PM Modi In Kerala | 'സൂര്യരശ്മികളെ പോലും UDF വെറുതെ വിട്ടില്ല, LDF സ്വർണനാണയങ്ങൾക്ക് വേണ്ടി കേരളത്തെ ഒറ്റുകൊടുത്തു' - നരേന്ദ്ര മോദി

Last Updated:

കേരളത്തിലെ പ്രൊഫഷണലുകൾ ബി ജെ പിയെ പിന്തുണയ്ക്കുന്നു.

പാലക്കാട്ട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. പാലക്കാട് കോട്ടമൈതാനിയിൽ എൻ ഡി എ തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. സംസ്ഥാനത്ത് പരസ്യമായിട്ടുള്ള രഹസ്യമാണ് എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു അഞ്ചു വർഷം ഒരു കൂട്ടർ കൊള്ളയടിക്കുന്നു. അടുത്ത അഞ്ചു വർഷം അടുത്തവർ കൊള്ളയടിക്കുന്നു. ബംഗാളിൽ ഇടതും കോൺഗ്രസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിന് നേരിടുന്നതെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ആരോപണം പരസ്പരം ഉന്നയിക്കുന്നർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരോപണത്തിൽ ഒരു നടപടിയുമില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എൽ ഡി എഫും യു ഡി എഫും പണമുണ്ടാക്കാൻ അവരവരുടേതായ മാർഗങ്ങൾ കണ്ടെത്തുന്നു. സൂര്യന്റെ രശ്മികളെ പോലും യു ഡി എഫ് വെറുതെ വിട്ടില്ല. എൽ ഡി എഫ് ആണെങ്കിൽ ഏതാനും സ്വർണനാണയങ്ങൾക്ക് വേണ്ടി കേരളത്തെ ഒറ്റു കൊടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ ഒത്തുകളിയാണ്. ബംഗാളിൽ ഇവർ രണ്ടും ഒന്നാണ്. തെരഞ്ഞെടുപ്പ് കാലത്ത് പരസ്പരം ആരോപണം ഉന്നയിക്കുന്നു. അത് കഴിഞ്ഞാൽ നടപടിയില്ല. രണ്ടു കൂട്ടരും പണമുണ്ടാക്കുന്നു. യു ഡി എഫുകാർ സൂര്യരശ്മിയെ പോലും വിറ്റ് കാശാക്കി. എൽ ഡി എഫ് ആണെങ്കിൽ യൂദാസ് ഒറ്റു കൊടുത്തത് പോലെ ഏതാനും സ്വർണക്കട്ടികൾക്ക് വേണ്ടി കേരളത്തെ ഒറ്റു കൊടുത്തു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടക്കുന്നത്.
advertisement
നമ്മുടെ രാഷ്ട്രീയം അഞ്ച് രോഗങ്ങളിൽ കൂടി കടന്നു പോകുകയാണ്. അഴിമതി, ജാതീയത, വർഗീയത, സ്വജന പക്ഷപാതം, ക്രിമിനൽ വൽക്കരണം എന്നിവയാണ് അത്. അതിന് കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. എൽ ഡി എഫിനും യു ഡി എഫിനും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. അതിലൊന്ന് വോട്ട് ബാങ്ക് രാഷ്ട്രീയവും രണ്ടാമത്തേത് സ്വന്തം കീശ വീർപ്പിക്കലാണ്.
advertisement
പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ഇ ശ്രീധരനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ ശ്രീധരൻ കേരളത്തിന്റെ അഭിമാന പുത്രനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികനത്തിൽ വലിയ പങ്കു വഹിച്ച വ്യക്തിത്വം. ശ്രീധരന്റെ വരവ് ബി ജെ പിക്ക് കരുത്ത് പകരുമെന്നും കേരളത്തിലെ പ്രൊഫഷണലുകൾ ബി ജെ പിയെ പിന്തുണയ്ക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ പ്രൊഫഷണലുകൾ ബി ജെ പിയിലേക്ക് വരും. മെട്രോമാൻ ശ്രീധരന്റെ തീരുമാനം ഇതാണ് സൂചിപ്പിക്കുന്നത്. ബി ജെ പി വികസനത്തോടൊപ്പം നിൽക്കുന്ന പാർട്ടിയാണ്. എല്ലാവരെയും ഒരുമിച്ച് നിർത്താനാണ് ബി ജെ പി ശ്രമം.
advertisement
കേരളത്തിന്റെ വികസനത്തിൽ യു ഡി എഫും എൽ ഡി എഫും തടസങ്ങൾ സൃഷ്ടിക്കുകയാണ്. വേഗത്തിൽ വികസനം നടപ്പിലാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ടൂറിസം രംഗത്ത് സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. എല്ലാവരെയും മുൻ നിർത്തിയുള്ള വികസമാണ് ലക്ഷ്യം. കേരളത്തിൻ്റെ സംസ്കാരത്തിനെതിരെ എൽഡിഎഫും യു ഡി എഫും പ്രവർത്തിക്കുന്നു. നമ്മുടെ സംസ്ക്കാരത്തെ അവഹേളിക്കുകയാണ്. വിശ്വാസികൾക്കെതിരെ നടത്തിയ അതിക്രമങ്ങളിൽ യുഡിഎഫ് മൗനം പാലിച്ചു. കെ സുരേന്ദ്രൻ ചെയ്ത തെറ്റെന്താണ്. രാഷ്ട്രീയ അക്രമങ്ങൾ ജനാധിപത്യത്തിന് നല്ലതല്ല. ബി ജെ പി വന്നാൽ ഇത്തരം അതിക്രമങ്ങൾ തടയും. കേരളത്തിൽ നേതാക്കളുടെ അറിവോടെയാണ് രാഷ്ട്രീയ അക്രമങ്ങൾ നടക്കുന്നത്. രാഷ്ട്രീയ നേതാക്കൾ ഗുണ്ടകളെ പോലെ പെരുമാറുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
കാർഷിക മേഖലയുടെ വികസനത്തിന് താങ്ങുവില വർദ്ധിപ്പിച്ചത് ബി ജെ പി സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി. കേരളത്തിൽ അതിവേഗ വികസനം ബി ജെ പിയുടെ ലക്ഷ്യം. ബി ജെ പി വികസനത്തിന് വേണ്ടി നിലനിൽക്കുന്ന പാർട്ടി. വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആചാരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ബി ജെ പിയുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം. അക്രമങ്ങൾ അവസാനിപ്പിക്കാൻ ബി ജെ പിക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi In Kerala | 'സൂര്യരശ്മികളെ പോലും UDF വെറുതെ വിട്ടില്ല, LDF സ്വർണനാണയങ്ങൾക്ക് വേണ്ടി കേരളത്തെ ഒറ്റുകൊടുത്തു' - നരേന്ദ്ര മോദി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement