നിലവിലെ തെളിയിക്കപ്പെട്ട കേസുകളോ, പുതിയ കേസുകളോ തെരഞ്ഞെടുത്ത് പ്രഗത്ഭരായ വക്കീലന്മാരോടും ഡോക്ടർമാരോടും ചർച്ചകൾ ചെയ്താണ് ഡയറക്ടറായ ടിജു തുമ്പമൺ തിരക്കഥ ഒരുക്കുന്നത്. തുടർന്ന് നടന്മാരായ സുഹൃത്തുക്കൾക്ക് അവരവരുടെ ഭാഗങ്ങൾ അയച്ചു കൊടുത്ത് വേണ്ട നിർദേശങ്ങൾ നൽകുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ വീട്ടിലിരുന്ന് തന്നെ അവരവരുടെ ഭാഗം നടൻമാർ ഷൂട്ട് ചെയ്ത് അയച്ചു കൊടുക്കുന്നത് എഡിറ്റ് ചെയ്താണ് സീരീസ് തയ്യാറാക്കുന്നത്.
Also read: ലോക്ക്ഡൗൺ ദിനങ്ങളിൽ സ്വന്തം ഫാംഹൗസിൽ ചിത്രീകരണം; സൽമാൻ ഖാൻ പാടി അഭിനയിച്ച ആൽബം പുറത്തിറങ്ങി
advertisement
ഓരോ എപ്പിസോഡിലും കുറ്റവാളി ആരാണെന്നു പറയുന്നില്ല. എന്നാൽ സീക്രട് ഐ ഇൻവെസ്റ്റിഗേഷൻ ടീം നടന്ന ക്രൈം വിശദമായി പരിശോധിക്കുന്നു. കുറ്റവാളിയെ മനസിലാക്കാനുളള തെളിവുകൾ എപ്പിസോഡിൽ അവശേഷിപ്പിച്ചിരിപ്പിക്കും. സീക്രട് ഐയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ ഒരാഴ്ച കാഴ്ചക്കാർക്ക് കമെന്റിലൂടെ ഇടപെടാനുള്ള അവസരം ഉണ്ട്. ആരാണ് കുറ്റവാളി എന്ന് സീക്രട് ഐ ഗ്രൂപ്പിന്റെ ഇൻവെസ്റ്റിഗേഷനിൽ നിന്നും മനസിലാക്കുക. കൃത്യമായ വിശദീകരണങ്ങളിലൂടെ കുറ്റവാളിയെ കണ്ടെത്തുന്ന വ്യക്തികൾക്ക് ഇസാ ടീം നൽകുന്ന സമ്മാനങ്ങൾ ഈ വെബ്സീരീസിന്റെ മറ്റൊരു ആകർഷണമാണ്.
പ്രേക്ഷകരെയും കേസന്വേഷണത്തിൽ ഭാഗഭാക്കാക്കിക്കൊണ്ടുള്ള ആദ്യ വെബ് സീരീസാണ് ഇസായുടെ സീക്രട് ഐ. 25ഓളം നാടകപ്രവർത്തകർ ആണ് ഇതിനു പിന്നിൽ എന്നതും പുതുമയാണ്. കൃഷ്ണൻ ബാലകൃഷ്ണൻ, കണ്ണൻ നായർ, ജോസ് പി. റാഫേൽ, വിജു വർമ്മ, ഹാശിം അമരവിള, ആനന്ദ്, അംബി, സന്തോഷ് വെഞ്ഞാറമൂട്, സരിത, ആരതി, ഡോ: സുജിത്, റെജു , വിപിൻ, രതീഷ്, സരിൻ, അമൽ, ബിജിൽ, സജിൻ, പ്രവീൺ, രാജ്‌കുമാർ, ജിബിൻ, ജിജോ, അഡ്വ: ശാന്തി എന്നിവരാണ് ടീം. സംഗീതം: ജെമിനി ഉണ്ണികൃഷ്ണൻ.