ചോദ്യോത്തരങ്ങൾ പങ്കുവയ്ക്കാൻ സാധിക്കുന്ന വെബ് അധിഷ്ഠിത പ്ലാറ്റ്ഫോമയ Quora യിൽ ആണ് യാത്രക്കാരൻ തന്റെ സംശയം പോസ്റ്റ് ചെയ്തത്. തുടർന്ന് ഈ ചോദ്യത്തിന് താഴെ നിരവധി പ്രതികരണങ്ങളും ഉപഭോക്താക്കൾ പങ്കുവെച്ചിട്ടുണ്ട്. ഈ അടയാളം ഉള്ള സ്ഥലത്തെ വില്യം ഷാറ്റ്‌നേഴ്സ് സീറ്റ് എന്നാണ് വിളിക്കാറുള്ളതെന്ന് ഒരു ഉപഭോക്താവ് പറഞ്ഞു. അതായത് വിമാനത്തിന്റെ ചിറകിനോട് ചേർന്നുള്ള സീറ്റുകളിലാണ് ഈ കറുത്ത ത്രികോണാകൃതിയിലുള്ള അടയാളം രേഖപ്പെടുത്തുന്നത്.
കൂടാതെ വിമാനത്തിലെ ഉദ്യോഗസ്ഥർക്കോ പൈലറ്റുമാർക്കോ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾക്കോ ചില അടിയന്തിര സാഹചര്യങ്ങളിൽ ഈ അടയാളം ഉപയോഗപ്രദമാണ്. യാത്രാമധ്യേ വിമാനത്തിന് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ ജീവനക്കാർക്ക് ചിറകുകളുടെ ചലനം കൃത്യമായി ഈ വിൻന്റോയിലൂടെ മനസ്സിലാക്കാനും സാധിക്കും. വിമാനത്തിൽ ഇത്തരത്തിൽ നാല് സീറ്റുകൾക്ക് മുകളിൽ ത്രികോണാകൃതിയിലുള്ള അടയാളങ്ങൾ കാണാം.
advertisement
Also read-ഇനി ടിഎസ് (TS) അല്ല ടിജി (TG); സംസ്ഥാന കോഡിൽ മാറ്റം വരുത്താൻ തെലങ്കാന
അതേസമയം ഈ അടയാളങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണെന്നും ചില ഉപഭോക്താക്കൾ ചോദ്യത്തിന് പ്രതികരിച്ചിട്ടുണ്ട് . അതോടൊപ്പം എല്ലാ ത്രികോണ അടയാളങ്ങളും വ്യത്യസ്ത സ്ഥലത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഫ്‌ളൈററ്റ് അറ്റൻഡൻ്റുമാരുടെ കടമയാണെന്നും ഒരു ഉപഭോക്താവ് വ്യക്തമാക്കി. ചില സാഹചര്യങ്ങളിൽ ക്യാബിൻ ക്രൂവിന് പുറമെ യാത്രക്കാർക്കും ഈ അടയാളം പ്രയോജനകരമായി മാറാറുണ്ട്. വിമാനത്തിൽ ശർദ്ദിക്കാൻ തോന്നുന്നവർക്ക് ചിറകിന് സമീപമുള്ള വിൻഡോ സീറ്റ് തിരഞ്ഞെടുക്കാം. ചിറകുകൾ എല്ലായ്പ്പോഴും മധ്യഭാഗത്തായതിനാൽ, മറ്റ് സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സീറ്റുകളിൽ കുലുക്കം കുറവായിരിക്കും.