Amit Shah | മസ്ജിദിൽ നിന്ന് ബാങ്കുവിളി; പ്രസംഗം പാതിവഴിയിൽ നിർത്തി അമിത് ഷാ; കയ്യടിച്ച് സദസ്

Last Updated:

അമിത് ഷായുടെ പ്രസംഗം കേൾക്കാൻ മണിക്കൂറുകളോളം ആളുകൾ കാത്തു നിൽക്കുകയായിരുന്നു

അമിത് ഷാ
അമിത് ഷാ
മസ്ജിദിൽ നിന്ന് ബാങ്കുവിളി കേട്ടതോടെ പാതിവഴിയിൽ പ്രസംഗം നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). കശ്മീരിലെ ബാരാമുള്ളയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. പ്രസംഗം തുടങ്ങി അൽപസമയത്തിനകം സമീപത്തെ മസ്ജിദിൽ നിന്ന് ബാങ്കുവിളി ഉയർന്നു. ഇത് കേട്ട അമിത് ഷാ മസ്ജിദിൽ എന്തെങ്കിലും പരിപാടി നടക്കുന്നുണ്ടോ എന്ന് കൂടെയുള്ളവരോട് ചോദിച്ചു. അത് ബാങ്കു വിളിക്കുന്നതാണെന്ന് അറിഞ്ഞതോടെയാണ് പ്രസംഗം ഇടയ്ക്കു വെച്ച് നിർത്തിയത്. ആഭ്യന്തര മ​ന്ത്രിയുടെ പ്രവൃത്തിയെ നിറ കൈയടികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ സ്വീകരിച്ചത്.
ബാങ്കുവിളി കഴിഞ്ഞപ്പോൾ, തന്റെ പ്രസംഗം തുടരാമോ എന്നും അമിത് ഷാ ചോദിച്ചു. തുടരാം എന്ന് മറുപടി ലഭിച്ചതിനു ശേഷമാണ് പ്രസംഗം പുനരാരംഭിച്ചത്. അമിത് ഷായുടെ പ്രസംഗം കേൾക്കാൻ മണിക്കൂറുകളോളം ആളുകൾ കാത്തു നിൽക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്. പ്രസംഗം തുടങ്ങുന്നതിന് മുൻപ് അമിത് ഷാ തൻറെ ബുള്ളറ്റ് പ്രൂഫ് കവചം ഉദ്യോഗസ്ഥരെക്കൊണ്ട് ഊരി മാറ്റിച്ചിരുന്നു.
വേദിയിലുണ്ടായിരുന്ന ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും കേന്ദ്ര മന്ത്രി ജിതേന്ദർ സിംഗും സമ്മേളനത്തെ അഭിസംബോധന ചെയ്തില്ല.
advertisement
കശ്മീരിലെ പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം ഉടന്‍ ലഭിക്കുമെന്ന് മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കമാണ് സംവരണം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പ്രരംഭ മുന്നോടിയായി നടന്ന റാലിയെ രജൗരിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇതു നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംവരണ നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്തും. ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലപ്പെടുത്തിയ കമ്മീഷന്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍, പഹാടി വിഭാഗം എന്നിവര്‍ക്കാണ് ഭേദഗതിയുടെ ഗുണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു.
advertisement
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, പഹാടി എന്നിവര്‍ക്കെല്ലാം അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ തന്നെ എസ് ടി ക്വാട്ടയിലുള്ള ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍ പഹാടികള്‍ക്ക് എസ് ടി സംവരണം നല്‍കുന്നതിന് എതിരാണ്. ഹിന്ദുക്കളും മുസ്ലീംങ്ങളും ഉയര്‍ന്ന വിഭാഗത്തില്‍ പെടുന്നവരാണെന്നും ഭാഷയുടെ പേരില്‍ മാത്രം പഹാടികള്‍ക്ക് സംവരണം അനുവദിക്കാന്‍ പാടില്ലെന്നുമാണ് ഇവര്‍ പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. നിലവില്‍ എസ് ടി സംവരണത്തിലുള്ളവര്‍ക്ക് ഒരു ആനുകൂല്യവും നഷ്ടപ്പെടില്ല. ചിലര്‍ ഗുജ്ജാറുകളെയും ബകര്‍വാള്‍ വിഭാഗക്കാരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷാ ചൂണ്ടിക്കാട്ടി.
advertisement
Summary: Amit Shah paused his speech for a while amid Azaan from nearby mosque
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Amit Shah | മസ്ജിദിൽ നിന്ന് ബാങ്കുവിളി; പ്രസംഗം പാതിവഴിയിൽ നിർത്തി അമിത് ഷാ; കയ്യടിച്ച് സദസ്
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement