' ആ പഴയ കടം അങ്ങ് വീട്ടി'; മമ്മൂട്ടിയുടെ ‘മഹായാനം’ നിർമിച്ച് കടക്കെണിയിലായ നിർമാതാവും ‘കണ്ണൂർ സ്ക്വാഡും’
- Published by:Sarika KP
- news18-malayalam
Last Updated:
‘തലമുറകളുടെ നായകൻ’ എന്ന പേര് വിശേഷണം ഇതൊക്കെ കൊണ്ടുകൂടിയാണ് മമ്മൂട്ടി അർഹിക്കുന്നത് എന്ന് അസീസ് നെടുമങ്ങാട് ഇതേകാര്യം പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ തിയറ്ററുകളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. ആദ്യ ആദ്യദിനങ്ങളില്‍ തന്നെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനിടെയിൽ ചിത്രവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കുന്നത്. 1989 ൽ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘മഹായാനം’ എന്ന സിനിമയുടെ നിർമ്മാതാവായ സി.ടി രാജൻ കണ്ണൂർ സ്ക്വാഡിന്റെ സംവിധായകനായ റോബിയുടെയും, തിരക്കഥാകൃത്ത് റോണിയുടെയും പിതാവാണ്.
advertisement
എന്നാൽ വർഷങ്ങൾക്കിപ്പുറം അതേ നിർമ്മാതാവിന്റെ മൂത്ത മകൻ സംവിധാനം ചെയ്യുകയും ഇളയമകൻ തിരക്കഥയെഴുതി അഭിനയിക്കുകയും ചെയ്യുന്ന ചിത്രം സ്വന്തമായി നിർമിച്ച് ആ പഴയ കടം വീട്ടിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. സംവിധായകൻ റോബിയുടെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. “ഈ ചിത്രം പോസ്റ്റ് ചെയ്യാനായതിൽ ഒരുപാട് സന്തോഷം. 1989 ൽ മമ്മൂട്ടി നായകനായ ‘മഹായാനം’ എന്ന സിനിമ നിർമ്മിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി. ഒടുവിൽ നിർമ്മാണം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ നന്നായി മുന്നോട്ട് കൊണ്ടുപോയി. 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ റോണി തിരക്കഥയെഴുതി ഇളയമകൻ സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാർ മമ്മൂട്ടിയെ വെച്ച്. ജീവിതവൃത്തം പൂർത്തിയാവുന്നു.”
advertisement
ഇതിനെ പറ്റി നടൻ അസീസ് നെടുമങ്ങാടും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘തലമുറകളുടെ നായകൻ’ എന്ന പേര് വിശേഷണം ഇതൊക്കെ കൊണ്ടുകൂടിയാണ് മമ്മൂട്ടി അർഹിക്കുന്നത് എന്നാണ് അസീസ് നെടുമങ്ങാട് കുറിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 29, 2023 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
' ആ പഴയ കടം അങ്ങ് വീട്ടി'; മമ്മൂട്ടിയുടെ ‘മഹായാനം’ നിർമിച്ച് കടക്കെണിയിലായ നിർമാതാവും ‘കണ്ണൂർ സ്ക്വാഡും’