എന്താണ് ജാമ്യം? ഇന്ത്യയിലുള്ള വ്യത്യസ്ഥ തരം ജാമ്യങ്ങൾ ഏതൊക്കെ?
കോടതിയിലെ വിചാരണ നീളുകയോ, കോടതിയുടെ വിധി പ്രസ്താവന ശേഷിക്കുകയോ ചെയ്യുന്ന അവസരത്തിൽ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവരെ താൽക്കാലികമായി മോചിപ്പിക്കുന്നതിനെയാണ് ജാമ്യം എന്ന് പറയുന്നത്. സ്ഥിരം, മുൻകൂർ, ഇടക്കാലം എന്നിങ്ങനെ മൂന്ന് തരം ജാമ്യങ്ങളാണ് ഉള്ളത്
advertisement
എന്താണ് ഇടക്കാല ജാമ്യം?
കുറഞ്ഞ കാലത്തേക്ക് നൽകുന്നവായാണ് ഇടക്കാല ജാമ്യം. സ്ഥിര ജാമ്യമോ, മുൻകൂർ ജാമ്യമോ നേടുന്നതിനുള്ള ഹർജി പരിഗണിക്കുന്നതിന് മുമ്പാണ് ഇത് അനുവദിക്കാറ്.
എന്താണ് മുൻകൂർ ജാമ്യം?
ജാമ്യമില്ലാ കുറ്റത്തിന് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ വ്യക്തിക്ക് മുൻകൂർ ജാമ്യം നേടാനായി സെഷൻ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാവുന്നതാണ്. മുൻകൂർ ജാമ്യം ലഭിച്ചാൽ അറസ്റ്റ് ചെയ്യപ്പെട്ടാലും ജാമ്യം ലഭിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 438 ആണ് മുൻകൂർ ജാമ്യത്തിന് അവസരം നൽകുന്നത്.
മുൻകൂർ ജാമ്യം റദ്ദാക്കാൻ കഴിയുമോ?
തീർച്ചയായും. മുൻകൂർ ജാമ്യം അനുവദിക്കുന്ന അവസരത്തിൽ കോടതി ചില ഉപാധികളും നിബന്ധനകളും മുന്നോട്ട് വെക്കാറുണ്ട്. ഇവ ലംഘിക്കപ്പെട്ടാൽ കോടതി മുൻകൂർ ജാമ്യം റദ്ദാക്കും. രണ്ടാമതായി, പരാതിക്കാരനിൽ നിന്നോ പ്രോസിക്യൂഷനിൽ നിന്നോ മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ കോടതിക്ക് ലഭിക്കുക ആണെങ്കിൽ ആവശ്യമെന്ന് കണ്ടാൽ മുൻകൂർ ജാമ്യം റദ്ദ് ചെയ്യപ്പെടും.
മുൻകൂർ ജാമ്യം ഉള്ള പക്ഷം സ്ഥിര ജാമ്യം നേടേണ്ടത് ഉണ്ടോ?
ഇല്ല, കോടതി റദ്ദാക്കാത്ത പക്ഷം വിചാരണ കഴിയുന്നത് വരെ മുൻകൂർ ജാമ്യം നില നിൽക്കും എന്നതിനാൽ സ്ഥിര ജാമ്യം നേടേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ ജാമ്യം സ്ഥിര ജാമ്യമായി മാറുകയാണ് ചെയ്യുന്നത്.
വിചാരണ തടവുകാരനെ പരമാവധി എത്ര കാലം തടവിൽ വെക്കാനാകും?
ശിക്ഷാ നിയമത്തിലെ 436A പ്രകാരം കോടതിയിൽ നിന്നുള്ള ജാമ്യത്തിലൂടെ മാത്രമേ വിചാരണ തടവുകാരന് പുറത്തിറങ്ങാനാകൂ. കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന പക്ഷം ലഭിക്കുന്ന തടവിന്റെ പകുതിയോളം അനുഭവിച്ചവർക്ക് ജാമ്യം ലഭിക്കാറുണ്ട്.
Also Read- Explained: എന്താണ് വിവരാവകാശ നിയമം? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?
ജാമ്യമില്ലാ കുറ്റം പ്രകാരം അറസ്റ്റിലായാൽ ജാമ്യം ലഭിക്കുമോ?
തീർച്ചയായും. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിക്ക് സെഷൻസ് കോടതിയെയോ ഹൈക്കോടതിയെയോ ജാമ്യത്തിനായി സമീപിക്കാം. പ്രതിയിൽ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ഗൗരവത്തിന്റെ അടിസ്ഥാനത്തിലോ കോടതിയുടെ വിവേചനധികാരത്തിൻ്റെ അടിസ്ഥാനത്തിലോ ആയിരിക്കും ജാമ്യം അനുവദിക്കപ്പെടുക.
ജാമ്യം ലഭിക്കുന്ന കുറ്റങ്ങളിൽ ജാമ്യം തേടേണ്ടതുണ്ടോ?
ഉണ്ട്. ജാമ്യം ലഭിക്കുന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത് എങ്കിലും ജാമ്യം ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം കുറ്റങ്ങളിൽ ജാമ്യം ലഭിക്കാൻ കോടതിയിൽ പോകേണ്ടതില്ല. പൊലീസ് ഓഫീസറാണ് ഇത് നൽകേണ്ടത്.
എപ്പോഴൊക്കെയാണ് കോടതി ജാമ്യം നിഷേധിക്കാറ്?
വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റം പ്രതി ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നതിനുള്ള കാരണങ്ങൾ ഉണ്ടെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കില്ല. കുറ്റാരോപിതൽ മുമ്പ് വധശിക്ഷ ലഭിക്കാവുന്ന കുറ്റം, ജീവപര്യന്തം തടവ് അല്ലെങ്കിൽ ഏഴു വർഷമോ അതിൽ കൂടുതലോ തടവ് എന്നിവക്ക് വിധേയനാവുകയോ, അല്ലെങ്കിൽ മുമ്പ് രണ്ടോ അതിലധികമോ തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള കുറ്റം ചെയ്തിട്ടുണ്ടെങ്കിലോ ജാമ്യം നിഷേധിക്കും.
എന്താണ് ജാമ്യം റദ്ദാക്കൽ?
കോടതിക്ക് എപ്പോൾ വേണമെങ്കിലും ജാമ്യം റദ്ദാക്കാൻ അധികാരമുണ്ട്. 437(5),439(2) എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രയോഗിച്ചാണ് കോടതി ജാമ്യം റദ്ദാക്കുക.
Tags: Bail, What is bail ,types of bail , anticipatory bail, interim bail, bailable offence, non-bailable offence, cancellation of bail, transit bail, ജാമ്യം, എന്താണ് ജാമ്യം, കോടതി