ചില ദുരൂഹതകൾ പുറകിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ട്രെയ്‌ലർ. അതിനനുയോജ്യമായ രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉടനീളം കാണാൻ കഴിയുന്നത്. ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർ ആടിലെ ഷാജി പാപ്പനേയും സംഘത്തേയും കണ്ടിട്ടുള്ളത്.
മൂന്നാം ഭാഗത്തിൽ എത്തിയപ്പോൾ ഈ കഥപാത്രങ്ങളൊക്കെ വീര സാഹസിക യോദ്ധാക്കളേപ്പോലെയാകുന്നു. വാളും കുതിരയും, ആനയുമൊക്കെയായി അവർ അരങ്ങു തകർക്കുന്നു. ഇതെല്ലാം തികഞ്ഞ ഫാൻ്റസി ജോണറിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഷാജി പാപ്പനും സംഘവും ഒറിജിനൽ കഥാപാത്രങ്ങളായിത്തന്നെയും ട്രെയ്‌ലറിൽ കാണം. അവർക്കിടയിലെ നർമ്മ മുഹൂർത്തങ്ങളും ട്രെയ്‌ലറിൽ നിറഞ്ഞുനിൽക്കുന്നു. പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പോരുന്ന നിരവധി ആകർഷണീയ മുഹൂർത്തങ്ങളിലൂടെയാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്. ചിരിയും ചിന്തയും വിസ്മയവുമെല്ലാം കോർത്തിണക്കിയ ട്രെയ്‌ലർ ആട് - 3യുടെ ഒരു മിനിയേച്ചർ തന്നെയെന്നു വിശേഷിപ്പിക്കാം.
advertisement
വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ അണിയിച്ചൊരുക്കുന്ന ഒരു ചിത്രമാണിതെന്ന് ട്രെയ്‌ലർ കാട്ടിത്തരുന്നു. മാർച്ച് 19ന് റംസാൻ ആഘോഷത്തിന് ഭംഗി കൂട്ടുവാൻ പോരും വിധത്തിൽ, പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പ്രമോഷന്റെ ഭാഗമായി പ്രകാശനം ചെയ്ത ഈ ട്രെയ്‌ലർ നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ് ട്രെയ്‌ലർ. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാവരും ട്രെയ്‌ലറിൽ പ്രത്യക്ഷപ്പെട്ടുന്നുണ്ട്. ജയസൂര്യ, വിനായകൻ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു എന്നിവർ അതിലെ പ്രമുഖ താരങ്ങളാണ്.
അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി. ദേവ്, ശ്രിന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: The trailer of Jayasurya's film 'Aadu 3' is trending number 1 on YouTube. The trailer makes it clear that there are some mysteries behind it. Appropriate scenes can be seen throughout the trailer.
