ഇനി ടിഎസ് (TS) അല്ല ടിജി (TG); സംസ്ഥാന കോഡിൽ മാറ്റം വരുത്താൻ തെലങ്കാന
- Published by:Vishnupriya S
- news18-malayalam
Last Updated:
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്ത ഈ മാറ്റം നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു
ടിഎസ് (TS) എന്ന സംസ്ഥാന കോഡിൽ മാറ്റം വരുത്താനൊരുങ്ങി തെലങ്കാന. ടിഎസിന് പകരം ടിജി (TG) എന്നാക്കാൻ മന്തിസഭാ യോഗത്തിൽ തീരുമാനിച്ചതായാണ് വിവരം. ഇത് പ്രകാരം വാഹനങ്ങളുടെ നമ്പർ പ്ളേറ്റിൽ ഉടൻ തന്നെ മാറ്റം വന്നേക്കും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്ത ഈ മാറ്റം നടപ്പാക്കാൻ മുഖ്യമന്ത്രി റേവന്ത് റെഡ്ഢിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഞായറാഴ്ച തീരുമാനമെടുത്തു.
2014 ൽ ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം നിലവിൽ വന്നപ്പോൾ അന്നത്തെ ഭരണ കക്ഷിയായിരുന്ന ഭാരത് രാഷ്ട്ര സമിതിയാണ് (BRS) ടിഎസ് എന്ന സംസ്ഥാന കോഡിന് രൂപം നൽകിയത്. അന്നത്തെ സർക്കാർ അവരുടെ പാർട്ടിയോട് ചേർന്ന ഒരു പേരെന്ന നിലയ്ക്കാണ് ടിഎസ് എന്ന കോഡ് നിർദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി റേവന്ത് റെഡ്ഢി ആരോപിച്ചു. മുൻ സർക്കാർ നിയമങ്ങളോ ചട്ടങ്ങളോ പാലിക്കാതെയാണ് സംസ്ഥാന കോഡ് നടപ്പാക്കിയതെന്ന് ഐടി മന്ത്രിയായ ഡി ശ്രീധർ ബാബുവും അഭിപ്രായപ്പെട്ടു. സെക്രട്ടേറിയറ്റിൽ നടന്ന നാല് മണിക്കൂർ നീണ്ട യോഗത്തിൽ മറ്റ് ചില സുപ്രധാന തീരുമാനങ്ങളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.
advertisement
കവിയായ ആണ്ഡേ ശ്രീയുടെ “ജയ ജയ ഹേ തെലങ്കാന “ എന്ന ഗീതത്തെ തെലങ്കാനയുടെ സംസ്ഥാന ഗീതമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ബജറ്റ് സെഷനുകൾ ഫെബ്രുവരി എട്ട് മുതൽ ആരംഭിക്കാനും തെലങ്കാനയുടെ അമ്മ എന്നറിയപ്പെടുന്ന “തെലങ്കാന തള്ളി (Telangana Thalli) ” പ്രതിമയിൽ ജനങ്ങളുടെ ലക്ഷ്യങ്ങളെ കൂടുതൽ മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തുവാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ഒപ്പം സംസ്ഥാനത്ത് ജാതി സെൻസസ് നടത്താനുള്ള തീരുമാനവും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നത്തിലും മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിട്ടുള്ളതായി മന്ത്രിയായ പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഢിയും പറഞ്ഞു.
advertisement
സംസ്ഥാനത്ത് കൊടങ്ങൽ ഏരിയ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ കീഴിൽ 65 സർക്കാർ കെട്ടിടങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ കേന്ദ്രങ്ങളക്കി മാറ്റാനും, രാജേന്ദ്ര നഗറിൽ ഹൈക്കോടതി നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലം അനുവദിക്കാനുള്ള തീരുമാനവും സർക്കാർ എടുത്തിട്ടുണ്ട്. നിസാം ഷുഗർ ഫാക്ടറി (Nizam Sugar Factory) വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ ഒരു സബ് കമ്മയിറ്റിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഫാക്ടറി വീണ്ടും തുറക്കാനുള്ള ആശയങ്ങൾ സമർപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി സബ് കമ്മിറ്റിയിയോട് ആവശ്യപ്പെട്ടുണ്ട്.
advertisement
തങ്ങളുടെ തെറ്റുകൾ മറച്ചു പിടിക്കാൻ ബിആർഎസ് കോൺഗ്രസിന് മുകളിൽ കുറ്റം ചുമത്തുകയാണെന്നും കൃഷ്ണ നദിയിലെ ജലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് ബിആർഎസ് സർക്കാരിന്റെ കാലത്തായിരുന്നുവെന്നും മുഖ്യമന്ത്രി റേവന്ത് റെഡ്ഢി ആരോപിച്ചു. ശ്രീശൈലം പ്രോജക്ടിലെയും നാഗാർജുന സാഗർ പ്രോജക്ടിലെയും സ്പിൽവേകളുടെ നിയന്ത്രണം ആന്ധ്രാപ്രദേശ് സർക്കാർ കെആർഎംബിക്ക് (KRMB - Krishna River Management Board) കൈമാറിയതും ബിആർഎസ് സർക്കാരിന്റെ പിഴവാണെന്ന് റെഡ്ഢി ആരോപിച്ചു. സംസ്ഥാനത്തെ ജലവിതര പദ്ധതികളുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് കെ ചന്ദ്രശേഖർ റാവുവിന് എതിരെയും മകനായ കെടി രാമ റാവുവിനും ബന്ധുവായ ഹരീഷ് റാവുവിനും എതിരെയും റെഡ്ഢി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Telangana
First Published :
February 09, 2024 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇനി ടിഎസ് (TS) അല്ല ടിജി (TG); സംസ്ഥാന കോഡിൽ മാറ്റം വരുത്താൻ തെലങ്കാന