വീണ്ടും ഗൂഗിളിന് പിഴ; 936.44 കോടി രൂപ പ്ലേസ്റ്റോറിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന്

Last Updated:

പ്ലേ സ്റ്റോറിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് പിഴ

ഗൂഗിളിന് പിഴ ചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI). പ്ലേ സ്റ്റോറിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് സിസിഐ ഒക്‌ടോബർ 25-ന് 936.44 കോടി രൂപ പിഴ ചുമത്തിയത്. കഴിഞ്ഞയാഴ്ച്ചയും സിസിഐ സമാന കുറ്റത്തിന് 1334 കോടി രൂപ പിഴ ചുമത്തിയിരുന്നു.
ആപ്പുകൾ വാങ്ങുന്നതിനോ ഇൻ-ആപ്പ് ബില്ലിംഗിനോ വേണ്ടി ഏതെങ്കിലും തേർഡ് പാർട്ടി ബില്ലിംഗ് അല്ലെങ്കിൽ പേയ്‌മെന്റ് പ്രോസസ്സിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ആപ്പ് ഡെവലപ്പർമാരെ നിയന്ത്രിക്കരുതെന്ന് ടെക് ഭീമന് സിസിഐ നിർദേശം നൽകി. മൂന്ന് മാസത്തിനുള്ളിൽ കമ്പനിയുടെ ആപ്പ് പേയ്‌മെന്റ് നയങ്ങൾ പരിഷ്‌ക്കരിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 20 നാണ് നേരത്തേ സിസിഐ 1,337.76 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ഉപയോക്താക്കളിൽ തങ്ങളുടെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്യുന്നതിനായിരുന്നു പിഴ.
advertisement
"സിസിഐയുടെ തീരുമാനം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും വലിയ തിരിച്ചടിയാകും. കൂടാതെ, ആന്‍ഡ്രോയിഡിന്റെ സുരക്ഷാ ഫീച്ചറുകളില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും, ഇന്ത്യയില്‍ മൊബൈല്‍ ഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും''  എന്നായിരുന്നു അന്ന് ഗൂഗിളിന്റെ പ്രതികരണം.
2020 നവംബറിൽ പെയ്ഡ് ആപ്പുകൾക്കും ഇൻ-ആപ്പ് പർച്ചേസുകൾക്കും ഗൂഗിൾ പ്ലേ സ്‌റ്റോറിന്റെ പേയ്‌മെന്റ് സിസ്റ്റം നിർബന്ധമായും ഉപയോഗിക്കേണ്ട‌ി വരുന്നതിനെക്കുറിച്ച് അന്വേഷണത്തിന് CCI ഉത്തരവിട്ടിരുന്നു. ആപ്പ് ഡെവലപ്പർമാർക്ക് തങ്ങളുടെ താത്പര്യാർത്ഥം ഒരു പേയ്‌മെന്റ് പ്രോസസ്സിംഗ് സിസ്റ്റം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതാണ് ഇതെന്ന് കമ്മീഷൻ പ്രഥമദൃഷ്ട്യാ കണ്ടെത്തുകയും ചെയ്തു.
advertisement
കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആപ്പ് ഡെവലപ്പർമാരുടെ മേൽ അന്യായമായ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയും ഇതിലൂടെ ഗൂഗിൾ വ്യവസ്ഥകൾ ലംഘിക്കുകയാണെന്നും ഒക്ടോബർ 25ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
വീണ്ടും ഗൂഗിളിന് പിഴ; 936.44 കോടി രൂപ പ്ലേസ്റ്റോറിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന്
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement