TRENDING:

ഗൂ​ഗിളിന് ഒരാഴ്ചയ്ക്കിടെ തുടർച്ചയായി രണ്ടു തവണ പിഴ ഈടാക്കാനുളള കാരണങ്ങൾ

Last Updated:

പ്ലേ സ്റ്റോർ നയങ്ങൾ ദുരുപയോഗം ചെയ്തതിനാണ് ഒക്ടോബർ 25 ന് ​ഗൂ​ഗിളിന് സിസിഐ 936.44 കോടി രൂപ പിഴ ചുമത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്ലേ സ്റ്റോർ നയങ്ങൾ ദുരുപയോ​ഗം ചെയ്തെന്നു ചൂണ്ടിക്കാട്ടി ടെക് ഭീമനായ ഗൂഗിളിന് (Google) 936.44 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (Competition Commission of India (CCI)). ഒരാഴ്‌ചയ്‌ക്കുള്ളിൽ ഗൂഗിളിൽ നിന്ന് ഇതു രണ്ടാം തവണയാണ് സിസിഐ പിഴയീടാക്കുന്നത്. അന്യായമായ ബിസിനസ് രീതികൾ അവസാനിപ്പിക്കാനും ​ഗൂ​ഗിളിനോട് സിസിഐ ആവശ്യപ്പെട്ടു. ഒക്ടോബർ 20 ന് കമ്പനിക്കു മേൽ ​1,337 കോടി രൂപ പിഴ ചുമത്തിയിരുന്നു. ​
advertisement

​ഗൂ​ഗിളിന്റെ ശരാശരി വരുമാനത്തിന്റെ ഏഴു ശതമാനമാണ് 936.44 എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തുടർച്ചയായ പിഴകൾ എന്തുകൊണ്ട് ?

പ്ലേ സ്റ്റോർ നയങ്ങളുടെ ദുരുപയോ​ഗം: പ്ലേ സ്റ്റോർ നയങ്ങൾ ദുരുപയോഗം ചെയ്തതിനാണ് ഒക്ടോബർ 25 ന് ​ഗൂ​ഗിളിന് സിസിഐ 936.44 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോയിഡ് മൊബൈൽ ആപ്പ് ഡെവലപ്പർമാർക്കുള്ള പ്രധാന വിതരണ മാർ​ഗമാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോർ. ഇതിലൂടെ കമ്പനിയുടെ തന്നെ പേമെന്റ് ആപ്പിന് പ്രചാരം നൽകാൻ ശ്രമിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.

advertisement

ആൻഡ്രോയിഡ് മൊബൈൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പിഴ: ഒക്ടോബർ 20 നാണ് ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഗൂഗിളിന് സിസിഐ 1,337 കോടി രൂപ പിഴ ചുമത്തിയത്.​ ഇത്തരം നടപടികൾ അവസാനിപ്പിക്കാനും ​ഗൂ​ഗിളിനോട് സിസിഐ ആവശ്യപ്പെട്ടിരുന്നു.

ഓൺലൈൻ സേർച്ച്: ഓൺലൈൻ സേർച്ചുമായി ബന്ധപ്പെട്ട അന്യായമായ ബിസിനസ് രീതികൾ കണ്ടെത്തിയതിനെ തുടർന്ന് 2018 ഫെബ്രുവരിയിൽ സിസിഐ ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തിയിരുന്നു. ചില ​ഗൂ​ഗിൾ സേർച്ച് റിസൾട്ടുകൾ പക്ഷപാതപരവും കൃത്രിമവുമാണെന്നും സിസിഐ കണ്ടെത്തിയിരുന്നു.

advertisement

വാർത്താ ഉള്ളടക്കം, സ്‌മാർട്ട് ടിവി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഗൂഗിളിനെതിരായ പരാതികൾ സിസിഐ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും മൂന്നാം കക്ഷി ബില്ലിംഗ്, പേയ്‌മെന്റ് പ്രോസസിങ്ങ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ആപ്പ് ഡെവലപ്പർമാരെ നിയന്ത്രിക്കരുതെന്നും ​ഗൂ​ഗിളിനോട് ആവശ്യപ്പെട്ടു. ഗൂ​ഗിൾ സെർച്ച് ഉപയോ​ഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും ആൻഡ്രോയിഡ് ഓപ്പറേറ്റിം​ഗ് സിസ്റ്റത്തിൽ സമയബന്ധിതമായി മാറ്റം വരുത്തണമെന്നും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ​ഗൂ​ഗിളിന് നിർദേശം നൽകിയിട്ടുണ്ട്.

Also Read- വീണ്ടും ഗൂഗിളിന് പിഴ; 936.44 കോടി രൂപ പ്ലേസ്റ്റോറിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന്

advertisement

​ഗൂ​ഗിളിലൂടെ ശേഖരിക്കുന്ന ഡാറ്റ, ഡാറ്റയുടെ ഉപയോഗം, ആപ്പ് ഡെവലപ്പർമാരുമായോ മറ്റുള്ളവരുമായോ അത്തരം ഡാറ്റ പങ്കുവെയ്ക്കുന്നത് എന്നീ കാര്യങ്ങളെക്കുറിച്ച് വ്യക്തമായതും സുതാര്യവുമായ നയം രൂപീകരിക്കണമെന്നും സിസിഐ ​ഗൂ​ഗിളിനോട് പറഞ്ഞു. ആപ്പ് ഡെവലപ്പർമാരുമായുള്ള ആശയവിനിമം, നൽകുന്ന സേവനങ്ങൾ, ഈടാക്കുന്ന ഫീസ് എന്നിവയിലെല്ലാം പൂർണ സുതാര്യത ഉറപ്പാക്കണം എന്നും

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂ​ഗിളിനോട് ആവശ്യപ്പെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോൺ ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് 2019 ഏപ്രിലില്‍ ആണ് ഗൂഗിളിനെതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഗൂ​ഗിളിന് ഒരാഴ്ചയ്ക്കിടെ തുടർച്ചയായി രണ്ടു തവണ പിഴ ഈടാക്കാനുളള കാരണങ്ങൾ
Open in App
Home
Video
Impact Shorts
Web Stories