TRENDING:

Explained | അരിക്കൊമ്പനെ മുല്ലക്കുടി വനത്തിൽ തുറന്നുവിട്ടത് എന്തുകൊണ്ട്?

Last Updated:

അരിക്കൊമ്പനെ മുല്ലക്കുടി വനത്തിൽ തുറന്നുവിടുന്നതിന് പ്രധാനമായും 3 കാരണങ്ങളാണുള്ളത്, അവ എന്തൊക്കെയെന്ന് നോക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിപരത്തിയ അരിക്കൊമ്പനെ ഏറെ സാഹസികമായി പിടികൂടി. വനംവകുപ്പിന്‍റെ പ്രത്യേക ദൌത്യസംഘം ഇന്നലെ വൈകുന്നേരത്തോടെയാണ് അരിക്കൊമ്പനെ കൂട്ടിലാക്കിയത്. തുടർന്ന് അരിക്കൊമ്പനെ ഏറെ ശ്രമകരമായി കുമളിക്ക് സമീപം പെരിയാർ ടൈഗർ റിസർവിൽ എത്തിച്ചു. ഇന്ന് പുലർച്ചെയോടെ മുല്ലക്കുടി വനത്തിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്.
advertisement

തുറന്നു വിട്ട റോഡിനരികിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളവനത്തിലേക്ക് അരികൊമ്പൻ പോയി.

അരി കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലും ലഭിച്ചു. തിരികെ ഇറക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരിക്കൊമ്പനെ മുല്ലക്കുടി ഉൾവനത്തിലേക്ക് കൊണ്ടുപോയ ആനിമൽ ആംബുലൻസ് അടക്കം മുഴുവൻ വാഹനങ്ങളും വനത്തിൽനിന്ന് തിരിച്ചെത്തി. എന്തുകൊണ്ടാണ് അരിക്കൊമ്പനെ മുല്ലക്കുടി വനത്തിൽ തുറന്നുവിടാൻ വനംവകുപ്പ് തീരുമാനിച്ചത്?

ഈറ്റക്കാടും തടാകവും പുൽമേടും

അരിക്കമൊമ്പനെ തുറന്നുവിടാൻ മുല്ലക്കുടി വനം തെരഞ്ഞെടുക്കാൻ നിരവധി കാരണങ്ങളുണ്ടെന്ന് വനംവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിക്കുന്നു. അതിൽ ഏറ്റവും പ്രധാനം ധാരാളം വെള്ളവും ഭക്ഷണം ലഭിക്കുന്ന സ്ഥരമാണെന്നതാണ്. ആനയെപ്പോലെ ഒരു വന്യമൃഗത്തെ പെട്ടെന്ന് വാസസ്ഥലം മാറ്റുമ്പോൾ, പുതിയ സ്ഥലവുമായി പെട്ടെന്ന് ഇണങ്ങുന്നതിൽ ഏറ്റവും പ്രധാനം ഈയൊരു ഘടകമാണ്. ഈറ്റക്കാടുകൾ നിറഞ്ഞ പ്രദേശമാണ് മുല്ലക്കുടി. വെള്ളം കുടിക്കാനായി പ്രദേശത്ത് വലിയ തടാകവുമുണ്ട്. തടാകം കടന്നാൽ പുൽമേടുകളുമുണ്ട്. ഇവയെല്ലാം അരിക്കൊമ്പന് സ്വൈര്യവിഹാരത്തിന് അനുകൂല ഘടകങ്ങളാണ്.

advertisement

ജനവാസകേന്ദ്രത്തിൽനിന്ന് അകലെ

ജനവാസമേഖലകളിൽനിന്ന് 30 കിലോമീറ്ററോളം അകലെയാണ് മുല്ലക്കുടി വനപ്രദേശം. ഇവിടെനിന്ന് തമിഴ്നാട്ടിലെയും കുമളിയിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് 30 കിലോമീറ്റർ ദൂരമുണ്ട്. അതുകൊണ്ടുതന്നെ അത്രയെളുപ്പം ആന വനത്തിൽനിന്ന് ജനങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് എത്തിപ്പെടില്ലെന്നാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.

അനായാസം നിരീക്ഷിക്കാം

അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏറെ ഫലപ്രദമായ പ്രദേശമാണ് മുല്ലക്കുടി. മേതക്കാനത്തും മുല്ലക്കുടയിലും ഫോറസ്റ്റ് സ്റ്റേഷനും സ്റ്റാഫ് ക്വാർട്ടേഴ്സുകളുമുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക ജീവനക്കാരനെ നിയോഗിക്കാനും, അവർക്ക് അനായാസം ജോലി ചെയ്യാനും സാധിക്കുന്നത് അനുകൂല ഘടകങ്ങളാണ്.

advertisement

Also Read- അരിക്കൊമ്പന്‍ ചിന്നക്കനാലിനോട് വിടപറഞ്ഞു; ഇനി പെരിയാര്‍ കാട്ടിലേക്ക്, കുമളിയില്‍ നിരോധനാജ്ഞ

അരിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള വനംവകുപ്പ് വാച്ചർമാർ മൂന്ന് വർഷത്തോളം ഇവിടെ തുടരും. റേഡിയോ കോളർ ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ അരിക്കൊമ്പന്‍റെ നീക്കങ്ങൾ ഇവർ നിരീക്ഷിക്കുകയും വനംവകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്യും.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | അരിക്കൊമ്പനെ മുല്ലക്കുടി വനത്തിൽ തുറന്നുവിട്ടത് എന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories