TRENDING:

ആദ്യം ജനറല്‍ മോട്ടോഴ്‌സ്, സിറ്റി ബാങ്ക്, ഇപ്പോള്‍ ഡിസ്‌നിയും; ഇന്ത്യയില്‍ മൾട്ടിനാഷണൽ കമ്പനികള്‍ ക്ലച്ച് പിടിക്കാത്തതെന്തുകൊണ്ട്?

Last Updated:

2014നും 2021 നവംബറിനുമിടയില്‍ 2,783 വിദേശ കമ്പനികള്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ഏറ്റവും വലിയ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ ഡിസ്‌നി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. സ്ട്രീമിംഗ് ആപ്പായ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെയും ഓഹരി വില്‍പ്പനയും റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്ന് ഡിസ്‌നി ഉള്‍പ്പെടെ ബഹുരാഷ്ട്ര കമ്പനികള്‍ (MNC) പിന്‍വാങ്ങുന്നത് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. 2014നും 2021 നവംബറിനുമിടയില്‍ 2,783 വിദേശ കമ്പനികള്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയതായി 2021 ഡിസംബറില്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് വാണിജ്യ, വ്യവസായ മന്ത്രാലയം മറുപടി നല്‍കിയിരുന്നു.
advertisement

എന്നാല്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമുകളുടെ പേരില്‍ ഇന്ത്യയില്‍ നിരവധി എംഎന്‍സി അനുബന്ധ സ്ഥാപനങ്ങള്‍ പ്രസ്ഥാനങ്ങള്‍ നടത്തുന്നുണ്ടെന്നും അത് ചൂണ്ടിക്കാട്ടി. കൂടാതെ, ആഗോള സേവന കമ്പനികള്‍ അവരുടെ ബാക്ക് ഓഫീസുകള്‍ ഇന്ത്യയിലേക്ക് മാറ്റുന്നുവെന്നും ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നു. രാജ്യത്തിന്റെ 1.4 ബില്യണ്‍ ഉപഭോക്താക്കളെ മനസ്സിലാക്കിയ കമ്പനികള്‍ ഇന്നും ഇന്ത്യ ഒരു വിജയ സാധ്യതയുളള വിപണിയായി കാണുന്നുണ്ട്. എന്നാല്‍ ചില കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ കാരണങ്ങള്‍ എന്തെന്ന് നോക്കാം.

ഇനാം ഹോള്‍ഡിംഗ്സിന്റെ ഡയറക്ടര്‍ മനീഷ് ചോഖാനി, ഇന്ത്യന്‍ വിപണിയിലെ പരാജയങ്ങളുടെ പേരില്‍ എംഎന്‍സികള്‍ രാജ്യം വിടുന്നുവെന്ന ആരോപണം തള്ളിക്കളയുന്നു. ഇന്ത്യന്‍ വിപണിയിലെ അവസരം നിരവധി കമ്പനികളെ നിര്‍മ്മാണ, സേവന മേഖലയിലേക്ക് പ്രവേശിക്കാന്‍ പ്രേരിപ്പിച്ചതായി അദ്ദേഹം പറയുന്നു.ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ എസ്എഐസി (SAIC) രാജ്യത്തേക്ക് വന്നു. സിറ്റി ബാങ്ക് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ ഡിബിഎസ് (DBS) തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് വികസിപ്പിച്ചു. ഹോള്‍സിമ്സ് ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ കാര്യമെടുക്കുക.

advertisement

Also read-ഓപ്പറേഷന്‍ അജയ്: ഇസ്രായേലില്‍ നിന്ന് ഇന്ത്യ പൗരന്മാരെ തിരിച്ചെത്തിക്കുന്നത് എങ്ങനെ? മറ്റ് രാജ്യങ്ങളെന്ത് ചെയ്യുന്നു

കമ്പനി ഇന്ത്യയിലെ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളായ എസിസിയെയും അംബുജയെയും 2022 ല്‍ 6.4 ബില്യണ്‍ ഡോളറിന് അദാനി ഗ്രൂപ്പിന് വിറ്റു. കമ്പനി രാജ്യത്തെ പ്രവര്‍ത്തനം നിര്‍ത്തിയതിനെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, യഥാര്‍ത്ഥ കാരണം കമ്പനി സിമന്റില്‍ നിന്ന് റെഡി-മിക്‌സ് കോണ്‍ക്രീറ്റിലേക്ക് മാറിയതാണ്. 1997ല്‍ ഫോര്‍ഡും ജനറല്‍ മോട്ടോഴ്സും ഇന്ത്യയില്‍ എത്തുമ്പോള്‍, ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയിരുന്നില്ല. ഇന്ന് ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളാണ്, അതേസമയം ഫോര്‍ഡും ജനറല്‍ മോട്ടോഴ്സും ഇന്ത്യന്‍ വിപണയില്‍ നിന്ന് പിന്മാറി.

advertisement

ഇന്ത്യയില്‍ ശരിയായ ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിനോ വിശാലമായ ഡീലര്‍ ശൃംഖല കെട്ടിപ്പടുക്കുന്നതിനോ കമ്പനികള്‍ പരാജയപ്പെട്ടുവെന്ന്, ഒരു മുന്‍ വ്യവസായ പ്രമുഖന്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ ഇന്ത്യയിലേക്ക് നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന സമയത്ത്, കൊറിയന്‍, ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ അവര്‍ക്ക് കടുത്ത മത്സരം നല്‍കി.ഇതോടെ ജനറല്‍ മോട്ടോഴ്സ് ചൈനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനമായതായി അദ്ദേഹം പറയുന്നു. അതേസമയം, പാസഞ്ചര്‍ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വില്‍പ്പന 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ (സെപ്റ്റംബര്‍ അവസാനം വരെ) എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2 ദശലക്ഷം കടന്നു.

advertisement

ഇന്ത്യയെ ഒരു ഭീമന്‍ വിപണിയായല്ല, മറിച്ച് നിരവധി മിനി മാര്‍ക്കറ്റുകളായി കണക്കാക്കണമെന്ന്, ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവായ സഞ്ജീവ് മേത്ത പറയുന്നു. ഇതിന് സമാനമാണ് ബാങ്കിംഗ് മേഖലയും. 160 വര്‍ഷത്തിലേറെ പഴക്കമുള്ള ഇന്ത്യയിലെ വിദേശ ബാങ്കിംഗ് മേഖലക്ക് ഒരു പ്രശ്‌നമുണ്ട്. സാങ്കേതികതയിലും നൂതനത്വത്തിലും മുന്നിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നതിനൊപ്പം, പ്രവര്‍ത്തനച്ചെലവ്, നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം, റെഗുലേറ്ററി കംപ്ലയിന്‍സ് പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവ വളരെ നിര്‍ണായകമാണ്. പ്രത്യേകിച്ച് റീട്ടെയില്‍ ബാങ്കിംഗില്‍, ഇന്ത്യയിലെ സിറ്റി ബാങ്ക് മുന്‍നിര ബാങ്കായിരുന്നു, പ്രത്യേകിച്ച് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്സില്‍.

advertisement

Also read- Israel Hamas War: ഇസ്രായേല്‍ ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചോ? ഈ വിഷവസ്തു മാരകമോ?

എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ സ്വകാര്യമേഖലാ കമ്പനികള്‍ വന്നതോടെ മത്സരം കടുത്തു. ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്സ് ആരംഭിച്ച് ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം, ഉപഭോക്തൃ ബാങ്കിംഗ് ബിസിനസിന്റെ ഭാഗമായ സിറ്റി ബാങ്ക്, ആക്‌സിസ് ബാങ്കിന് വില്‍ക്കാന്‍ നിര്‍ബന്ധിതരായി. ദുര്‍ബലമായ ആഗോള സ്റ്റോക്ക് പ്രകടനം, ബിസിനസ്സിന്റെ ലാഭക്ഷമത, അപകടസാധ്യതയുള്ള മാക്രോ ഇക്കണോമിക് അവസ്ഥകള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ തീരുമാനത്തെ സ്വാധീനിച്ചു.

45 വിദേശ ബാങ്കുകളാണ് ഇന്ത്യയിലുളളത്, രാജ്യത്തെ മൊത്തം 138 ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൂന്നിലൊന്നില്‍ കൂടുതലാണിത്. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍, പൊതു, സ്വകാര്യ മേഖലാ ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞ 15 വര്‍ഷമായി അവരുടെ ആസ്തി, നിക്ഷേപ വളര്‍ച്ച, മൊത്തത്തിലുള്ള വായ്പാ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിഹിതം ആഭ്യന്തര സ്വകാര്യമേഖലാ ബാങ്കുകള്‍ കൈയടക്കി, ഈ കാലയളവില്‍ അവരുടെ വരുമാനവും ലാഭവും കുറഞ്ഞു.

‘ഇന്ത്യയില്‍ വിജയിക്കുന്നതിനും മൂലധനത്തില്‍ പ്രീമിയം വരുമാനം നേടുന്നതിനും, ബാങ്കുകള്‍ ഗണ്യമായ തോതില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് റീട്ടെയില്‍ ബാങ്കിംഗില്‍’ ആര്‍ബിഎസ് ഇന്ത്യ / നാറ്റ് വെസ്റ്റ് ഗ്രൂപ്പിലെ മുന്‍ ചീഫ് റിസ്‌ക് ഓഫീസര്‍ രാജേഷ് ജോഗി ഫോര്‍ബ്‌സ് ഇന്ത്യയോട് പറഞ്ഞു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍, വിദേശ കമ്പനികള്‍ക്ക് സമ്മിശ്ര അനുഭവമാണ് ഇന്ത്യയില്‍ നിന്നുള്ളത്. മുന്‍ ദശകത്തില്‍, ഇത്തിസലാത്ത്, ടാറ്റ ഡോകോമോ, എയര്‍സെല്‍, എംടിഎസ് ഇന്ത്യ, വീഡിയോകോണ്‍ ടെലികോം, ബിപിഎല്‍, വോഡഫോണ്‍ ഇന്ത്യ തുടങ്ങിയ 12-14 ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉണ്ടായിരുന്നു, അത് യഥാര്‍ത്ഥത്തില്‍ ഒരു ഒളിഗോപോളി (ഒരു കൂട്ടം പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യവസ്ഥ) ആയിരുന്നു.

Also read- ഒരുകാലത്ത് രാജ്യപദവി പോലുമില്ലാതിരുന്ന ഇസ്രായേല്‍ ഇന്ത്യയുടെ ഉറ്റപങ്കാളിയായത് എങ്ങനെ?

ഇന്ത്യ ഒരു തികഞ്ഞ ഒളിഗോപോളി സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ടെലികോം വിദഗ്ധര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഇന്ത്യ ഒരു വലിയ വിപണിയാണെന്ന്, എന്നാല്‍ ഉയര്‍ന്ന തുക ചെലവഴിക്കാന്‍ കഴിയുന്നവരുടെ എണ്ണം വളരെ കുറവാണ്. സാങ്കേതിക വീക്ഷണകോണില്‍, ഏകദേശം 80 ദശലക്ഷം ഇന്ത്യക്കാര്‍ ഡിജിറ്റല്‍ കൊമേഴ്സില്‍ ഇടപാട് നടത്തുമ്പോള്‍ ചൈനയില്‍ ഈ കണക്ക് അതിന്റെ 10 മടങ്ങാണ്, 884 ദശലക്ഷം. 2ജിയില്‍ നിന്ന് 3ജി സാങ്കേതികവിദ്യയിലേക്ക് ഇന്ത്യ മാറുന്നതിനിടെയാണ് ടെലികോം വിപണിയില്‍ അരാജകത്വം ഉണ്ടായത്. അക്കാലത്തെ ടെലികോം ഓപ്പറേറ്റര്‍മാരില്‍ പലര്‍ക്കും ആവശ്യമായ മൂലധനമില്ലായിരുന്നു.

വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിന്റെയും ലയനമായ വോഡഫോണ്‍ ഐഡിയ (VI) തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങള്‍ നേരിട്ടു. മാത്രമല്ല വോഡഫോണ്‍ ഗ്രൂപ്പ് യൂറോപ്പ് കേന്ദ്രീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വോഡഫോണ്‍ ഐഡിയയ്ക്ക് തുടര്‍ച്ചയായി 20 പാദങ്ങളിലെങ്കിലും (ജൂണ്‍ 2018 മുതല്‍) വരിക്കാരെ നഷ്ടപ്പെടുകയും കമ്പനി രൂപീകരിച്ചതു മുതല്‍ തുടര്‍ച്ചയായ ആറ് സാമ്പത്തിക വര്‍ഷങ്ങളില്‍ നഷ്ടം നേരിടുകയും ചെയ്തു. 2012നും 2018-നും ഇടയില്‍ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ 12-13 കമ്പനികള്‍ വിപണയില്‍ നിറഞ്ഞ് നിന്നപ്പോഴും സേവനത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

എന്നാല്‍ ഉല്‍പ്പന്നങ്ങളുടെയും സൊലൂഷന്‍സിന്റെയും കാര്യത്തില്‍ നോക്കിയ, ഹുവായ്, സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ വിദേശ കമ്പനികള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യന്‍ വിപണികളില്‍ ആധിപത്യം സ്ഥാപിച്ചു. മറുവശത്ത്, ഇന്ത്യയെ തങ്ങളുടെ പ്രധാന വിപണിയാക്കാന്‍ പാശ്ചാത്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണങ്ങളുമുണ്ട്. Diageo, വാൾമാര്‍ട്ട് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. തങ്ങളുടെ വിപണി വലുതാക്കാനുള്ള ശ്രമത്തിലാണ് ഇരു കമ്പനികളും.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ആദ്യം ജനറല്‍ മോട്ടോഴ്‌സ്, സിറ്റി ബാങ്ക്, ഇപ്പോള്‍ ഡിസ്‌നിയും; ഇന്ത്യയില്‍ മൾട്ടിനാഷണൽ കമ്പനികള്‍ ക്ലച്ച് പിടിക്കാത്തതെന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories