'സെക്സ് ചാറ്റ് ആരോപണം വ്യാജം; AI വോയ്‌സിന് എന്റെ കരിയർ നശിപ്പിക്കാൻ കഴിയില്ല': നടൻ അജ്മൽ അമീർ

Last Updated:

അജ്മൽ അമീറിന്റെ പേരിൽ സെക്സ് ചാറ്റ് ഓഡിയോ ക്ലിപ്പുകൾ രണ്ട് ദിവസങ്ങൾക്കു മുൻപാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്

News18
News18
തിരുവനന്തപുരം: തനിക്ക് എതിരെ വന്ന സെക്സ് ചാറ്റ് ആരോപണം നിഷേധിച്ച് നടൻ അജ്മൽ അമീർ. പുറത്ത് വന്നത് ഫാബ്രിക്കേറ്റഡ് കഥകളും AI വോയ്‌സ് ക്ലിപ്പുമാണെന്ന് നടന്റെ വിശദീകരണം. തന്റെ കരിയർ നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും തന്നെ സപ്പോർട്ട് ചെയ്തവർക്ക് നന്ദിയെന്നും അജ്മൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
അജ്മൽ അമീറിന്റെ പേരിൽ സെക്സ് ചാറ്റ് ഓഡിയോ ക്ലിപ്പുകൾ രണ്ട് ദിവസങ്ങൾക്കു മുൻപാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഒരു പെൺകുട്ടിയുമായി ലൈംഗിക ചുവയോടെ സംസാരിക്കുന്ന അജ്മലിന്റെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി മാറി. പിന്നാലെ അജ്മലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ മാത്രമാണ് പുറത്തുവന്നതെന്നും പരസ്പര സമ്മതത്തോടെ നടത്തിയ കാര്യം എങ്ങനെയാണ് അജ്മലിന്റെ മാത്രം കുറ്റമാകുന്നതെന്ന് ഒരു വിഭാഗം പറയുമ്പോൾ, സെലബ്രിറ്റി സ്റ്റാറ്റസ് ഉപയോഗച്ച് ചെയ്യുന്ന കാര്യം പൊതുസമൂഹം അറിയണമെന്ന് മറുഭാഗം പറയുന്നു.
advertisement
ഇതിനെല്ലാം പിന്നാലെയാണ് സെക്സ് ചാറ്റ് ആരോപണം വ്യാജമാണെന്നും ഇതെല്ലാം AI നിർമിതമാണെന്നും അജ്മൽ പറയുന്നത്. പുറത്തുവന്ന ക്ലിപ്പ് ഫാബ്രിക്കേറ്റഡ് ആണെന്നും AI നിർമിതമാണെന്നും അജ്മൽ പറഞ്ഞു. തന്റെ കരിയർ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അജ്മൽ പറയുന്നു. തന്നെ സപ്പോർട് ചെയ്ത പ്രേക്ഷകർക്ക് നന്ദിയെന്നും തന്റെ മുന്നോട്ടുള്ള യാത്രയുടെ കാരണക്കാർ അവരാണെന്നും അജ്മൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'സെക്സ് ചാറ്റ് ആരോപണം വ്യാജം; AI വോയ്‌സിന് എന്റെ കരിയർ നശിപ്പിക്കാൻ കഴിയില്ല': നടൻ അജ്മൽ അമീർ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement