TRENDING:

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ; നാല് വിമാനത്താവളങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ കൊച്ചി

Last Updated:

40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിന്‍റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കായി രണ്ട് ടെര്‍മിനലുകളുള്ള കൊച്ചി വിമാനത്താവളത്തില്‍, മൂന്നാമതൊരു ടെര്‍മിനല്‍ കൂടി സജ്ജമായി. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. ചാര്‍ട്ടർ വിമാനങ്ങള്‍ക്കും സ്വകാര്യവിമാനങ്ങള്‍ക്കും അവയിലെ യാത്രക്കാര്‍ക്കും പ്രത്യേക സേവനം നല്‍കുക എന്നതാണ് സാധാരണ നിലയ്ക്ക് ബിസിനസ് ജെറ്റ് ടെര്‍മിനലുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാലിവിടെ ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേയ്ക്ക് കൂടി തുടക്കമാവുകയാണ്. ഇതോടെ രാജ്യത്തെ നാല് എലൈറ്റ് ക്ലബ്ബ് വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കൊച്ചി വിമാനത്താവളവും ഉയർന്നു.
advertisement

40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിന്‍റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ കാര്‍ പാര്‍ക്കിങ്, ഡ്രൈവ് ഇന്‍ പോര്‍ച്ച്, വിശാലമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകള്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടര്‍ തുടങ്ങിയവയും ഈ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, അതീവസുരക്ഷ ആവശ്യമുള്ള വി.ഐ. പി അതിഥികള്‍ക്കായി 10,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്.

advertisement

Also read- കൊച്ചി വിമാനത്താവളം രാജ്യത്തെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്; ബിസിനസ് ജെറ്റ് ടെർമിനൽ തുറന്നു

വെറും 2 മിനിറ്റ് കൊണ്ട് കാറിൽ നിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്തുന്നു എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. ചാര്‍ട്ടര്‍ ഗേറ്റ്‌വേ എന്ന ആശയം സാക്ഷാത്ക്കരിക്കപ്പെടുന്നതോടെ, ബിസിനസ് കോണ്‍ഫറന്‍സുകള്‍, അനുബന്ധ വിനോദ സഞ്ചാരം എന്നിവ ഏകോപിപ്പിക്കാനും കുറഞ്ഞ ചിലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങളെ എത്തിക്കാനും സിയാലിന് കഴിയും. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ്, കൊമേഷ്യൽ സോൺ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയെല്ലാം സിയാലിൻ്റെ പണിപ്പുരയിലുണ്ട്.

advertisement

ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, വ്യോമയാന മേഖലയിൽ കേരളം നേടിയിട്ടുള്ള വളര്‍ച്ചയിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ മൊത്തം വിമാനയാത്രക്കാരിൽ 65 ശതമാനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നവരാണ്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ; നാല് വിമാനത്താവളങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ കൊച്ചി
Open in App
Home
Video
Impact Shorts
Web Stories