മമ്മൂട്ടിക്കൊപ്പം ഒട്ടേറെ നല്ല ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് സലിം കുമാർ. മായാവി, അണ്ണൻ തമ്പി, തസ്കരവീരൻ, വെനീസിലെ വ്യാപാരി, പോക്കിരി രാജ, തുറുപ്പുഗുലാൻ, മധുര രാജ എന്നിങ്ങനെ ഒരു നീണ്ട നിരയായി നീളുന്നു ആ ചിത്രങ്ങളുടെ പട്ടിക. ഇതിൽ ഇവർ രണ്ടുപേരും ചേർന്നുള്ള രംഗങ്ങളിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ചിത്രം 2007ൽ പുറത്തിറങ്ങിയ മായാവിയാണ്.
കണ്ണൻ സ്രാങ്ക് എന്ന സലിം കുമാർ കഥാപാത്രവും മായാവി എന്ന മമ്മൂട്ടി കഥാപാത്രവും ഒരു പതിറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളും ചിത്രവുമായി നിലനിൽക്കുന്നു. മമ്മൂട്ടിയേക്കാൾ പ്രായമുള്ള റോൾ സലിം കുമാർ ഭംഗിയായി കൈകാര്യം ചെയ്യുകയും ചെയ്തു. ട്രോളുകളുടെ ഒരു ഇഷ്‌ട കഥാപാത്രം കൂടിയാണ് കണ്ണൻ സ്രാങ്ക്.
മലയാളികൾ ഏറെ സ്നേഹിച്ച സലിം കുമാർ ഡയലോഗുകൾ പോലെ മമ്മൂട്ടിയുടെ പിറന്നാളിന് വളരെ വ്യത്യസ്തമായൊരു ആശംസയുമായി എത്തുകയാണ് അദ്ദേഹം. മലയാള സിനിമയുടെ നിത്യയൗവ്വനത്തിന്റെ മുഖചിത്രമായി മാറിയ മമ്മൂട്ടിക്ക് വേണ്ടി സലിം കുമാർ കുറിച്ച വാക്കുകളിതാ.
"66"ഇത് ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു.
ഇപ്പോൾ "69"ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്
ഇനി ഇത് "96" ഇങ്ങിനെയും "99"ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്.
HAPPY BIRTHDAY MAMMUKKA"
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: #HBD Mammootty, Actor salim kumar, Mammootty, Mammootty movies, Salim kumar