TRENDING:

Unlock 5.0 | സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറക്കുമോ? ഫിയോക്കിന്റെ നിർണായക യോഗം ഇന്ന്

Last Updated:

ഒക്ടോബർ 15 മുതൽ പകുതി സീറ്റുകളിൽ ആളുകളെ ഉൾക്കൊള്ളിച്ച് തിയറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ആറുമാസത്തിന് ശേഷം സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ തുറക്കുമോ എന്ന് ഇന്നറിയാം. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. അൺലോക്ക് അഞ്ചാം ഘട്ടത്തിലാണ് സിനിമ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഈ മാസം 15 മുതൽ 50 ശതമാനം ആളുകളുമായി തിയറ്റർ തുറക്കാനാണ് അനുമതി.
advertisement

Also Read- സിനിമാ തിയറ്ററുകൾ തുറക്കും; സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും

പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാതെ തിയറ്ററുകൾ തുറക്കാനാകില്ലെന്ന നിലപാടിലാണ് ഫിയോക്ക്. വിനോദ നികുതി ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അതേസമയം, ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചുവെങ്കിലും കേരളത്തില്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബറും. ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു സഹായവും ലഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.

advertisement

Also Read- സ്കൂളുകളും കോളേജുകളും ഒക്ടോബർ 15ന് ശേഷം തുറക്കാമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാം

അതേസമയം, തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയതിനെ സ്വാഗതം ചെയ്ത് മൾട്ടിപ്ലെക്സുകളുടെ സംഘടന രംഗത്തെത്തി. അണ്‍ലോക്ക് അഞ്ചാംഘട്ടത്തിൽ തിയറ്ററുകളെ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. സിനിമാപ്രേമികളും സിനിമാപ്രദര്‍ശനശാലകള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരും മുഴുവന്‍ ചലച്ചിത്രമേഖലയും ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അസോസിയേഷൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

advertisement

Also Read- പ്രതിഫലക്കാര്യത്തിൽ പ്രശ്ന പരിഹാരം; ജോജു പ്രതിഫലം കുറച്ചു , ടൊവിനോ ഉടൻ പ്രതിഫലം വാങ്ങില്ല

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒക്ടോബർ 15 മുതൽ പകുതി സീറ്റുകളിൽ ആളുകളെ ഉൾക്കൊള്ളിച്ച് തിയറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വശങ്ങളിലെയും മുന്നിലെയും പുറകിലെയും സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ട് സാമൂഹിക അകലം ഉറപ്പാക്കി സിനിമ തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന നിർദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. എന്നാൽ, തിയറ്ററുകൾ തുറക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച വ്യക്തമായ മാർഗരേഖ കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Unlock 5.0 | സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറക്കുമോ? ഫിയോക്കിന്റെ നിർണായക യോഗം ഇന്ന്
Open in App
Home
Video
Impact Shorts
Web Stories