വാലൻ്റൈൻസ് വാരത്തിലെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ അവസാന ദിവസമാണ് വാലൻ്റൈൻസ് ദിനം.ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വീക്കായി ആചരിക്കുന്നത്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെ നീളുന്നു വാലന്റൈൻസ് വാരത്തിലെ ആഘോഷ പരിപാടികൾ.
Also read-Kiss Day | ഒരു ചുംബനമാഗ്രഹിക്കാത്ത പ്രണയികളുണ്ടോ? പല തരം ചുംബനങ്ങളും അവയുടെ അർത്ഥവും
advertisement
വാലൻ്റൈൻസ് ദിനത്തിന് പിന്നിലെ ചരിത്രം
വാലൻ്റൈൻസ് ദിനത്തിന്റെ ആരംഭത്തെ ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച്, വാലൻ്റൈൻസ് ഡേയുടെ ചരിത്രം റോമൻ ഉത്സവമായ ലൂപ്പർകാലിയയുമായി (Lupercalia) ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഫെബ്രുവരി പകുതിയിലാണ് നടന്നിരുന്നത്. വസന്തകാലത്തിൻ്റെ തുടക്കത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്. ഈ ഫെസ്റ്റിവലിൽ നറുക്കെടുപ്പിലൂടെ സ്ത്രീകളെ പുരുഷന്മാരുമായി ജോടികളാക്കിയിരുന്നു. അഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ, പോപ്പ് ഗെലാസിയസ് ഒന്നാമൻ ഈ ആഘോഷത്തിന് പകരം സെൻ്റ് വാലൻ്റൈൻസ് ദിനം ആചരിക്കാൻ ആരംഭിച്ചതായി പറയപ്പെടുന്നു. എന്നാൽ 14-ാം നൂറ്റാണ്ട് വരെ പ്രണയദിനമായി വാലൻ്റൈൻസ് ദിനം അടയാളപ്പെടുത്തിയിരുന്നില്ല.
മറ്റൊരു കഥ ബിഷപ്പായിരുന്ന സെന്റ് വാലൻ്റൈൻ ടെർണിയുടെ പേരിലാണ് ഈ ദിനാഘോഷമെന്നാണ്. പുരോഹിതനായ വാലൻ്റൈനിൽ നിന്നാണ് ഈ ദിനത്തിന് പേര് വന്നതെന്ന് പറയപ്പെടുന്നു. പ്രണയിക്കുന്നവരെ ഒന്നിപ്പിക്കാന്‍ ജീവത്യാഗം ചെയ്ത സെന്റ്.വാലന്റൈന്‍ എന്ന കത്തോലിക്കാ പുരോഹിതന്റെ ഓര്‍മ ദിനമാണ് ഫെബ്രുവരി 14 എന്നാണ് ലോകവ്യാപകമായി പരക്കെ വിശ്വസിക്കപ്പെടുന്നത്. പരപ്‌സരം സ്‌നേഹിച്ചിക്കുന്നവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതു പോലും നിയമവിരുദ്ധമായിരുന്ന ഒരു കാലഘട്ടത്തില്‍ യുവ കമിതാക്കള്‍ തമ്മിലുള്ള പല രഹസ്യവിവാഹങ്ങളും അദ്ദേഹം നടത്തിക്കൊടുത്തു. ക്ലോയിഡ് രണ്ടാമനായിരുന്നു അക്കാലത്ത് റോമാസാമ്രാജ്യം ഭരിച്ചിരുന്നത്. യുദ്ധതല്‍പ്പരനായിരുന്ന രാജാവ് യുവാക്കളായ സൈനികര്‍ വിവാഹിതരാകാന്‍ പാടില്ലെന്ന കല്‍പന പുറപ്പെടുവിച്ചിരുന്നു. വിവാഹം കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ക്ക് യുദ്ധത്തില്‍ ശ്രദ്ധ കുറയും എന്നാണ് ചക്രവര്‍ത്തി ഇതിനു കാരണമായി പറഞ്ഞത്. സെന്റ് വാലന്‍റൈൻ ഈ ഉത്തരവ് ധിക്കരിച്ചതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ ജയിലില്‍ അടച്ചു. സെന്റ് വലന്റൈന്‍ പിന്നീട് കൊല്ലപ്പെടുകയും അതിനു ശേഷം പ്രണയിക്കുന്നവരുടെ വിശുദ്ധനായി അറിയപ്പെടുകയും ചെയ്തുവെന്നാണ് കഥ.