പെട്രോള്‍ എഞ്ചിന്‍ ഡീസലിനെക്കാള്‍ കുറവ് മലീനീകരണമാണ് ഉണ്ടാക്കുന്നത് എന്ന പൊതുധാരണയുണ്ട്. എന്നാല്‍ ഈ ധാരണ തെറ്റാണ്. പെട്രോള്‍ എഞ്ചിനുകളെ അപേക്ഷിച്ച് മലീനികരണം കുറവ് ഉണ്ടാക്കുന്നവ ഡീസല്‍ എഞ്ചിനുകള്‍ ആണെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ കൂടുതൽ ഇന്ധനക്ഷമതയുള്ളതും ഡീസല്‍ എഞ്ചിനുകള്‍ക്കാണ്. 33 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഇവ കാണിക്കുന്നത്.
advertisement
മാത്രമല്ല കമ്പസ്റ്റണ്‍ മെക്കാനിസത്തിലെ വ്യത്യാസം ഡീസല്‍ എഞ്ചിനുകളെ വലിയ വാഹനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ഗ്യാസോലിന്‍ എഞ്ചിനുകള്‍ സ്പാര്‍ക്ക്-ഫയര്‍ കമ്പസ്റ്റണിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതേസമയം ഡീസല്‍ എഞ്ചിനുകള്‍ ഓട്ടോ ഇഗ്നിഷന്‍ സംഭവിക്കുന്നത് വരെ കംപ്രഷന്‍ വഴി ഇന്ധന കമ്പസ്റ്റണ്‍ ആരംഭിക്കുന്നു.
ഡീസല്‍ എഞ്ചിനുകളുടെ കംപ്രഷന്‍ അനുപാതം 14:1മുതല്‍ 25:1 വരെയാണ്. മറ്റ് ഇന്ധന എഞ്ചിനുകള്‍ക്ക് സാധാരണയായി 8:1 മുതല്‍ 12 വരെയാണ് ലഭിക്കുക. അതുകൊണ്ട് തന്നെ ഓട്ടോ ഇഗ്നിഷന് മുമ്പ് ഡീസല്‍ കംപ്രഷന്‍ ഇരട്ടിയോളം ലഭിക്കുമെന്ന് ഇതിലൂടെ വ്യക്തമാണ്. അതേസമയം കംപ്രഷന്‍-ഫയര്‍ എഞ്ചിനുകളുടെ ശേഷി കാരണമുള്ള ഡീസലിന്റെ കൂടിയ കംപ്രഷന്‍ റെസിസ്റ്റന്‍സ് വലിയ വാഹനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു. ഇത് ഡീസല്‍ എഞ്ചിനുകള്‍ക്ക് പ്രിയമേറാന്‍ കാരണമാകുകയും ചെയ്യുന്നു.