TRENDING:

പ്രശസ്ത ക്യാമറാമാൻ സണ്ണി ജോസഫ് കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

Last Updated:

ഇൻസ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചലച്ചിത്ര പഠന കേന്ദ്രമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമിതനായതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ (KRNIVSA) ഡയറക്ടറായി പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫിനെ നിയമിച്ചു. നാല് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്ത് സജീവമായ സണ്ണി ജോസഫ്, ഇൻസ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചലച്ചിത്ര പഠന കേന്ദ്രമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമിതനായതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു.
News18
News18
advertisement

1983-ൽ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയ സണ്ണി ജോസഫ് 42 വർഷത്തെ പ്രൊഫഷണൽ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. അറുപത്തഞ്ചോളം ഫീച്ചർ ഫിലിമുകൾക്ക് പുറമെ ഒട്ടനവധി ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

ദേശീയ-സംസ്ഥാന പുരസ്കാര ജേതാവായ അദ്ദേഹം ഒരു ഡസനോളം ഹ്രസ്വചിത്രങ്ങളും നൂറിലധികം എപ്പിസോഡുകളുള്ള രണ്ട് ടെലിവിഷൻ പരമ്പരകളും സംവിധാനം ചെയ്തിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ 'സാൾട്ട് ഓഫ് ദി എർത്ത്' ആണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിം.

advertisement

ഷാജി എൻ. കരുണിന്റെ 'പിറവി', ജി. അരവിന്ദന്റെ 'വാസ്തുഹാര', അടൂർ ഗോപാലകൃഷ്ണന്റെ 'നിഴൽക്കുത്ത്', എം.ടി. വാസുദേവൻ നായരുടെ 'ഒരു ചെറുപുഞ്ചിരി' തുടങ്ങി ഇന്ത്യൻ സിനിമയിലെ ക്ലാസിക്കുകൾക്ക് അദ്ദേഹം ദൃശ്യഭംഗി നൽകി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്സിന്റെ സ്ഥാപകാംഗമായ അദ്ദേഹം നിലവിൽ അതിന്റെ ട്രഷററായും സിനിമാറ്റോഗ്രാഫേഴ്സ് യൂണിയൻ ഓഫ് മലയാളം സിനിമയുടെ പ്രസിഡന്റായും പ്രവർത്തിക്കുന്നു. ദേശീയ-അന്തർദേശീയ ചലച്ചിത്ര മേളകളിൽ ജൂറി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രശസ്ത ക്യാമറാമാൻ സണ്ണി ജോസഫ് കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
Open in App
Home
Video
Impact Shorts
Web Stories