യൂറോളജി ഡോക്ടർമാരുടെ ദക്ഷിണമേഖലാ സമ്മേളനം തിരുവനന്തപുരത്ത്

Last Updated:

ആഗസ്റ്റ്11 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖ യൂറോളജിസ്റ്റുകൾ പങ്കെടുക്കും .

തിരുവനന്തപുരം : രാജ്യത്തെ യൂറോളജി ഡോക്ടർമാരുടെ ദക്ഷിണമേഖലാ സമ്മേളനം തിരുവനന്തപുരത്ത്  ഓഗസ്റ്റ് 11 മുതൽ ആരംഭിക്കും .തിരുവനന്തപുരത്ത്, കോവളം ഉദയസമുദ്ര ഹോട്ടലിൽ ആഗസ്റ്റ്11 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖ യൂറോളജിസ്റ്റുകൾ പങ്കെടുക്കും . വൃക്കയിലും, പ്രൊസ്റ്റേറ്റ് ഗ്രന്ധിയിലും ഉണ്ടാകുന്ന കാൻസർ, കല്ല് മുതലായ രോഗങ്ങൾ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലെ സങ്കീർണതകൾ , യൂറോളജിയിലെ നൂതനചികിത്സാ മാർഗങ്ങൾ എന്നിവ സമ്മേളനത്തിൽ ചർച്ചാവിഷയമാകും.
രാജ്യത്തെ പ്രമുഖ യൂറോളജിസ്റ്റുകളായ ഡോ. അവടിയപ്പൻ, ഡോ സൂര്യപ്രകാശ്, ഡോ.റെണു തോമസ്, ഡോ. വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.ഡോ ശശിധരൻ കെ ഉദ്ഘാടകനാവുന്ന സമ്മേളനത്തിൽ , ഡോ സഞ്ജയ് കുൽക്കർണി , ഡോ ലക്ഷ്മൺ പ്രഭു, ഡോ സി എച്ച് ഹാരിസ്, ഡോ സതീഷ് കുറുപ്പ് എന്നീ പ്രഗൽഭരായ യുറോളജിസ്റ്റുകളുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും .
advertisement
ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുമായി എണ്ണൂറോളം പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്
മലയാളം വാർത്തകൾ/ വാർത്ത/Health/
യൂറോളജി ഡോക്ടർമാരുടെ ദക്ഷിണമേഖലാ സമ്മേളനം തിരുവനന്തപുരത്ത്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement