നേരിയ പൊടിപടലങ്ങൾ ശ്വസനത്തിലൂടെ ശ്വാസകോശത്തിലെത്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഫ്ലാറ്റ് പൊളിച്ചതിന് തൊട്ടുപിന്നാലെയും അൽപം വൈകിയും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്ന് ഫോർട്ടിസ് ആശുപത്രി ശ്വാസകോശരോഗ വിദഗ്‌ദ്ധന്‍ ഡോ. അംഗ്ഷുമൻ മുഖർജി പറയുന്നു.
Also Read- അംബരചുംബികൾ നിലംപതിച്ചു; നോയിഡയിലെ ഫ്ലാറ്റ് പൊളിക്കൽ പൂർത്തിയായി
കണ്ണിന് അസ്വസ്ഥത, ചുമ, അലർജി, ചുമ എന്നിവയാകും പെട്ടെന്ന് നേരിട്ടേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ. ആസ്ത്മ, COPD പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.
advertisement
അടുത്ത ഒന്ന് രണ്ട് ദിവസങ്ങളിൽ സിമന്റ് പൊടിയുടേയും മറ്റും സൂക്ഷ്മ കണികകൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. ഇത് ശ്വസനത്തിലൂടെ ശ്വാസകോശത്തിലേക്ക് കടക്കും. വരും ദിവസങ്ങളിൽ ഫ്ലാറ്റ് പൊളിച്ച സ്ഥലത്തു കൂടി കടന്നു പോകുന്നവർക്കു പോലും ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്നും ഡോക്ടർ മുഖർജി പറയുന്നു. ഏറ്റവും മികച്ച പ്രതിവിധി സ്ഥലത്ത് കനത്ത മഴ ലഭിക്കുക മാത്രമാണെന്നും ഡോക്ടർ വ്യക്തമാക്കി.
കനത്ത പൊടിയിൽ കഴിയേണ്ടി വരുന്നത് ജനങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിച്ചേക്കാമെന്ന് മറ്റ് ചില വിദഗ്ധർ പറയുന്നു. ഇത്തരം അലർജി ബാധിക്കുന്നവരുടെ ആരോഗ്യത്തെ ആശ്രയിച്ച് നിസ്സാരമോ ഗുരുതരമോ ആകാം. എന്നാൽ ഫ്ലാറ്റ് പൊളിച്ചതിലൂടെയുണ്ടായ പൊടി വൈറസുകളും അണുബാധകളും വഹിക്കാൻ സാധ്യതയുള്ള ഫോമിറ്റുകളായി പ്രവർത്തിക്കും.- ഡൽഹി ആസ്ഥാനമായുള്ള ധർമ്മശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പൾമണോളജിസ്റ്റ് ഡോ. നവനീത് സൂദ് പറഞ്ഞു.
Also Read- നോയിഡയിലെ ഫ്ലാറ്റ് പൊളിക്കൽ: ചെലവ് 20 കോടി; കമ്പനിയുടെ നഷ്ടം എത്ര?
കനത്ത പൊടിയും പുകയും കുട്ടികളിലും ഗുരുതരമാകാം. ആസ്ത്മ, അല്ലെങ്കിൽ സിഒപിഡിയുള്ള കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
Also Read- നോയിഡയിലെ ഇരട്ട ടവർ പൊളിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന ഉത്കർഷ് മേത്ത
വന്‍സുരക്ഷാ സന്നാഹങ്ങളാണ് മേഖലയിൽ ഒരുക്കിയിരുന്നത്. 560 പൊലീസ് ഉദ്യോഗസ്ഥരെയും എൻഡിആർഎഫ് ടീമിനെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രദേശത്തുനിന്ന് ആയിരത്തിലധികം കുടുംബങ്ങളേയും ഒഴിപ്പിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങൾ മാറ്റാൻ കുറഞ്ഞത് മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് കണക്കൂക്കൂട്ടുന്നത്.