നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ലോക്ക്ഡൗൺ ദിനങ്ങളിൽ സ്വന്തം ഫാംഹൗസിൽ ചിത്രീകരണം; സൽമാൻ ഖാൻ പാടി അഭിനയിച്ച ആൽബം പുറത്തിറങ്ങി

  ലോക്ക്ഡൗൺ ദിനങ്ങളിൽ സ്വന്തം ഫാംഹൗസിൽ ചിത്രീകരണം; സൽമാൻ ഖാൻ പാടി അഭിനയിച്ച ആൽബം പുറത്തിറങ്ങി

  Salman Khan releases a music album shot in his farm house | ലോക്ക്ഡൗണിനിടെ സൽമാന്റെ ഫാം ഹൗസിനുള്ളിൽ ഒരു ആൽബം ചിത്രീകരണം നടക്കുകയായിരുന്നു

  സൽമാൻ ഖാനും ജാക്കലിൻ ഫെർണാണ്ടസും

  സൽമാൻ ഖാനും ജാക്കലിൻ ഫെർണാണ്ടസും

  • Share this:
   പൻവേലിലുള്ള ഫാം ഹൗസിൽ നടൻ സൽമാൻ ഖാനും കൂട്ടുകാരികളും ലോക്ക്ഡൗൺ കാലം ചിലവിടുന്നതും, ചുറ്റുമുള്ള കുടുംബങ്ങളെ തന്റെ തോട്ടത്തിലെ വിളകൾ നൽകി സൽമാൻ സഹായിക്കുന്നതുമെല്ലാം വാർത്തയായിക്കഴിഞ്ഞു. പക്ഷെ ആ ഫാംഹൗസ് വാസത്തിന് മറ്റൊരു മുഖമുണ്ടായിരുന്നത് ഇപ്പോഴാണ് എല്ലാവരും അറിയുന്നത്.

   Also read: ലാലേട്ടന്റെ കുന്നോളം സ്നേഹം തമിഴ്നാടിനും; ആരോഗ്യപ്രവർത്തകർക്കുള്ള കിറ്റും മാസ്കുമായി വിശ്വശാന്തി ഫൗണ്ടേഷൻ

   അതിനുള്ളിൽ തന്നെ ഒരു ആൽബം ചിത്രീകരണം നടക്കുകയായിരുന്നു. സൽമാനും നടി ജാക്കലിൻ ഫെർണാണ്ടസുമാണ് ഇതിലെ നായികാ നായകന്മാർ.

   ഇന്ന് പുറത്തിറക്കിയ ഗാനം മണിക്കൂറുകൾക്കുള്ളിൽ 38 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. സൽമാൻ ഖാൻ സംവിധാനം ചെയ്ത്, പാടി, അജയ് ഭാട്ടിയ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയത് ഷബീർ അഹമ്മദ്.

   Published by:user_57
   First published: