TRENDING:

രാജ്യത്തെ മറ്റ് അതിവേഗ ട്രെയിനുകളില്‍ നിന്ന് വന്ദേഭാരത് എക്‌സ്പ്രസ്സിനെ വ്യത്യസ്തമാക്കുന്നതെന്ത്?

Last Updated:

വന്ദേഭാരത് എക്‌സ്പ്രസിന്റെ പ്രത്യേകതകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സ് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയുടെ അഭിമാനമായ വന്ദേ ഭാരത്ട്രെയിന്‍ ശ്യംഖല പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. നവംബര്‍ 11ന് ബംഗളുരുവില്‍ വെച്ച് നടന്ന ചടങ്ങില്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് അദ്ദേഹം അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസ്സിന് തുടക്കമിട്ടത്. ചെന്നൈ-മൈസൂരു പാതയിലൂടെ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ബംഗളുരുവിനും കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനുമിടയില്‍ ഏകദേശം 479 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്. അതും ഏകദേശം ആറ് മണിക്കൂര്‍ 40 മിനിറ്റിനുള്ളില്‍. ദൂരദേശങ്ങളെ തമ്മില്‍ വളരെ വേഗം ബന്ധിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും വന്ദേഭാരത് എന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുക. എന്നാല്‍മറ്റ് ട്രെയിനുകളില്‍ നിന്നും വ്യത്യസ്തമായ വന്ദേഭാരത് എക്‌സ്പ്രസിന്റെ പ്രത്യേകതകൾ അറിയാം.
advertisement

വേഗത

ഒരു എയ്‌റോഡൈനാമിക് ഡിസൈനിലാണ് വന്ദേഭാരത് എക്‌സ്പ്രസ്സ് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഇതിന്റെ കോച്ചുകള്‍ വളരെ ഭാരം കുറഞ്ഞതും കാര്യക്ഷമത വളരെ കൂടിയതും ആണ്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ആസ്വദിക്കാനുള്ള സൗകര്യങ്ങളും ട്രെയിനിന്റെ ഡിസൈനിന്റെ പ്രത്യേകതയാണ്. ഇനി ട്രെയിനിന്റെ വേഗതയിലേക്ക് കടക്കാം. വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ ശരാശരി വേഗത 160 കിലോമീറ്റര്‍/ അവര്‍ ആണ്. ട്രെയിന്റെ ബോഗികള്‍ക്ക് പൂര്‍ണ്ണമായും സസ്‌പെന്‍ഡഡ് ട്രാക്ഷന്‍ മോട്ടോര്‍ സംവിധാനവും ആര്‍ട്ട് സസ്‌പെന്‍ഷന്‍ സിസ്റ്റവും ഉറപ്പാക്കിയിട്ടുണ്ട്. ഇത് വളരെ സുഖകരമായുള്ളതും സുരക്ഷിതവുമായ യാത്ര പ്രദാനം ചെയ്യുന്നു. ഏറ്റവും മികച്ച ബ്രേക്കിംഗ് സിസ്റ്റമാണ് വന്ദേഭാരതിന് ഉപയോഗിച്ചിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ ഏകദേശം 30 ശതമാനത്തോളം വൈദ്യുതി ലാഭിക്കാനും സാധിക്കുന്നു. മാത്രമല്ല ഈ അത്യാധുനിക ബ്രേക്കിംഗ് സിസ്റ്റത്തിലൂടെ ട്രെയിനിന്റെ വേഗത കൂട്ടാനും കുറയ്ക്കാനും അനായാസം സാധിക്കുകയും ചെയ്യും.

advertisement

Also Read- ആരാണ് നളിനി? രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച തടവുകാരി

യാത്ര സുഖകരമാക്കുന്ന മറ്റ് സവിശേഷതകള്‍

ഒരു വിമാനയാത്രയ്ക്ക് സമാനമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്‌സപ്രസ്സ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മികച്ച രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ട്രെയിന്‍ നിര്‍മ്മിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ട്രെയിനിന്റെ മുഖ്യഭാഗങ്ങള്‍ എല്ലാം തന്നെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവയാണ്. എക്‌സിക്യൂട്ടീവ് കോച്ചുകള്‍, 180 ഡിഗ്രിവരെ അഡ്ജസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന സീറ്റീംഗ് സംവിധാനം എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷത. മാത്രമല്ല ഓരോ യാത്രയും സുഖകരമാക്കാനായി 32 ഇഞ്ച് ചെറിയ ടിവി സ്‌ക്രീനും സീറ്റിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്നു. യാത്ര വിവരങ്ങളും മറ്റ് വിനോദ പരിപാടികളും ഇതില്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്. മറ്റൊരു പ്രധാന സവിശേഷത, ട്രെയിനിന്റെ ഉള്‍ഭാഗം ഭിന്നശേഷിസൗഹൃദപരമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബ്രെയ്‌ലി ഭാഷയിലുള്ള ലിപികളും കോച്ചിനുള്ളില്‍ തയ്യാറാക്കിയിട്ടുണ്ട്.

advertisement

Also Read- ആരാണ് ഗവർണർ? ഗവർണറെ നിയമിക്കുന്നതും നീക്കുന്നതുമാര്? ​സർക്കാർ-​ഗവർണർ പോരു നടക്കുന്ന സംസ്ഥാനങ്ങൾ

പുറത്തെക്കാഴ്ചകള്‍ കാണാന്‍ പാകത്തിലുള്ള വലിയ വിന്‍ഡോ സംവിധാനവും വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ പ്രധാന സവിശേഷതയാണ്. യാത്രക്കാരുടെ ബാഗുകള്‍ സൂക്ഷിക്കാന്‍ വിശാലമായി സ്ഥലവും ഇതിനുള്ളില്‍ കരുതിയിട്ടുണ്ട്. ഓരോ കോച്ചിനുള്ളിലും ഫോട്ടോകാറ്റലിക് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് വായുവിനെ ശുദ്ധീകരിക്കുന്നു.

ട്രെയിന്‍ എത്രമാത്രം സുരക്ഷിതമാണ്?

തദ്ദേശീയമായി നിര്‍മ്മിച്ച കവച് ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അഡ്വാന്‍സ്ഡ് ട്രെയിന്‍ കൊളിഷന്‍ സിസ്റ്റവും ഈ ട്രെയിനിന്റെ പ്രത്യേകതയാണ്. ഇത് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നു.

advertisement

ഓരോ കോച്ചിനുള്ളിലും പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകള്‍ , റിയര്‍വ്യൂ മിറര്‍ സംവിധാനം, ജിപിഎസ്, സിസിടിവി, ഫയര്‍സെന്‍സര്‍, ഓട്ടോമാറ്റിക് ഡോര്‍, വൈഫൈ സംവിധാനം, മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്പ് സംവിധാനം എന്നിവയൊരുക്കിയിരിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓട്ടോമാറ്റിക് ഗേറ്റുകള്‍ നിയന്ത്രിക്കുന്നത് ലോക്കോ പൈലറ്റാണ്. ഇനി എന്തെങ്കിലും അത്യാവശ്യഘട്ടങ്ങള്‍ വരികയാണെങ്കില്‍ ലോക്കോ പൈലറ്റിനും ട്രെയിന്‍ ഗാര്‍ഡിനും യാത്രക്കാര്‍ക്കും തത്സമയം സംസാരിക്കാന്‍ കഴിയുന്ന സംവിധാനവും വന്ദേഭാരതില്‍ ഒരുക്കിയിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
രാജ്യത്തെ മറ്റ് അതിവേഗ ട്രെയിനുകളില്‍ നിന്ന് വന്ദേഭാരത് എക്‌സ്പ്രസ്സിനെ വ്യത്യസ്തമാക്കുന്നതെന്ത്?
Open in App
Home
Video
Impact Shorts
Web Stories