TRENDING:

ബജ്റംഗി ഇനിമുതൽ ദേവ രാജ ഗോഡ; എമ്പുരാനിലെ വില്ലൻ മലയാള ചിത്രം 'വവ്വാലിൽ' നായകവേഷത്തിൽ

Last Updated:

ഷഹ്‌മോൻ ബി. പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'വവ്വാൽ'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എമ്പുരാനിലെ വില്ലൻ ബാബ ബജ്റംങ്കി ഇനി മുതൽ ദേവ രാജ ഗോഡ. ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരിൽ ഒരാളായ അഭിമന്യു സിങ് ഇനി മലയാളത്തിലെ നായക തുല്യ വേഷത്തിലെത്തുന്ന സിനിമയാണ് 'വവ്വാൽ'. സംഗീതത്തിനും, ആക്ഷനും, ത്രില്ലറിനും, മുൻ‌തൂക്കം കൊടുത്ത് വ്യത്യസ്ത തരത്തിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പ്രേക്ഷകർക്കു തീയേറ്ററിൽ പ്രത്യേക അനുഭൂതി സമ്മാനിക്കും എന്ന് അണിയറക്കാർ ഉറപ്പിച്ചു പറയുന്നൂ.
അഭിമന്യു സിംഗ്
അഭിമന്യു സിംഗ്
advertisement

ഷഹ്‌മോൻ ബി. പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'വവ്വാൽ'. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നു.

ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി.ജെ., മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ. ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ബിഗ് ബഡ്ജറ്റ് സിനിമയാണിത്

advertisement

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി.ബി. നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം.ജെ., പ്രൊഡക്ഷൻ ഡിസൈനർ- ജോസഫ് നെല്ലിക്കൽ, എഡിറ്റർ- ഫാസിൽ പി. ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന- പി.ബി.എസ്., സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ. ബക്കർ, സൗണ്ട് ഡിസൈനിങ് - വിക്കി, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ- ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി.ആർ.ഒ. - എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, കേരളാ ഫിൽ ഡിസ്ട്രിബൂഷൻ- സ്നേഹം മൂവീസ്, പബ്ലിസിറ്റി ഡിസൈൻ - കോളിൻസ് ലിയോഫിൽ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The villain Baba Bajrangi in Empuraan is now Deva Raja Goda. Abhimanyu Singh, one of the most expensive villains in India, is now playing the lead role in Malayalam in the film 'Vavvaal'. This is a film that focuses on music, action, and thriller and is made in different ways

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ബജ്റംഗി ഇനിമുതൽ ദേവ രാജ ഗോഡ; എമ്പുരാനിലെ വില്ലൻ മലയാള ചിത്രം 'വവ്വാലിൽ' നായകവേഷത്തിൽ
Open in App
Home
Video
Impact Shorts
Web Stories