമായി രൂപകല്‍പന ചെയ്ത ഐഐയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ (ആര്‍എല്‍വിഡി) കാമറകളും സഹായിക്കുന്നുണ്ട്.

Also read-Chandrayaan-3 | കുതിക്കാനൊരുങ്ങി ചന്ദ്രയാന്‍-3; ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

അതിനാല്‍, അടുത്തതവണ ചുവന്ന ലൈറ്റ് മറികടക്കാന്‍ ശ്രമിക്കുന്നയാള്‍ രണ്ടുവട്ടം ചിന്തിക്കും. ഇതിലൂടെ റോഡിലെ നിയമലംഘനങ്ങള്‍ മാത്രമല്ല, സീറ്റ്‌ബെല്‍റ്റ്, വാഹനങ്ങളുടെ വേഗത, രണ്ടിലധികം പേരുടെ യാത്ര, മൊബൈല്‍ ഉപയോഗം, സിഗ്നല്‍ തെറ്റിക്കല്‍, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, ക്രോസ് ലൈനുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും മറികടക്കുന്നതുമെല്ലാം പിടികൂടുമെന്ന് ടിഎംസി ഇന്‍സ്‌പെക്ടര്‍ ഡോ. അനില്‍ പുരോഹിത് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ബംഗളൂരൂവിലെ അഴിയാത്ത ട്രാഫിക് കുരുക്കിനു പിന്നിലെ കാരണമെന്ത്?
Open in App
Home
Video
Impact Shorts
Web Stories