TRENDING:

ദിവസവും 4000 ചുവട് നടന്നാല്‍ അകാലമരണ സാധ്യത കുറയും; 2337 ചുവട് നടന്നാല്‍ ഹൃദ്രോഗം പടിക്ക് പുറത്താകുമെന്ന് പഠനം

Last Updated:

ദിവസം കുറഞ്ഞത് 3967 ചുവട് നടക്കുന്നത് ഏതൊരു കാരണം മൂലവുമുള്ള മരണത്തെ ചെറുക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ്? ഒരു ദിവസം 6000 മുതല്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് ഈ ചോദ്യത്തിന് വിദഗ്ധർ നൽകുന്ന മറുപടി.
advertisement

എന്നാല്‍, ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഏത് കാരണങ്ങള്‍കൊണ്ടുമുള്ള അകാലമരണം ഇതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. അതേസമയം, ദിവസം 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണത്തെ തടുക്കുമെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍, എത്രയധികം നമ്മള്‍ നടക്കുന്നുവോ അത്രയധികം ആരോഗ്യഗുണങ്ങള്‍ നമുക്കു ലഭിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

എത്ര നടക്കണം?

പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2.26 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കാര്‍ഡിയോളജി പ്രൊഫസറായ മസീജ് ബനാച്ച് ശേഖരിച്ചു. ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

advertisement

ദിവസം കുറഞ്ഞത് 3967 ചുവട് നടക്കുന്നത് ഏതൊരു കാരണം മൂലവുമുള്ള മരണത്തെ ചെറുക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞത് 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണസാധ്യത കുറയ്ക്കും.

ഒരോ ദിവസവും 1000 ചുവട് കൂടുതല്‍ നടക്കുന്നത് ഏത് കാരണം മൂലവുമുള്ള മരണസാധ്യത 15 ശതമാനം കുറയ്ക്കും. അതേസമയം, ദിവസം 500 ചുവട് അധികമായി നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണസാധ്യത ഏഴ് ശതമാനം കുറയ്ക്കും. എന്നാല്‍, ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് മടി നിറഞ്ഞ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

advertisement

Alos read-യൂറോളജി ഡോക്ടർമാരുടെ ദക്ഷിണമേഖലാ സമ്മേളനം തിരുവനന്തപുരത്ത്

കൂടുതല്‍ നടക്കുന്നത് കൂടുതല്‍ മെച്ചമാണെന്നാണ് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത്. പ്രായം, ജീവിക്കുന്ന ചുറ്റുപാട്, സ്ഥലം, കാലാവസ്ഥ, താപനില എന്നീ ഘടകങ്ങള്‍ ഒന്നും കണക്കിലെടുക്കാതെ തന്നെ ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ബാധകമാണെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.

പ്രതിദിനം 7000-നും 13,000-നും ഇടയില്‍ ചുവട് നടക്കുന്ന ചെറുപ്പക്കാരിലാണ് ആരോഗ്യത്തില്‍ കുത്തനെയുള്ള പുരോഗതി കാണാന്‍ കഴിഞ്ഞത്. കൂടാതെ, അകാലമരണ സാധ്യതയില്‍ 42 ശതമാനം വരെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇതില്‍ കൂടുതല്‍ നടക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസം 20000 ചുവട് വരെയോ 14 മുതല്‍ 16 കിലോമീറ്റര്‍ വരെയോ നടക്കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.

advertisement

കായികമായുള്ള അധ്വാനം തുടരുന്നതും സ്ഥിരമായി നിലനിര്‍ത്തുന്നതും എപ്പോഴും മികച്ച ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കുമെന്നും ആയുസ് വര്‍ധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു.

എല്ലാത്തരം വ്യായാമ രീതികളിലും നടത്തത്തിന് പരിഗണന കുറവാണ്. നടക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പുറമെ, ഹൃദയാരോഗ്യം കാക്കുന്നതിനും വിഷാദരോഗം, ക്ഷീണം എന്നിവ കുറയ്ക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സന്ധികളിലെ സമ്മര്‍ദവും വേദനയും കുറയ്ക്കുന്നതിനും ശരീരഭാരം, കാന്‍സര്‍ സാധ്യത എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും.

സന്ധിവേദന, സന്ധിവാതം മൂലമുള്ള വേദന എന്നിവ ചെറുക്കുന്നതിന് നടത്തം നല്ലതാണെന്ന് മുന്‍പ് ഒട്ടേറെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

advertisement

അതേസമയം, കായികമായുള്ള പ്രവര്‍ത്തനം കോവിഡ് വ്യാപനത്തിന് ശേഷം ഏറെ പ്രധാന്യമര്‍ഹിക്കുന്നതായി ലോകാരോഗ്യസംഘടനയും ചൂണ്ടിക്കാട്ടുന്നു. ശാരീരകമായുള്ള പ്രവര്‍ത്തനങ്ങള്‍ കുറയുന്നതാണ് ലോകത്തെ ആകെയുള്ള മരണങ്ങളില്‍ നാലാമത്തെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജലദോഷം, പകര്‍ച്ചപ്പനി തുടങ്ങിയ പിടിപെടാനുള്ള സാധ്യതയും നടക്കുന്നതിലൂടെ കുറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ദിവസവും 4000 ചുവട് നടന്നാല്‍ അകാലമരണ സാധ്യത കുറയും; 2337 ചുവട് നടന്നാല്‍ ഹൃദ്രോഗം പടിക്ക് പുറത്താകുമെന്ന് പഠനം
Open in App
Home
Video
Impact Shorts
Web Stories