• HOME
  • »
  • NEWS
  • »
  • film
  • »
  • Christopher release | മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' സെൻസറിംഗ് കഴിഞ്ഞു; റിലീസ് തിയതി പുറത്തുവിട്ടു

Christopher release | മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' സെൻസറിംഗ് കഴിഞ്ഞു; റിലീസ് തിയതി പുറത്തുവിട്ടു

തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

  • Share this:

    മമ്മൂട്ടിയെ (Mammootty) നായകനാക്കി ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan) സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ (Christopher movie) ഫെബ്രുവരി 9ന് റിലീസിനെത്തും. സെൻസറിങ് പൂർത്തിയ ചിത്രത്തിന് U/A സർട്ടിഫിക്കേറ്റ് ആണ് ലഭിച്ചത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്.’ ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ശരത്ത് കുമാർ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പരമ്പോൽ, ജസ്റ്റിൻ, കലേഷ്, അതിഥി രവി ,വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

    Also read: Maheshum Maruthiyum | ആസിഫ് അലി, മംമ്ത മോഹൻദാസ് ചിത്രം ‘മഹേഷും മാരുതിയും’ തിയേറ്ററിലേക്ക്; റിലീസ് തിയതി ഇതാ

    ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, കലാസംവിധാനം- ഷാജി നടുവില്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, ചമയം- ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി- സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്, സൗണ്ട് മിക്‌സിങ്- രാജകൃഷ്ണന്‍ എം.ആര്‍., സൗണ്ട് ഡിസൈന്‍- നിധിന്‍ ലൂക്കോസ്, കളറിസ്റ്റ്- ഷണ്‍മുഖ പാഡ്യന്‍, ഡി ഐ- മോക്ഷ പോസ്റ്റ്, പി.ആര്‍.ഒ.- പി. ശിവപ്രസാദ്, നിയാസ് നൗഷാദ്, സ്റ്റില്‍സ്- നവീന്‍ മുരളി, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍.

    Summary: Mammotty film Christopher is expected to be released on February 9, 2023. The tagline of the film is ‘Biography of a Vigilant Cop.’ The actor’s second in the year 2023 is hitting big screens. B. Unnikrishnan has directed the movie. The movie is censored, and it received a U/A certification. Vinay Rai plays the antagonist

    Published by:user_57
    First published: