സുഖ്ന ലെയ്ക്ക് സമുച്ചയത്തില്‍ നടന്ന എയര്‍ഫോഴ്സിന്റെ എയര്‍ ഷോക്ക് 80 ഓളം സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 1932 ഒക്ടോബര്‍ 8 ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു സഹായ വ്യോമസേന എന്ന നിലയിലാണ് ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി സ്ഥാപിതമായത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇന്ത്യയുടെ വ്യോമയാന സേവനത്തെ റോയല്‍ എയര്‍ഫോഴ്‌സ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ആര്‍എഫ് പരിശീലനം ലഭിച്ച ആറ് ഉദ്യോഗസ്ഥരും 19 ഹവായ് ശിപായിമാരുമായി (വിമാന സൈനികര്‍) 1933 ഏപ്രില്‍ 1-നാണ് ഐഎഎഫിന്റെ ആദ്യ എയര്‍ക്രാഫ്റ്റ് നിലവില്‍ വന്നത്. 1947ല്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്ന പേര് ഡൊമിനിയന്‍ ഓഫ് ഇന്ത്യ എന്ന് മാറ്റുകയും ചെയ്തു. 1950-ല്‍ പൂർണമായും ഒരു സ്വതന്ത്ര രാജ്യമായി മാറിയതോടെ റോയല്‍ എന്ന പേര് മാറ്റുകയായിരുന്നു.
advertisement
ഇന്ത്യന്‍ വ്യോമസേനയക്ക് കൃതജ്ഞത അര്‍പ്പിക്കുകയും സമാധപരമായ ഒരു രാജ്യത്തിനായി അവര്‍ നല്‍കിയ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. 1932-ല്‍ യുണൈറ്റഡ് കിംഗ്ഡത്തിലെ റോയല്‍ എയര്‍ഫോഴ്‌സിന്റെ പിന്തുണാ സേനയായി വ്യോമസേനയെ ഔദ്യോഗികമായി ഉയര്‍ത്തിയിരുന്നു. 1933-ല്‍ ആദ്യത്തെ പ്രവര്‍ത്തന സ്‌ക്വാഡ്രണ്‍ രൂപപ്പെടുത്തുകയും ചെയ്തു.
1950 മുതല്‍, അയല്‍രാജ്യമായ പാകിസ്ഥാനുമായി ഐഎഎഫ് നാല് യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ മേഘ്ദൂത്, ഓപ്പറേഷന്‍ കാക്ടസ്, ഓപ്പറേഷന്‍ പൂമാല എന്നിവയാണ് ഐഎഎഫ് ഏറ്റെടുത്ത മറ്റ് പ്രധാന ഓപ്പറേഷനുകള്‍. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിലും ഐഎഎഫ് പങ്കെടുക്കുന്നുണ്ടെന്നുള്ളത് അഭിമാനകരമാണ്.
അതേസമയം, ഇന്ത്യന്‍ വ്യോമസേനക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നതിനായി 2020ല്‍ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അംബാല എയര്‍ബേസിലാണ് ഈ ഫൈറ്റര്‍ ജെറ്റുകള്‍ എത്തിയത്. ഫ്രാന്‍സ് ആസ്ഥാനമായുള്ള ദസോള്‍ട്ട് ഏവിയേഷന്‍ നിര്‍മ്മിച്ച റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. ഈ യുദ്ധവിമാനങ്ങള്‍ക്ക് രണ്ട് എഞ്ചിനുകളാണുള്ളത്.
ഏകദേശം 58,000 കോടി രൂപ ചെലവില്‍ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 2016 സെപ്റ്റംബറിലാണ് ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടത്. ഈ വിമാനത്തിന് ശക്തമായ ആയുധങ്ങളും മിസൈലുകളും വഹിക്കാന്‍ കഴിയും.
Also read : മസ്ജിദിൽ നിന്ന് ബാങ്കുവിളി; പ്രസംഗം പാതിവഴിയിൽ നിർത്തി അമിത് ഷാ; കയ്യടിച്ച് സദസ്
അതുപോലെ ഇന്ത്യന്‍ വ്യോമസേനയുടെ (IAF) ഏറ്റവും മാരകമായ വിമാനങ്ങളിലൊന്നാണ് മിറാഷ് 2000. 1985ലാണ് ഈ യുദ്ധവിമാനം കമ്മീഷന്‍ ചെയ്തത്. മിറാഷ് -2000 വികസിപ്പിച്ചെടുത്തത് ഡാസോ ഏവിയേഷന്‍ ആണ്. 1978ല്‍ ആദ്യത്തെ മിറാഷ് വിമാനം പറത്തി. 1984ല്‍ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായിരുന്നു ഈ യുദ്ധവിമാനം.
എച്ച്എഎല്‍ തേജസ് എല്‍സിഎ, മിഖോയന്‍ മിഗ് -21, സുഖോയ് സു -30 എംകെഐ, മിഖോയന്‍ മിഗ് -27, ജാഗ്വാര്‍, മിഖോയന്‍ മിഗ് -29 എന്നിവയാണ് ഐഎഎഫിന്‍രെ മറ്റ് പ്രധാന യുദ്ധവിമാനങ്ങള്‍.