TRENDING:

Explained | വാക്സിനേഷന് ശേഷവും കോവിഡ് ബാധ ഉണ്ടായേക്കാം; എന്നാൽ അതിനുള്ള സാധ്യത വളരെ കുറവാണ്

Last Updated:

സാൻഡിയാഗോയിലെ ആരോഗ്യപ്രവർത്തകർക്കിടയിൽ വാക്സിനേഷന് ശേഷം രോഗബാധിതരാകാനുള്ള സാധ്യത 1.19% ആയിരുന്നെങ്കിൽ ലോസ് ആഞ്ചലസിൽ അത് 0.97% ആണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസിന് എതിരെയുള്ള വാക്സിനേഷൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരിലും കോവിഡ് രോഗബാധ ഉണ്ടായതായി റിപ്പോർട്ട്. 'ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിന്' അയച്ച കത്തിലാണ് ഗവേഷകരുടെ ഒരു സംഘം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
advertisement

കഴിഞ്ഞ ഡിസംബർ 16-നും ഫെബ്രുവരി 9-നും ഇടയിലായി സാൻഡിയാഗോയിലും ലോസ് ആഞ്ചൽസിലും ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിനുകൾ സ്വീകരിച്ച ആരോഗ്യപ്രവർത്തകർക്കിടയിൽ നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ഈ കാലയളവിൽ ഈ മേഖലയിൽ 36,659 ആദ്യ ഡോസുകളും 28,184 രണ്ടാം ഡോസുകളും ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പ്രദേശത്ത് കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായ കാലയളവ് കൂടിയാണ് ഇത്.

PM Modi In Kerala | 'സൂര്യരശ്മികളെ പോലും UDF വെറുതെ വിട്ടില്ല, LDF സ്വർണനാണയങ്ങൾക്ക് വേണ്ടി കേരളത്തെ ഒറ്റുകൊടുത്തു' - നരേന്ദ്ര മോദി

advertisement

വാക്സിൻ സ്വീകരിച്ചതിനു ശേഷം കുറഞ്ഞത് ഒരു ദിവസത്തിന് ശേഷം 379 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യത്തെ ഡോസിന് ശേഷം രണ്ട് ആഴ്ചയ്ക്കുള്ളിൽ 71% പേർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് ഡോസുകളും സ്വീകരിച്ചതിനു ശേഷം 37 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാംഘട്ട വാക്സിനേഷനു ശേഷം പരമാവധി പ്രതിരോധം പ്രതീക്ഷിക്കുന്ന കാലയളവായിരുന്നു ഇത്.

സാൻഡിയാഗോയിലെ ആരോഗ്യപ്രവർത്തകർക്കിടയിൽ വാക്സിനേഷന് ശേഷം രോഗബാധിതരാകാനുള്ള സാധ്യത 1.19% ആയിരുന്നെങ്കിൽ ലോസ് ആഞ്ചലസിൽ അത് 0.97% ആണ്. മോഡേണയുടെയും ഫൈസറിന്റെയും ക്ലിനിക്കൽ ട്രയലുകളിൽ കണ്ടെത്തിയതിനേക്കാൾ കൂടുതലാണ് ഈ കണക്കെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ക്ലിനിക്കൽ ട്രയലുകൾ ആരോഗ്യപ്രവർത്തകരെ മാത്രമല്ല പരിഗണിച്ചിരുന്നത്.

advertisement

'ലൈംഗികച്ചുവയുള്ള പരാമർശം; ജോയ്സ് ജോർജിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം': രമേശ് ചെന്നിത്തല

ഈ പഠനത്തിലൂടെ തെളിയുന്ന ഉയർന്ന അപകട സാധ്യതയ്ക്ക് പല കാരണങ്ങൾ ഉണ്ടെന്ന് പഠന റിപ്പോർട്ട് എഴുതിയ സംഘത്തിലെ അംഗമായ ലൂസി ഹോർട്ടൻ പറയുന്നു. 'ആരോഗ്യപ്രവർത്തകർ നിരന്തരം രോഗബാധിതരുമായി അടുപ്പം പുലർത്താൻ നിർബന്ധിതരാവുന്നുണ്ട്. മാത്രമല്ല, ഈ പഠനം നടത്തിയ കാലയളവിൽ വാക്സിനേഷൻ ക്യാംപയിനോടൊപ്പം ഈ പ്രദേശത്ത് രോഗവ്യാപനവും രൂക്ഷമായിരുന്നു. വാക്സിന്റെ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായ ജനവിഭാഗവും ആരോഗ്യപ്രവർത്തകർ മാത്രം ഉൾക്കൊള്ളുന്ന സംഘവും തമ്മിൽ പല വ്യത്യാസങ്ങളുമുണ്ട്. ആരോഗ്യപ്രവർത്തകരിൽ ഭൂരിപക്ഷവും യുവാക്കളും കോവിഡ് 19 രോഗബാധയ്ക്കുള്ള സാധ്യത, തങ്ങളുടെ സാഹചര്യങ്ങൾ കൊണ്ട് തന്നെ കൂടുതലുള്ള വിഭാഗവുമാണ്' - ലൂസി പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതാണ് പ്രധാനമായും രോഗവ്യാപനത്തെ ത്വരിതപ്പെടുത്തുന്ന ഘടകം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്തായാലും ഫൈസർ, മോഡേണ എന്നീ വാക്സിനുകൾ കൊറോണ വൈറസ് രോഗബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അവകാശപ്പെട്ടിട്ടുണ്ട്. സി ഡി സി തിങ്കളാഴ്ച പുറത്തു വിട്ട കണക്കുകൾ പ്രകാരം വാക്സിൻ കോവിഡിനെതിരെ 90% പ്രതിരോധം ഉറപ്പു വരുത്തുന്നുണ്ട്. ഗവൺമെന്റ് ഏജൻസി നടത്തിയ ഈ പഠനം പ്രകാരം മെസെഞ്ചർ ആർ എൻ എ സാങ്കേതികവിദ്യപ്രകാരം വികസിപ്പിച്ച പുതിയ വാക്സിനുകൾ നിലവിലെ സാഹചര്യത്തിൽ വൈറസ് വ്യാപനത്തിന്റെ വേഗത കുറയ്ക്കുന്നുണ്ട്. കോവിഡിന് എതിരെയുള്ള മുന്നണി പോരാളികളും ആരോഗ്യപ്രവർത്തകരും അധ്യാപകരും മറ്റു സാമൂഹ്യസേവകരും ഉൾക്കൊള്ളുന്ന 4000-ത്തോളം ആളുകൾക്കിടയിൽ നടത്തിയ പഠനമാണ് ഈ നിഗമനത്തിന് ആധാരം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | വാക്സിനേഷന് ശേഷവും കോവിഡ് ബാധ ഉണ്ടായേക്കാം; എന്നാൽ അതിനുള്ള സാധ്യത വളരെ കുറവാണ്
Open in App
Home
Video
Impact Shorts
Web Stories