1. കാലാവസ്ഥാ വ്യതിയാനം, കുറഞ്ഞ പ്രത്യുല്‍പാദന നിരക്ക്, വേട്ടയാടല്‍
നാഷണല്‍ ജിയോഗ്രാഫിക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കാലാവസ്ഥാ വ്യതിയാനം, വേട്ടയാടല്‍, ആവാസവ്യവസ്ഥയുടെ നാശം എന്നിവയെല്ലാം ലോകമെമ്പാടുമുള്ള ചീറ്റകളുടെ എണ്ണം കുറക്കുന്നതിന് കാരണമാകുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ചീറ്റകളുടെ സ്വന്തം ജീനുകളും അവയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. ചീറ്റകള്‍ക്ക് പ്രത്യുത്പാദന നിരക്ക് കുറവാണെന്നതും ഇവരുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്.
advertisement
അതേസമയം, ചീറ്റകളുടെ വംശനാശത്തിന്റെ പ്രാഥമിക കാരണം മരുഭൂകരണമാണെന്ന് (Desertification), ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനിലെ കക്ഷികളുടെ കോണ്‍ഫറന്‍സില്‍ (UNCCD COP 14) ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ ഒരു ഗവേഷകന്‍ പറഞ്ഞിരുന്നു.
2. കായിക ആവശ്യത്തിനായി പിടികൂടി മെരുക്കി
ഇന്ത്യയില്‍ ചീറ്റകളുടെ വംശനാശത്തിന് പിന്നില്‍ മറ്റ് കാരണങ്ങളും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇവയെ മറ്റ് കാട്ടുമുഗങ്ങളെക്കാള്‍ മെരുക്കാന്‍ വളരെ എളുപ്പമായിരുന്നു. അതുകൊണ്ട് ആദ്യകാലങ്ങളില്‍ രാജ്യത്ത് ഇവയെ മെരുക്കിയെടുത്ത് മറ്റ് മൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്നു. കോഴ്സിംഗ് എന്നറിയപ്പെടുന്ന കായിക വിനോദത്തിന് വേണ്ടിയും ഇവയെ വന്‍തോതില്‍ വേട്ടയാടി പിടിച്ചിരുന്നു.
ചീറ്റകള്‍ പൊതുവേ സൗമ്യ സ്വഭാവമുള്ളവയാണ്. കടുവ, സിംഹം, പുള്ളിപ്പുലി എന്നീ മൃഗങ്ങളെപ്പോലെ ഇത് അക്രമകാരികളല്ല. ഇതും ചീറ്റകളുടെ നാശത്തിന് ഒരു കാരണമായിട്ടുണ്ട്.
Also Read- നമീബിയയിൽനിന്ന് എട്ട് ചീറ്റകളുമായി വിമാനം ഇന്ത്യയിലേക്ക് തിരിച്ചു
3. വേട്ടയാല്‍
ഇന്ത്യന്‍ രാജകുടുംബങ്ങള്‍ നൂറ്റാണ്ടുകളായി പിന്‍തുടരുന്ന പ്രിയപ്പെട്ട വിനോദത്തിലൊന്നാണ് വേട്ടയാടൽ. മെരുക്കാന്‍ എളുപ്പമുള്ളതും അപകടകരമല്ലാത്തതിനെ തുടര്‍ന്നും ചീറ്റയെ ഇന്ത്യന്‍ പ്രഭുക്കന്മാര്‍ വേട്ടയ്ക്കായി ഉപയോഗിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. മുഗള്‍ സാമ്രാജ്യകാലത്തും ഇത് വലിയ തോതില്‍ നടന്നിരുന്നതായി വന്യജീവി വിദഗ്ധന്‍ ദിവ്യഭാനുസിന്‍ഹ് റിപ്പോര്‍ട്ടില്‍ പറയുന്നു. 1556 മുതല്‍ 1605 വരെ ഭരിച്ചിരുന്ന അക്ബര്‍ ചക്രവര്‍ത്തിയും 9,000 ചീറ്റകളെ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നതായിട്ടാണ് പറയുന്നത്.
4. ബ്രിട്ടീഷ് ഭരണണകാലത്ത് സംഭവിച്ചത്
ചീറ്റകളെ വേട്ടയാടുന്നതില്‍ ഒട്ടും താല്‍പ്പര്യമില്ലാത്തവരായിരുന്നു ബ്രിട്ടീഷുകാര്‍. എന്നാല്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഇവ വംശനാശത്തിന് വിധേയമായതായിട്ടാണ് ഐഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇവര്‍ കടുവ, കാട്ടുപോത്ത്, ആന തുടങ്ങിയ വലിയ മൃഗങ്ങളെ വേട്ടയാടാനാണ് ഇഷ്ടപ്പെട്ടിരുന്നത്. എന്നാല്‍ വാസസ്ഥലങ്ങള്‍ വികസിപ്പിക്കുന്നതിനും നീലം, തേയില, കാപ്പിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുമായി ബ്രിട്ടീഷ് രാജിന്റെ കാലത്ത് വനങ്ങള്‍ വ്യാപകമായി വെട്ടിത്തെളിച്ചിരുന്നു. ഇത് ചീറ്റകളുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്.
1871 കാലഘട്ടം മുതല്‍ ചീറ്റകളെ കൊല്ലുന്നതിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഈ മൃഗത്തെ ഉപദ്രവകാരികളായി കണക്കാക്കി. അവയെ കൊല്ലുന്നവർക്ക് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. സിന്ധില്‍ ചീറ്റ കുഞ്ഞുങ്ങളെ കൊന്നാല്‍ 6 രൂപയും മുതിര്‍ന്ന ചീറ്റകളെ കൊന്നാല്‍ 12 രൂപയുമാണ് പ്രതിഫലം നല്‍കിയിരുന്നത്.
5. മ്യൂട്ടേഷൻ
ചീറ്റകള്‍ മുമ്പ് വംശനാശഭീഷണി നേരിടുകയും അതിനെ അതിജീവിക്കുകയും ചെയ്തെന്നാണ് നാഷണല്‍ ജിയോഗ്രാഫിക്കിന്റെ റിപ്പോര്‍ട്ട് പറയുന്നത്. അതിജീവിക്കുന്ന ചുരുക്കം ചില ചീറ്റകള്‍ ഇണചേരുകയും ചെയ്തിരുന്നു. എന്നാല്‍ ഇവ ഒരേ കുടുംബത്തില്‍ നിന്ന് ഇളചേരുന്നത് ജീന്‍ പൂളിന്റെ എണ്ണം കുറയാൻ കാരണമാകുന്നു.
