കൂടാതെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ചുങ്താങ് അണക്കെട്ടിന്റെ തകര്‍ച്ചയ്ക്കും ഈ വെള്ളപ്പൊക്കം കാരണമായി. സംസ്ഥാന സര്‍ക്കാരിന് ഭൂരിപക്ഷ പങ്കാളിത്തമുള്ള 1200 മെഗാവാട്ട് തീസ്ത സ്റ്റേജ് 3 പദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്.
വെള്ളപ്പൊക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിരുന്നു. തടാകത്തിലുണ്ടായ വെള്ളപ്പൊക്കം തീസ്ത നദീതടത്തില്‍ മലവെള്ളപ്പാച്ചിലുണ്ടാക്കിയിരുന്നുവെന്നാണ് ഈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വെള്ളപ്പൊക്കത്തില്‍ 8 പേര്‍ മരിച്ചു. 23 സൈനികര്‍ ഉള്‍പ്പടെ 70 പേരെ കാണാതായിട്ടുണ്ട്.
Also read-Sikkim Flood | സിക്കിമിൽ മിന്നൽ പ്രളയത്തിൽ 14 പേർ മരിച്ചു; 102 പേരെ കാണാതായി
advertisement
” നേപ്പാളിലുണ്ടായ ഭൂചലനം സിക്കിമിലെ പ്രളയത്തിന് കാരണമായേക്കാന്‍ സാധ്യതയുണ്ട്. തടാകം ഇതിനോടകം ദുര്‍ബലമായിട്ടുണ്ട്. 168 ഹെക്ടറിലാണ് ഇവ വ്യാപിച്ച് കിടന്നത്. അതിന്റെ വിസ്തീര്‍ണ്ണം ഇപ്പോള്‍ 60 ഹെക്ടറായി കുറഞ്ഞു,” സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പ്രതികരിച്ചു.
അതേസമയം ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ ഒരു മേഘവിസ്‌ഫോടനം ഇത്തരമൊരു ദുരന്തമുണ്ടാക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശാസ്ത്രജ്ഞര്‍ വെള്ളപ്പൊക്കത്തിന് കാരണം ഭൂചലനമായിരിക്കാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.