അതേസമയം, മെസജുകൾ തന്റെ അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്ന വാദമാണ് അജ്മൽ ഉയർത്തുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മൽ സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. നേരത്തെ, തന്റേതെന്ന പേരിൽ പ്രചരിച്ച ശബ്ദങ്ങൾ എഐ ആണെന്ന് വിശദീകരിച്ചാണ് അജ്മൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയ്ക്ക് താഴെയാണ് പെൺകുട്ടികളുടെ കൂട്ടത്തോടെയുള്ള വെളിപ്പെടുത്തൽ.
ഇതും വായിക്കുക: 'സെക്സ് ചാറ്റ് ആരോപണം വ്യാജം; AI വോയ്‌സിന് എന്റെ കരിയർ നശിപ്പിക്കാൻ കഴിയില്ല': നടൻ അജ്മൽ അമീർ
advertisement
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് അജ്മലിന്‍റെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തുവന്നത്. വാട്സാപ്പ് കോള്‍ റെക്കോഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് പുറത്തുവന്നത്. സെക്സ് വോയിസില്‍ അജ്മലിന്‍റെ മുഖവും കാണിക്കുന്നുണ്ട്. തന്‍റെ കല്യാണം കഴിഞ്ഞതല്ലേ എന്ന് പെണ്‍കുട്ടി ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയേണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ‘പ്രണയകാലം’ എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീർ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ‘ഒരു വേനൽ പുഴയിൽ’ എന്ന ഗാനമാണ് അജ്മലിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് തമിഴിലടക്കം തിരക്കുള്ള നടനായി അജ്മല്‍ മാറിയിരുന്നു.
Summary: Numerous girls have come forward with revelations below the video posted by actor Ajmal Ameer to explain the sexual harassment allegations against him. In the comments, the girls claim to have had bad experiences with Ajmal Ameer. The girls also revealed that Ajmal had made video calls to them. Some users also commented that Ajmal had sent inappropriate messages to their friends.