കുറിപ്പ് ഇങ്ങനെ- ' " കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും " എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്ന. എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങൾ ഒന്നുമില്ല.. എല്ലാവരുടെയും പ്രാത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ'.
advertisement
1996 സെപ്തംബർ 14നായിരുന്നു സലിം കുമാറിന്റെ വിവാഹം. ചന്തു, ആരോമൽ എന്നിങ്ങനെ രണ്ടുമക്കളും ഈ ദമ്പതികൾക്കുണ്ട്. 23ാം വിവാഹ വാർശിക ദിനത്തിലും പ്രിയപ്പെട്ടവളുടെ കാത്തിരിപ്പാണ് തന്നെ ഐസിയുവിൽ നിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്ന് ഹൃദയസ്പർശിയായ കുറിപ്പിൽ സലിം കുമാർ വ്യക്തമാക്കിയിരുന്നു.
മിമിക്രിയിലൂടെ സിനിമാ രംഗത്തെത്തി, മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സലിം കുമാർ. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരവും സലിംകുമാറിന് ലഭിച്ചിരുന്നു.
