സംവിധായകൻ ജൂഡ് ആന്റണി ജോസഫിന് മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നുള്ള മമ്മൂട്ടിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉടലെടുത്തതോടെ പ്രതികരണവുമായി ജുഡ് ആന്റണി തന്നെ രംഗത്തെത്തി. തനിക്കോ തന്റെ കുടുംബത്തിനോ ഇല്ലാത്ത വിഷമം ഉള്ളവർ മമ്മൂട്ടിയെ ചൊറിയാൻ നിൽക്കാതെ തന്റെ മുടി കൊഴിയാൻ കാരണക്കാരായ വിവിധ ഷാംപൂ കമ്പനികൾക്കെതിരെ ശബ്ദം ഉയർത്തുവാനാണ് ജൂഡ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം 2018 എന്ന ജൂഡിന്റെ ചിത്രത്തിന്റെ ടീസർ ലോഞ്ചിങ്ങിനിടെയാണ് മമ്മൂട്ടി സംവിധായകന്റെ മുടിയെ കുറിച്ച് പറയുന്നത്. ജുഡിന് തലയിൽ മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നാണ് ടീസർ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. ഇത് പിന്നീട് മലയാളത്തിന്റെ മെഗാ സ്റ്റാർ ബോഡി ഷെയ്മിങ് നടത്തിയെന്ന് പറഞ്ഞു കൊണ്ട് നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ജൂഡ് തന്റെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്കിൽ പ്രതികരിച്ചത്.
കുറിപ്പിന്റെ പൂർണരൂപം
മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം കൺസേൺ ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് .
എന്ന്
മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ
കേരളം ഒരേമനസ്സോടെ പൊരുതി വിജയിച്ച നൂറ്റാണ്ടിന്റെ പ്രളയത്തിന്റെ കഥ പറയുന്ന ചിത്രമാണ് 2018 എവരിവൺ ഈസ് എ ഹീറോ. വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍,വിനീത് ശ്രീനിവാസന്‍, സുധീഷ്, അപര്‍ണ ബാലമുരളി, തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി തുടങ്ങി എഴുപതോളം താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്. 125 ലേറെ താരങ്ങൾ അണിനിരക്കുന്ന വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്.
Also Read- ബച്ചനോളം പൊക്കമുള്ള നായകൻ നിർബന്ധമല്ല; ഞെട്ടിക്കാനുറച്ച് ഇന്ദ്രൻസിന്റെ ‘വാമനൻ’ സ്നീക് പീക്ക്
അഖില്‍ പി. ധര്‍മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീത സംവിധാനം. മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനർ.
Also Read- മമ്മുക്ക നിർത്തിയങ്ങ് ട്രോളുവാന്നേ; ജോയ് മാത്യു നിൽക്കെ സ്റ്റേജിൽ മമ്മൂട്ടിയുടെ ഒരു കമന്റ്
സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ്-വിഷ്ണു ഗോവിന്ദ്. വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ഗോപകുമാര്‍.ജി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടര്‍-സൈലക്സ് എബ്രഹാം. സ്റ്റില്‍സ്-സിനത് സേവ്യര്‍, ഫസലുൾ ഹഖ്. വി.എഫ്.എക്സ്-മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍സ് യെല്ലോടൂത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.