Kiss Day | ഒരു ചുംബനമാഗ്രഹിക്കാത്ത പ്രണയികളുണ്ടോ? പല തരം ചുംബനങ്ങളും അവയുടെ അർത്ഥവും

Last Updated:

ഫെബ്രുവരി 14 ന് ആണ് വാലന്റൈൻസ് ദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. അതിനും ഒരാഴ്ച മുൻപ് തന്നെ വാലന്റൈൻസ് വീക്ക്‌ ആരംഭിക്കും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
വാലന്റൈൻസ് വീക്കിലെ (Valentine's Week) ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ചുംബന ദിനമായ (Kiss Day) ഫെബ്രുവരി 13. പങ്കാളിയോടുള്ള സ്നേഹവും ആത്മബന്ധവും ഒരു ചുംബനത്തിലൂടെ ഈ ദിവസം പരസ്പരം പങ്ക് വയ്ക്കുന്നു.
ഫെബ്രുവരി 14 ന് ആണ് വാലന്റൈൻസ് ദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. അതിനും ഒരാഴ്ച മുൻപ് തന്നെ വാലന്റൈൻസ് വീക്ക്‌ ആരംഭിക്കും. ഫെബ്രുവരി 7 റോസ് ദിനത്തോടെ (Rose Day) വാലന്റൈൻസ് വീക്കിന് തുടക്കമാകും. ഫെബ്രുവരി എട്ടിന് പ്രൊപ്പോസ് ദിനവും (Propose Day) ഫെബ്രുവരി 9 ചോക്ലേറ്റ് ദിനവുമായി ( Chocolate Day) ആഘോഷിക്കുന്നു. ഫെബ്രുവരി 10 ടെഡി ഡേയും (Teddy Day), ഫെബ്രുവരി 11 ന് പ്രോമിസ് ഡേയും ( Promise Day ) ഫെബ്രുവരി 12 ഹഗ് ഡേയുമാണ് (Hug Day).
advertisement
വിവിധ തരം ചുംബനങ്ങളും അവയുടെ അർത്ഥങ്ങളെയും കുറിച്ച് മനസിലാക്കാം:
ഫ്രഞ്ച് കിസ്സ് (French Kiss) : വളരെ ആഴത്തിലുള്ള പ്രണയ ബന്ധങ്ങൾ ഉള്ളവർ പരസ്പരം പങ്ക് വയ്ക്കുന്ന തരം ചുംബനമാണ് ഫ്രഞ്ച് കിസ്സ്
നെക്ക് കിസ്സ് (Neck Kiss) : പങ്കാളികൾ തമ്മിലുള്ള ലൈംഗിക താൽപ്പര്യങ്ങളുടെ സൂചനയാണ് നെക്ക് കിസ്സ്.
ഇയർ ലോബ് കിസ്സ് (Ear Lobe Kiss) : പങ്കാളിയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ നൽകുന്ന ചുംബനമാണിത്.
കവിളിൽ നൽകുന്ന ചുംബനം (On the cheek) : പരസ്പര സ്നേഹവും അടുപ്പവും പ്രകടിപ്പിക്കുന്നതിനായി ആളുകൾ കവിളിൽ ചുംബനം നൽകാറുണ്ട്. അടുത്ത ആളുകളുമായി കണ്ട് മുട്ടുന്ന സാഹചര്യത്തിൽ പരസ്പരം സ്വാഗതം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം
advertisement
മൂക്കിൽ നൽകുന്ന ചുംബനം (Nose Kiss) : പരസ്പരമുള്ള പ്രണയത്തെയോ ആകർഷകത്വത്തെയോ അടയാളപ്പെടുത്തുന്ന തരം ചുംബനമാണിത്.
നെറ്റിത്തടത്തിൽ നൽകുന്ന ചുംബനം (Forehead Kiss) : സുരക്ഷിതത്വത്തിന്റെ അനുഭവം നൽകാനോ മറ്റൊരാളെ പ്രശംസിക്കാനോ ആണ് ആളുകൾ പലപ്പോഴും നെറ്റിയിൽ ചുംബിക്കാറുള്ളത്.
കൈകളിൽ നൽകുന്ന ചുംബനം (On the hands) : ഒരു ബന്ധം തുടങ്ങുന്നതിന്റെ അടയാളമാണ് കൈകളിൽ നൽകുന്ന ചുംബനം. ചില രാജ്യങ്ങളിൽ പരസ്പര ബഹുമാന സൂചകമായും കൈകളിൽ ചുംബിക്കാറുണ്ട്.
Summary: Significance and importance of Kiss Day on Valentines Week
മലയാളം വാർത്തകൾ/ വാർത്ത/Life/
Kiss Day | ഒരു ചുംബനമാഗ്രഹിക്കാത്ത പ്രണയികളുണ്ടോ? പല തരം ചുംബനങ്ങളും അവയുടെ അർത്ഥവും
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement