TRENDING:

സുപ്രീം കോടതി കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കത്തിന്റെ കാരണമെന്ത്? പരിഹാരമുണ്ടാകുമോ?

Last Updated:

സുപ്രീം കോടതി കൊളീജിയത്തിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രാതിനിധ്യം വേണമെന്ന് നിയമമന്ത്രി കിരൺ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്രവും സുപ്രീം കോടതി കൊളീജിയവും തമ്മിലുള്ള തർക്കവും ഇന്ത്യയിൽ വളരെക്കാലമായുള്ള ഒരു സങ്കീർണമായ നിയമ പ്രശ്നമാണ്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിൽ അധികാര തർക്കം തുടരുന്നതിനിടെ സുപ്രീം കോടതി കൊളീജിയത്തിൽ സർക്കാർ പ്രതിനിധി വേണമെന്നും കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്നും നിയമമന്ത്രി കിരൺ റിജ്ജുവിന്റെ നിർദേശം എരിതീയിൽ എണ്ണയൊഴിച്ചിരിക്കുകയാണ്.
advertisement

സുപ്രീം കോടതി കൊളീജിയത്തിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രാതിനിധ്യം വേണമെന്ന് നിയമമന്ത്രി കിരൺ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജഡ്ജിമാരുടെ നിയമനത്തിൽ പുതിയ സംവിധാനത്തിനും പരിഷ്‌കരണത്തിനും വേണ്ടി സർക്കാർ വാശിപിടിക്കുമ്പോൾ, കൊളീജിയം സംവിധാനം തുടരണമെന്നാണ് സുപ്രീം കോടതിയുടെ ആവശ്യം. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച മുന്‍ ജഡ്ജി രുമ പാല്‍ ഉള്‍പ്പടെയുള്ള പല ജഡ്ജിമാരും കൊളീജിയം സംവിധാനം സുതാര്യമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Also Read-‘ജഡ്ജി നിയമനങ്ങൾ സുതാര്യമല്ല: രഹസ്യ നടപടിക്രമങ്ങൾ ജനാധിപത്യ വിരുദ്ധം’

advertisement

എന്താണ് കൊളീജിയം സംവിധാനം?

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നത് കൊളീജിയം സംവിധാനത്തിന് കീഴിലാണ്. സുപ്രീം കോടതി കൊളീജിയത്തിൽ അഞ്ച് അംഗങ്ങളാണുള്ളത്. ഇതിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന നാല് ജഡ്ജിമാരും ഉൾപ്പെടുന്നു. നിലവിലെ ചീഫ് ജസ്റ്റിസിന്റെയും ആ കോടതിയിലെ മറ്റ് രണ്ട് മുതിർന്ന ജഡ്ജിമാരുടെയും നേതൃത്വത്തിലാണ് ഒരു ഹൈക്കോടതി കൊളീജിയം. കൊളീജിയത്തിന്റെ ഘടന കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കുകയും ചെയ്യും.

കൊളീജിയം സംവിധാനത്തിൽ സർക്കാരിന് എന്ത് പങ്കാണുള്ളത്?

advertisement

സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്യുന്ന ജഡ്ജിമാരുടെ പേരുകൾ സുപ്രീം കോടതി നിർദ്ദേശിച്ചതിന് ശേഷമേ സർക്കാരിന് അതിൽ തീരുമാനം എടുക്കാൻ കഴിയു. കൊളീജിയത്തിന്റെ തിരഞ്ഞെടുപ്പുകളിൽ സർക്കാരിന് എതിർപ്പുകൾ ഉന്നയിക്കാനും വിശദീകരണം തേടാനും കഴിയും. എന്നാൽ, കൊളീജിയം ഇതേ പേരുകൾ ആവർത്തിച്ചാൽ അവരെ നിയമിക്കുകയല്ലാതെ സർക്കാരിന് വേറെ മാർഗമില്ല.

ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ അന്തിമ ശുപാർശ ലഭിച്ച ശേഷം, നിയമന വിഷയത്തിൽ രാഷ്ട്രപതിയ്ക്ക് നൽകാനുള്ള ശുപാർശകൾ കേന്ദ്ര നിയമ, നീതികാര്യ മന്ത്രി പ്രധാനമന്ത്രിക്ക് സമർപ്പിക്കും.

advertisement

എന്താണ് ഇപ്പോൾ ഇത് ചർച്ച ചെയ്യപ്പെടാനുണ്ടായ സാഹചര്യം?

നിരവധി ജഡ്ജിമാരുടെ ഒഴിവുകൾ നികത്താനുള്ളതിനാൽ ഒട്ടേറെ കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് സർക്കാർ വാദം. പുതിയ സംവിധാനം നിലവിൽ വരുന്നതുവരെ ഈ ഒഴിവുകൾ തുടരുമെന്ന് ഡിസംബറിലെ ശീതകാല സമ്മേളനത്തിൽ റിജിജു പാർലമെന്റിനെ അറിയിച്ചിരുന്നു. അതിനിടെ, എസ്‌സി കൊളീജിയത്തിന്റെ ശുപാർശകളിൽ സർക്കാർ തീരുമാനം എടുക്കാതെ നീട്ടുന്നതിനാലാണ് പ്രശ്‌നം ഉടലെടുത്തതെന്ന് സുപ്രീം കോടതി പറയുന്നു. കൊളീജിയം ആവർത്തിച്ചതുൾപ്പെടെ നിരവധി പേരുകൾ മാസങ്ങളും വർഷങ്ങളുമായി കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്ന് അടുത്തിടെ സുപ്രീം കോടതി പറഞ്ഞിരുന്നു.

advertisement

എന്തുകൊണ്ടാണ് സർക്കാർ കൊളീജിയം സമ്പ്രദായത്തെ എതിർക്കുന്നത്?

സുപ്രീം കോടതി കൊളീജിയത്തിന് സുതാര്യതയില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് ജഡ്ജിയെ നിയമിക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും സർക്കാർ പറയുന്നു. യാതൊരു പരിശോധനയും ഇല്ലാതെയാണ് ശുപാർശകൾ മുന്നോട്ടു വെയ്ക്കുന്നത് എന്നും കൊളീജിയം ശുപാർശ ചെയ്യുന്നതുകൊണ്ട് മാത്രം ജഡ്ജി നിയമനങ്ങളിൽ സർക്കാർ ഒപ്പിടണമെന്നാണോ പ്രതീക്ഷിക്കുന്നുന്നത് എന്നും റിജിജു ചോദിച്ചിരുന്നു.

സുപ്രീംകോടതിയുടെ ന്യായീകരണം എന്താണ്?

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സമ്പ്രദായം രാജ്യത്തെ നിയമമാണെന്നും അത് പ്രഖ്യാപിക്കുന്ന ഏതൊരു നിയമവും എല്ലാവർക്കും ബാധകമാണെന്നും സുപ്രീം കോടതി വാദിക്കുന്നു. അതേസമയം, യോഗ്യതയുള്ളവരും അർഹരുമായ ആളുകളുടെ ശുപാർശകൾക്ക് നിയമ-നീതി മന്ത്രാലയം അംഗീകാരം നൽകിയിട്ടില്ലെന്ന് ചില അഭിഭാഷകർ ആരോപിച്ചു.

“മികച്ച അഭിഭാഷകനെ, ഒരു സിറ്റിംഗ് ജഡ്ജിയേക്കാൾ മറ്റാർക്കാണ് അറിയാവുന്നത്? ഒരു ജഡ്ജിയെ വിലയിരുത്താൻ ആർക്കാണ് കൂടുതൽ അവസരം ലഭിക്കുക?” സുപ്രീം കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് ആതിഫ് സുഹ്‌റവർദി ചോ​ദിക്കുന്നു

എന്താണ് എന്‍ജെഎസി (നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമ്മീഷൻ)?

ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് കൂടി തുല്യ പങ്കാളിത്തം നല്‍കുന്ന സംവിധാനമാണ് എന്‍ജെഎസി. എന്‍ജെഎസി ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സുപ്രിംകോടതി തന്നെ പിന്നീട് നിർത്തലാക്കിയിരുന്നു. കൊളീജിയം പോലെ, എൻജെഎസി നിയമവും സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമുള്ള നടപടിക്രമങ്ങൾ നിയന്ത്രിച്ചിരുന്നു. ഈ കമ്മീഷനിൽ ഉദ്യോഗസ്ഥരും സർക്കാരും ചില രാഷ്ട്രീയക്കാരും ഉൾപ്പെട്ടിരുന്നു.

കിരൺ റിജിജു എന്തൊക്കെ മാറ്റങ്ങളാണ് നിർദ്ദേശിച്ചത്?

സർക്കാർ നോമിനികളെ കൊളീജിയം സംവിധാനത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രി കിരൺ റിജിജു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചിട്ടുണ്ട്. സുപ്രീം കോടതിയിലേക്കും ഹൈക്കോടതിയിലേക്കും ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രാതിനിധ്യമുള്ള മൂല്യനിർണയ സമിതി രൂപീകരിക്കാനും നിയമമന്ത്രി ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ പറയുന്നു.

കൊളീജിയം സംവിധാനത്തിന്റെ എംഒപി (മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ) പുനഃക്രമീകരിക്കാൻ ഭരണഘടനാ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ടെന്ന് എഎൻഐ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 2015 ഡിസംബറിൽ, സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ കണക്കിലെടുക്കണമെന്നും കൊളീജിയം നിയമനത്തിൽ സുതാര്യത സാധ്യമാക്കുന്നതിന് ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ഒരു മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ (എംഒപി) തയ്യാറാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ യോഗ്യത, സുതാര്യത, ജഡ്ജിമാരുടെ നിയമനത്തിന് സെക്രട്ടേറിയറ്റ് സ്ഥാപിക്കൽ, പരാതികൾ പരിഹരിക്കൽ, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട എംഒപിയിലെ മറ്റ് പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ പരിഗണിക്കാനും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരമുണ്ടോ?

സർക്കാർ നിയമനിർമ്മാണ സഭയിൽ നിയമം കൊണ്ടുവരേണ്ടിവരുമെന്നും ഇത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അഭിഭഷകനായ സുഹ്രവർദി സിഎൻബിിസ ന്യൂസ് 18 നോട് പറഞ്ഞു. “ബില്ലുകളും ഭേദഗതികളും ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഭരണഘടനയിൽ എന്തെങ്കിലും ഭേദഗതികൾ നടത്താനുള്ള അധികാരം നിയമനിർമാണ സഭകൾക്ക് മാത്രമേ ഉള്ളൂ. അങ്ങനെ ഉണ്ടായാൽ മാത്രമേ നീതിന്യായ വ്യവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാകൂ “. നിയമസംവിധാനങ്ങൾ ഗവൺമെന്റിന്റെ ഇത്തരത്തിലുള്ള ഏത് ഇടപെടലിനെയും സുഹ്‌റവർദി എതിർക്കുന്നു. “ശരിയായ തീരുമാനങ്ങളെടുക്കാൻ നമ്മുടെ ജുഡീഷ്യൽ സംവിധാനത്തിനാകും. അവരെ വിശ്വസത്തിലെടുക്കണം” എന്നാണ് സുഹ്രവർദിയുടെ പക്ഷം.

മലയാളം വാർത്തകൾ/ വാർത്ത/Explained/
സുപ്രീം കോടതി കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കത്തിന്റെ കാരണമെന്ത്? പരിഹാരമുണ്ടാകുമോ?
Open in App
Home
Video
Impact Shorts
Web Stories