TRENDING:

നടൻ അജിത്തിൻ്റെ 285 അടി കട്ട് ഔട്ട് തകർന്നു വീണു

Last Updated:

തിയേറ്ററിനു മുന്നിൽ സ്ഥാപിക്കാനൊരുങ്ങിയ കട്ട് ഔട്ടാണ് തകർന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ അജിത് കുമാറിന്റെ 285 അടി ഉയരമുള്ള കൂറ്റൻ കട്ട് ഔട്ട് തകർന്നു വീണു. നടന്റെ പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഒരു തിയേറ്ററിനു മുന്നിൽ സ്ഥാപിക്കാനൊരുങ്ങിയ കട്ട് ഔട്ടാണ് തകർന്നത്. സംഭവത്തിൽ ആരാധകർ ഓടി രക്ഷപെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആളപായം ഇല്ല. ഏപ്രിൽ 10 ന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ ആഘോഷത്തിനായി ആരാധകർ സ്ഥാപിച്ച കട്ട് ഔട്ട് ശക്തമായ കാറ്റ് കാരണം തകർന്നതെന്നാണ് നിഗമനം.സംഭവത്തിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ അജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല.
News18
News18
advertisement

അതേസമയം, അജിത് കുമാറിന്റെ കട്ട് ഔട്ട് തകരുന്നത് ഇതാദ്യമല്ല. ANI റിപ്പോർട്ട് പ്രകാരം, 2019 ലും സമാനമായ സംഭവം നടന്നിരുന്നു. പാൽ അഭിഷേക ചടങ്ങിനിടെ അജിത് കുമാറിന്റെ കൂറ്റൻ കട്ട് ഔട്ട് തകർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ഭക്തിയുടെ അടയാളമായി ആരാധകർ നടന്റെ കട്ട് ഔട്ടിൽ പാൽ ഒഴിക്കുകയായിരുന്നു. എന്നാൽ തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അതിരുകടന്ന ആരാധകർ ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഗുഡ് ബാഡ് അഗ്ലി അഡ്വാന്‍സ് ബുക്കിംഗില്‍ വലിയ മുന്നേറ്റം കാഴ്ച വെക്കുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നടൻ അജിത്തിൻ്റെ 285 അടി കട്ട് ഔട്ട് തകർന്നു വീണു
Open in App
Home
Video
Impact Shorts
Web Stories