‘ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. കഴിഞ്ഞ നാലര വർഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനും മുകളിൽ ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പൊലീസുകാരുടെ യഥാർത്ഥ കഥയാണ് നമ്മൾ പറയുന്നത്. അഞ്ചാറ് മാസം നീണ്ട പോസ്റ്റ് പ്രൊഡക്‌ഷൻ. എല്ലാവരുടെയും അധ്വാനമാണ്.’’–റോണി പറഞ്ഞു.
അതേസമയം 1989 ൽ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘മഹായാനം’ എന്ന സിനിമയുടെ നിർമ്മാതാവായ സി.ടി രാജനും കണ്ണൂർ സ്ക്വാഡും തമ്മിലുള്ള ബന്ധം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം അതേ നിർമ്മാതാവിന്റെ മൂത്ത മകൻ സംവിധാനം ചെയ്യുകയും ഇളയമകൻ തിരക്കഥയെഴുതി അഭിനയിക്കുകയും ചെയ്യുന്ന ചിത്രം സ്വന്തമായി നിർമിച്ച് ആ പഴയ കടം വീട്ടിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. സംവിധായകൻ റോബിയുടെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
advertisement