TRENDING:

മുഖം മുഴുവൻ രോമവുമായി വിദ്യാർത്ഥി; എന്താണ് ഹൈപ്പര്‍ട്രൈക്കോസിസ് എന്ന അപൂർവ രോഗം?

Last Updated:

ഈ രോഗത്തിന്റെ കാരണങ്ങള്‍ വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് 'വെര്‍വുള്‍ഫ് സിന്‍ഡ്രോം' അഥവാ 'ഹൈപ്പര്‍ട്രൈക്കോസിസ്'. ശരീരത്തിലെ ചില ഭാഗങ്ങളിൽ അമിതമായി രോമം വളരുന്ന അവസ്ഥയാണിത്. മധ്യപ്രദേശിലെ നന്ദ്ലേത ഗ്രാമത്തിലെ ലളിത് പാട്ടിദാര്‍ (17) എന്ന കൗമാരക്കാരൻ ഈ രോഗബാധിതനാണ്. ജനിക്കുമ്പോള്‍ തന്നെ ലളിതിന് ഈ രോഗാവസ്ഥഉണ്ടായിരുന്നു.
advertisement

ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്തോ അല്ലെങ്കിൽ ശരീരം മുഴുവനോ രോമം വളരുന്ന അവസ്ഥയാണിത്. ഈ രോഗത്തിന്റെ കാരണങ്ങള്‍ വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് ഒരു പാരമ്പര്യ രോഗമായാണ് അറിയപ്പെടുന്നത്. രോഗത്തിന് ചികിത്സകളൊന്നുമില്ലെങ്കിലും, ചില തരത്തിലുള്ള ഹൈപ്പര്‍ട്രൈക്കോസിസ് മരുന്നിലൂടെ രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ പറയുന്നു. കൂടാതെ, ഷേവിംഗ്, എപ്പിലേഷന്‍, വാക്‌സിംഗ്, ബ്ലീച്ചിംഗ്, പ്ലക്കിംഗ് തുടങ്ങിയ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് രോമം നീക്കം ചെയ്യാവുന്നതാണ്.

Also Read- ആളുകൾ പേടിച്ച് കല്ലെറിയും; മുഖം മുഴുവൻ രോമം വളരുന്ന അപൂർവരോഗവുമായി പ്ലസ്ടു വിദ്യാർത്ഥി

advertisement

വെള്ളം ദേഹത്തു വീണാല്‍ ആസിഡ് വീഴുന്ന അനുഭവമുള്ള പെണ്‍കുട്ടിയുടെ വാർത്തയും മുമ്പ് പുറത്തു വന്നിരുന്നു. 2019ല്‍ 13-ാം വയസ്സിലാണ് അബിഗെയ്ല്‍ ബെക്ക് എന്ന പെണ്‍കുട്ടി ആദ്യമായി വിചിത്രമായ ഈ ലക്ഷണങ്ങള്‍ അനുഭവിച്ചു തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലിലാണ് കുട്ടിയ്ക്ക് അക്വാജെനിക് ഉര്‍ട്ടികാരിയല്‍ എന്ന രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. കുളിക്കുക എന്നാല്‍ അവള്‍ക്ക് ആസിഡ് ഒഴിച്ച് കത്തിച്ചതിന് തുല്യമാണ്. ഇപ്പോള്‍ രണ്ടു ദിവസത്തിലൊരിക്കല്‍ മാത്രമാണ് അബിഗെയില്‍ കുളിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി പെൺകുട്ടി ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ട്. വെള്ളം കുടിക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നുമെന്നും അബിഗയില്‍ പറയുന്നു.

advertisement

വെള്ളത്തിന്റെ അംശം കുറവായതിനാല്‍ മാതളനാരങ്ങ ജ്യൂസോ എനര്‍ജി ഡ്രിങ്കുകളോ കുടിക്കാനാണ് അബിഗെയ്ല്‍ ഇഷ്ടപ്പെടുന്നത്. പക്ഷേ, ഇത് ശരീരത്തിന് ആവശ്യമായ വെള്ളം നല്‍കുന്നുമില്ല. അതിനാല്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന റീഹൈഡ്രേഷന്‍ ഗുളികകളെയും ആശ്രയിക്കുന്നുണ്ട്. തന്റെ ഈ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ സ്റ്റിറോയിഡുകളും ആന്റിഹിസ്റ്റമൈനുകളും അബിഗെയ്ല്‍ കഴിക്കാറുണ്ട്. വെള്ളം കുടിക്കുന്നത് കടുത്ത നെഞ്ചുവേദന ഉണ്ടാക്കുമെന്നും പെണ്‍കുട്ടി പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
മുഖം മുഴുവൻ രോമവുമായി വിദ്യാർത്ഥി; എന്താണ് ഹൈപ്പര്‍ട്രൈക്കോസിസ് എന്ന അപൂർവ രോഗം?
Open in App
Home
Video
Impact Shorts
Web Stories