മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉടലെടുത്തതോടെ പ്രതികരണവുമായി ജുഡ് ആന്റണി തന്നെ രംഗത്തെത്തിയിരുന്നു. തനിക്കോ തന്റെ കുടുംബത്തിനോ ഇല്ലാത്ത വിഷമം ഉള്ളവർ മമ്മൂട്ടിയെ ചൊറിയാൻ നിൽക്കാതെ തന്റെ മുടി കൊഴിയാൻ കാരണക്കാരായ വിവിധ ഷാംപൂ കമ്പനികൾക്കെതിരെ ശബ്ദം ഉയർത്തുവാനാണ് ജൂഡ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
Also Read-‘എന്റെ തലയിൽ മുടിയില്ലാത്തതിന് മമ്മൂട്ടിയെ ചൊറിയാൻ നിക്കേണ്ട’; ജൂഡ് ആന്റണിയുടെ പ്രതികരണം
advertisement
കഴിഞ്ഞ ദിവസം 2018 എന്ന ജൂഡിന്റെ ചിത്രത്തിന്റെ ടീസർ ലോഞ്ചിങ്ങിനിടെയാണ് മമ്മൂട്ടി സംവിധായകന്റെ മുടിയെ കുറിച്ച് പറയുന്നത്. ജുഡിന് തലയിൽ മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നാണ് ടീസർ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. ഇത് പിന്നീട് മലയാളത്തിന്റെ മെഗാ സ്റ്റാർ ബോഡി ഷെയ്മിങ് നടത്തിയെന്ന് പറഞ്ഞു കൊണ്ട് നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് മമ്മൂട്ടി വിഷയത്തില്‍ ഖേദം പ്രകടിപ്പച്ചത്.
