Sikkim Flood | സിക്കിമിൽ മിന്നൽ പ്രളയത്തിൽ 14 പേർ മരിച്ചു; 102 പേരെ കാണാതായി

Last Updated:

വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ ബുധനാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്റ്റ നദീതടത്തിൽ വെള്ളപ്പൊക്കമുണ്ടാകുകയായിരുന്നു

സിക്കിം പ്രളയം
സിക്കിം പ്രളയം
ഗാങ്ടോക്ക്: സിക്കിമിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ 14 പേർ മരിച്ചു. 102 പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ 22 സൈനികരുമുണ്ട്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ ബുധനാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്റ്റ നദീതടത്തിൽ വെള്ളപ്പൊക്കമുണ്ടാകുകയായിരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിലാണ് നിരവധിപ്പേരെ കാണാതായത്. അപകടത്തിൽപ്പെട്ട ഒരു സൈനികനെ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു.
പുലർച്ചെ 1:30 ഓടെ ആരംഭിച്ച വെള്ളപ്പൊക്കം ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് കൂടുതൽ രൂക്ഷമാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികൾ സിക്കിമിന്റെ വിവിധ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് അറിയിച്ചു.
സിക്കിമിലെ ലൊനാക് തടാകത്തിൽ 65 ശതമാനം ജലമായിരുന്നു ഉണ്ടായിരുന്നത്. മേഘസ്ഫോടനത്തെത്തുടർന്ന് ജലാശയം കവിഞ്ഞൊഴുകാനും ടീസ്റ്റ നദിയിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമായി.
ടീസ്റ്റ സ്റ്റേജ് 3 ഡാമിന്റെ നിര്‍മാണത്തിനെത്തിയ തൊഴിലാളികളും കുടുങ്ങി കിടക്കുകയാണ്. ഡാമിന്റെ ടണലിലാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ക്കൂടി സിക്കിമിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൻഗം, ഗാങ്ടോക്, പക് യോങ്, നംചി ജില്ലകളിലാണ് മിന്നല്‍ പ്രളയം വ്യാപക നാശം വിതച്ചത്.
advertisement
സിങ്താമില്‍ ഉരുക്കു പാലവും സിക്കിമിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10ന്റെ ചില ഭാഗങ്ങളും ബുധനാഴ്ച പുലര്‍ച്ച ഒലിച്ചുപോയി. ബലുഅതറിലും, ലാൻകോ ജലവൈദ്യുത പദ്ധതിയുടെയും രണ്ട് പാലങ്ങളാണ് തകര്‍ന്നത്. മൻഗൻ ജില്ലയില്‍ വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Sikkim Flood | സിക്കിമിൽ മിന്നൽ പ്രളയത്തിൽ 14 പേർ മരിച്ചു; 102 പേരെ കാണാതായി
Next Article
advertisement
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല്‍
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല
  • ഡൽഹി സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബി 2022ൽ തുർക്കി സന്ദർശിച്ചതായി കണ്ടെത്തി.

  • ഉമർ നബി തുർക്കിയിൽ 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  • ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകളും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.

View All
advertisement