സമൂഹമാധ്യമങ്ങളിലൂടെയുള്ള സിനിമാ വിമർശനങ്ങൾ അതിരുകടക്കരുത്. ചില സിനിമകൾ പ്രേക്ഷകർ കാണുന്നതിന് മുമ്പുതന്നെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളുയരും. പക്ഷേ വിമർശനങ്ങൾ പരിഹാസമായി മാറരുതെന്നാണ് തൻെറെ അഭിപ്രായമെന്ന് മമ്മൂട്ടി പറഞ്ഞു. ആരാധകർ മാത്രമല്ല, എല്ലാ തരം ആളുകളും കാണുന്നതുകൊണ്ടാണ് തന്റെ സിനിമകൾ വിജയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമകളിൽ എന്നും പുതിയ മാറ്റങ്ങളുണ്ടാകുന്നത് പ്രേക്ഷകർ സ്വീകരിക്കുന്നതുകൊണ്ടാണ്. ഫാൻസ് മാത്രമല്ല, എല്ലാതരം ആളുകളും തന്റെ നല്ല സിനിമകൾ കാണുന്നുണ്ട്. അതുകൊണ്ടാണ് തന്‍റെ സിനിമകൾ ശ്രദ്ധിക്കപ്പെടുന്നതെന്നും നല്ല സിനിമകളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
advertisement
ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും.അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ശരത്ത് കുമാർ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പരമ്പോൽ, ജസ്റ്റിൻ, കലേഷ്, അതിഥി രവി ,വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
