ആളുകൾ പേടിച്ച് കല്ലെറിയും; മുഖം മുഴുവൻ രോമം വളരുന്ന അപൂർവരോഗവുമായി പ്ലസ്ടു വിദ്യാർത്ഥി
- Published by:Naseeba TC
- news18-malayalam
Last Updated:
കുട്ടിക്കാലം മുതൽ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തനാണെന്ന് തോന്നിയിരുന്നതായി ലളിത്
മുഖം മുഴുവൻ രോമം വളരുന്ന അപൂർവരോഗമാണ് ലളിത് പട്ടീദാർ എന്ന പതിനേഴുകാരനെ ബാധിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ നന്ദ്ലേത എന്ന ഗ്രാമത്തിലാണ് ലളിത്തും കുടുംബവും താമസിക്കുന്നത്. പരിചയമില്ലാത്ത ഇടങ്ങളിൽ പോയാൽ ആളുകൾ തന്നെ കണ്ട് പേടിച്ച് കല്ലെറിയുമെന്ന് പ്ലസ്ടു വിദ്യാർത്ഥിയായ ലളിത് പറയുന്നു. "വേർവുൾഫ് സിൻഡ്രോം" എന്നറിയപ്പെടുന്ന ഹൈപ്പർട്രൈക്കോസിസ് എന്ന അപൂർവരോഗമാണ് ലളിത്തിന്. ജന്മനാ രോഗബാധിതനാണെങ്കിലും താൻ ഈ രോഗത്തെ കുറിച്ച് അറിഞ്ഞു തുടങ്ങിയത് അടുത്ത കാലത്താണെന്ന് ലളിത് പറയുന്നു.
കുട്ടിക്കാലം മുതൽ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തനാണെന്ന് തോന്നിയിരുന്നതായി ലളിത് പറയുന്നു. എന്നാൽ ജന്മനാ ഉണ്ടായ അപൂർവരോഗമാണ് അതിന് കാരണമെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. മറ്റ് കുട്ടികൾക്കൊപ്പം കളിക്കാൻ പോകുമ്പോൾ അവർ പേടിച്ച് ഓടിപ്പോകുകയും കല്ലെറിയുകയും ചെയ്തിരുന്നതായും ന്യൂയോർക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ലളിത് പറയുന്നു.
രോഗത്തെ കുറിച്ച് ലളിത്തിന്റെ മാതാപിതാക്കൾക്കും വലിയ അറിവുണ്ടായിരുന്നില്ല. ജനിച്ച സമയത്ത് രോമം മുഴുവൻ ഷേവ് ചെയ്തിട്ടാണ് ഡോക്ടർ തന്നെ നൽകിയതെന്ന് അമ്മ പറഞ്ഞിരുന്നതായും ലളിത് പറയുന്നു. ആറ്, ഏഴ് വയസ്സുവരെ പ്രത്യേകിച്ച് മാറ്റമൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. അപ്പോഴേക്കും ശരീരം മുഴുവൻ രോമം വളരാൻ തുടങ്ങി. പരിചയമുള്ള മറ്റാർക്കും ഇങ്ങനെയുള്ളതായി തനിക്കറിയില്ല.
advertisement
ലളിത്തിന്റെ കുടുംബത്തിൽ മറ്റാർക്കും ഇത്തരമൊരു രോഗമില്ല. രോമം വളരുന്ന അപൂർവമായ അവസ്ഥ തടയാൻ കൃത്യമായി മരുന്ന് ലഭിക്കാത്തതിനാൽ ബ്ലീച്ചിംഗ്, കട്ടിംഗ്, ഷേവിംഗ്, വാക്‌സിംഗ്, ലേസർ, മുടി നീക്കം ചെയ്യാനുള്ള മറ്റ് വഴികളാണ് അമിത് ആശ്രയിക്കുന്നത്.
ശരീരത്തിലെ പ്രത്യേക സ്ഥലത്തോ അല്ലെങ്കിൽ ശരീരത്തിലുടനീളം അമിതമായി രോമം വളരുന്ന അവസ്ഥയാണ് "വെർവോൾഫ് സിൻഡ്രോം" അഥവാ ഹൈപ്പർട്രൈക്കോസിസ്. ഈ രോഗത്തിന്റെ കാരണങ്ങൾ ഇതുവരെ വൈദ്യശാസ്ത്രം പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇത് ഒരു പാരമ്പര്യ രോഗമായാണ് കരുതപ്പെടുന്നത്. രോഗത്തിന് അറിയപ്പെടുന്ന ചികിത്സയില്ലെങ്കിലും, ചില തരത്തിലുള്ള ഹൈപ്പർട്രൈക്കോസിസ് മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുമെന്ന് മെഡിക്കൽ പ്രൊഫഷണലുകൾ പറയുന്നു.കൂടാതെ, ഷേവിംഗ്, എപ്പിലേഷൻ, വാക്സിംഗ്, ബ്ലീച്ചിംഗ്, അല്ലെങ്കിൽ പ്ലക്കിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2022 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആളുകൾ പേടിച്ച് കല്ലെറിയും; മുഖം മുഴുവൻ രോമം വളരുന്ന അപൂർവരോഗവുമായി പ്ലസ്ടു വിദ്യാർത്ഥി