എന്താണ് മാനസികാരോഗ്യം?
മനസ്സിന്റെ ആരോഗ്യമാണ് മാനസികാരോഗ്യം. എന്നാല്‍ മാനസികാരോഗ്യം കുറവാണ് എന്നതിനര്‍ത്ഥം മാനസിക രോഗമുണ്ട് എന്നല്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അപ്രതീക്ഷിത സംഭവങ്ങളെയും ആരോഗ്യകരമായും ആത്മസംയമനത്തോടെയും നേരിടാനുള്ള കഴിവിനെയാണ് മാനസികാരോഗ്യം എന്ന് പറയുന്നത്.
മനസിനെ ശക്തിപ്പെടുത്താന്‍ ചില വഴികളുണ്ട്. സമയമെടുത്തും ഏറെ ക്ഷമയോടെയും ഇക്കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ഫലം ലഭിയ്ക്കും. അതിനായുള്ള 7 വഴികള്‍ ഇതാ.
സമ്മര്‍ദ്ദങ്ങളെ മറികടക്കാം
മാനസികമായി അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഓടിയൊളിയ്ക്കാനായി മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകുന്നവരാണ് പലരും. ഇങ്ങനെ ചെയ്യുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കും. മദ്യപാനം അല്ലെങ്കില്‍ മറ്റേതെങ്കിലും ലഹരിയില്‍ മുഴുകി പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിയ്ക്കുന്നവര്‍ മനസിനെ ദുര്‍ബലപ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.
advertisement
നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കുക
നെഗറ്റീവായി ചിന്തിക്കുന്നതിന് പകരം യാഥാര്‍ത്ഥ്യ ബോധമുള്ളതും ശുഭാപ്തി വിശ്വാസം ഉള്ളതുമായ ചിന്തകള്‍ക്ക് സ്ഥാനം നല്‍കാന്‍ ശ്രമിക്കുക. എന്നാല്‍ അമിതമായ അശുഭാപ്തി ചിന്തകള്‍ നിങ്ങളെ നിശബ്ദമായി തളര്‍ത്തും. അതിനാല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ആശയങ്ങളും ചിന്താഗതിയും മുന്‍നിര്‍ത്തി ജീവിതത്തില്‍ മുന്നേറുക.
ലക്ഷ്യങ്ങള്‍ ഉണ്ടാക്കുക
ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തുന്നതിനും അത് കൈവരിക്കുന്നതിനും മനുഷ്യന്റെ തലച്ചോറിന് കാര്യമായ കഴിവുണ്ട്. അതിനാല്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടുന്നതിലെയ്ക്ക് ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ ശ്രമിയ്ക്കുക. നിങ്ങള്‍ നേടുന്ന ഓരോ ലക്ഷ്യത്തിലും, വിജയിക്കാനുള്ള നിങ്ങളുടെ കഴിവ് സ്വയം തിരിച്ചറിയുന്നതോടെ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും.
വൈകാരികതയും യുക്തി ബോധവും സമന്വയിപ്പിക്കുക
നിങ്ങളുടെ വൈകാരികതയും യുക്തിയും സമന്വയിപ്പിക്കുന്നത് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും. നിങ്ങള്‍ അമിതമായി ആവേശത്തിലാണെങ്കിലോ പ്രത്യേകിച്ച് ഉത്കണ്ഠാകുലനാണെങ്കിലോ, തീരുമാനവുമായി മുന്നോട്ട് പോകുന്നതിന്റെ ഗുണദോഷങ്ങള്‍ കൃത്യമായി അറിഞ്ഞിരിയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും വികാരങ്ങള്‍ സന്തുലിതമാക്കുകയും ചെയ്യും.
ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുക
നിങ്ങള്‍ക്ക് താല്പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. എല്ലായ്‌പ്പോഴും ഗൗരവകരമായി തുടരുന്നതിന് പകരം നിങ്ങളുടെ മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്ക് കൂടി സമയം ചെലവഴിക്കുകയെന്നത് പ്രധാനമാണ്. ദിവസം ഒരു മണിക്കൂറെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കായി മാറ്റി വെയ്ക്കുക.
മാനസികവ്യായാമം ചെയ്യുക
നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നു അതിയായ ആഗ്രഹം തോന്നുന്നു, എന്നാല്‍ നിങ്ങളുടെ സാഹചര്യങ്ങള്‍ അതിനോട് യോജിക്കുന്നില്ല എങ്കില്‍ ഒരു 10 മിനിറ്റ് നേരം കണ്ണടച്ചു കിടക്കുക. നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍ നിന്ന് സ്വയം പിന്തിരിയ്പ്പിക്കാന്‍ ശ്രമിയ്ക്കുക. എന്നാല്‍ അതിന് ശേഷവും ഈ ആഗ്രഹം പഴയപടി തുടരുന്നുവെങ്കില്‍ അത് ചെയ്യുക. ആദ്യമൊന്നും ഇത് വിജയിച്ചില്ലെങ്കിലും പിന്നീട് ഇത് ഫലം കാണുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം.
