TRENDING:

Black Fungus | കോവിഡ് മൂന്നാം തരംഗത്തിൽ ബ്ലാക്ക് ഫംഗസ് അണുബാധ തിരിച്ചുവരുമോ?

Last Updated:

2021ൽ ബ്ലാക്ക് ഫംഗസും നിരവധി മരണങ്ങൾക്ക് കാരണമായി. ഇപ്പോൾ, കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിനിടയിൽ ബ്ലാക്ക് ഫംഗസ് വീണ്ടും തിരിച്ചു വരുമോ എന്ന ആശങ്കയും ആളുകൾക്കുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2020ന്റെ തുടക്കത്തിൽ ആരംഭിച്ച കോവിഡിന്റെ (Covid) മൂന്നാം തരംഗമാണ് (Third Wave) ഇപ്പോൾ രാജ്യത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ പുതിയ വകഭേദമായ ഒമിക്രോൺ (Omicron) വേരിയന്റാണ് ഇപ്പോൾ ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇതോടെ രാജ്യം വീണ്ടും പുതിയ നിയന്ത്രണങ്ങളും മറ്റും കൊണ്ടുവന്നിട്ടുണ്ട്.
advertisement

കൊറോണ വൈറസ് വ്യാപനത്തിനിടെ മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് (Black Fungus) എന്ന രോഗവും ഉയർന്നു വന്നിരുന്നു. 2021ൽ ബ്ലാക്ക് ഫംഗസും നിരവധി മരണങ്ങൾക്ക് കാരണമായി. ഇപ്പോൾ, കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിനിടയിൽ ബ്ലാക്ക് ഫംഗസ് വീണ്ടും തിരിച്ചു വരുമോ എന്ന ആശങ്കയും ആളുകൾക്കുണ്ട്.

ഒമിക്രോൺ വേരിയന്റുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ, 2022ലെ ബ്ലാക്ക് ഫംഗസിന്റെ ആദ്യ കേസ് മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ബ്ലാക്ക് ഫംഗസ് രോഗനിർണയം നടത്തിയ 70 വയസ്സുള്ള ആദ്യത്തെ മൂന്നാം തരംഗ രോഗി വോക്ക്ഹാർഡ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഇപ്പോഴും പലയിടത്തും തുടരുന്നതിനാൽ, ബ്ലാക്ക് ഫംഗസ് കേസുകളിലും വർദ്ധനവുണ്ടാകുമെന്ന് ആളുകൾ ഭയപ്പെടുന്നു. എന്നാൽ മൂന്നാം തരംഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് സാധ്യതകളെക്കുറിച്ച് ഉറപ്പിച്ചുപറയാൻ പ്രയാസമാണ്.

advertisement

എന്താണ് ബ്ലാക്ക് ഫംഗസ്?

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലുള്ള ആളുകളിൽ അല്ലെങ്കിൽ സ്റ്റിറോയിഡുകൾ അമിതമായി ഉപയോഗിക്കുന്ന രോഗികളിലുണ്ടാകുന്ന ഒരു പോസ്റ്റ്-കോവിഡ് രോഗമാണ്. കൂടാതെ, രോഗപ്രതിരോധ സംബന്ധമായ അസുഖങ്ങളുള്ള ആളുകൾ അല്ലെങ്കിൽ ദീർഘനേരം വെന്റിലേറ്ററുകളിൽ കഴിയുന്ന രോഗികൾക്കും ഫംഗസ് പിടിപെടാൻ സാധ്യതയുണ്ട്.

അപൂർവവും മാരകവുമായ ഈ അണുബാധ മരവിപ്പ്, നീർവീക്കം, മൂക്കിന് മുകളിൽ കറുപ്പ് നിറം അടിഞ്ഞുകൂടൽ, പല്ലുകൾ ഇളകുക തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുന്നു. ബ്ലാക്ക് ഫംഗസ് ബാധിച്ച വ്യക്തികൾക്ക് മൂക്കടപ്പ്, വസ്തുക്കൾ രണ്ടായി കാണുക, കണ്ണുകൾക്ക് സമീപം വേദന എന്നിവയും അനുഭവപ്പെടാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫംഗസിൻ്റെ അണുക്കൾ ശ്വസിക്കുന്നതിലൂടെയാണ് ആളുകൾക്ക് പലതരം ബ്ലാക്ക്ഫംഗസ് രോഗം വരുന്നത്. എയർ ഹ്യുമിഡിഫയറുകൾ അല്ലെങ്കിൽ മലിനജലം അടങ്ങിയ ഓക്സിജൻ ടാങ്കുകൾ വഴിയാണ് ആശുപത്രികളിലും വീടുകളിലും ഫംഗസ് വ്യാപിപ്പിക്കുന്നത്. വളരെയധികം ആക്രമണകാരിയായ ഒരു ഫംഗസാണ് 'ബ്ലാക്ക്ഫംഗസ്' എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസ്. ശരീരത്തിലെ ഫംഗസ് ബാധിച്ച് കോശങ്ങൾ നീക്കം ചെയ്യുന്നതിന്, രോഗ ബാധ ആദ്യമേ കണ്ടുപിടിക്കേണ്ടതുണ്ട്. ചില സമയങ്ങളിൽ ഫംഗസ് തലച്ചോറിലേക്ക് എത്തുന്നത് തടയാൻ ശസ്ത്രക്രിയ വിദഗ്ധർക്ക് ചിലപ്പോൾ രോഗികളുടെ മൂക്ക്, കണ്ണുകൾ അല്ലെങ്കിൽ താടിയെല്ല് വരെ നീക്കം ചെയ്യേണ്ടി വരും. സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്ന കണക്കനുസരിച്ച് ഫംഗസ് ബാധിക്കുന്നവരുടെ ശരാശരി മരണനിരക്ക് 54 ശതമാനമാണ്.

advertisement

Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Black Fungus | കോവിഡ് മൂന്നാം തരംഗത്തിൽ ബ്ലാക്ക് ഫംഗസ് അണുബാധ തിരിച്ചുവരുമോ?
Open in App
Home
Video
Impact Shorts
Web Stories