ഐഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും സിവിൽ സർവീസ് ബോർഡിന്റെ അനുമതി നിർബന്ധമാക്കി.
നിലവിലുള്ള പദവിയിൽ നിന്ന് ബി അശോക് കാലാവധി പൂർത്തിയാക്കിയതിനാൽ ചട്ടപ്രകാരം സർക്കാരിന് തീരുമാനമെടുക്കാൻ ട്രിബ്യൂണൽ അനുമതി
കേഡർ തസ്തികകളിലുള്ള ഐഎഎസുകാരല്ലാത്തവർ പദവി ഒഴിയാൻ നിർദേശം.അവർ പുറപ്പെടുവിച്ച ഉത്തരവുകൾ സാധുവായിരിക്കും
ഐഎഎസുകാരെ നിയമിക്കുന്നതിന് പകരം പദവിയുടെ പേര് മാറ്റുന്നതുൾപ്പെടെ നിയമനം നടത്താതിരിക്കരുതെന്ന് നിർദേശം.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ ജനറൽ പദവിയിൽ നിന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, എക്സൈസ് കമ്മീഷണർ പദവിയിൽ നിന്ന് എം.ആർ.അജിത് കുമാർ തുടങ്ങിയവരെ മാറ്റും.
advertisement
ബി.അശോകിനെ അഗ്രികൾച്ചറല്‍ പ്രൊഡക്ഷൻ കമ്മീഷണർ പദവിയിൽ നീക്കിയ സർക്കാരിന്റെ നടപടി ട്രൈബ്യൂണൽ നേരത്തേ റദ്ദാക്കിയിരുന്നു.
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി നിരവധി തവണ ചർച്ചയ്ക്ക് ശ്രമിച്ചിരുന്നു എന്നും അവസരം നൽകിയില്ലെന്നതിനാലാണ് കേസിലേക്ക് നീങ്ങിയതെന്നുമാണ് അശോകന്റെ നിലപാട്.
2000 മുതൽ നിരവധി നിവേദനം നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഐഎഎസുകരെ നിയമിക്കേണ്ട കേഡർ പോസ്റ്റുകളിൽ അയോഗ്യരായവരെ നിയമിച്ചതിനെതിരെയാണ് അശോക് പരാതി നൽകിയത്.
