'ഒരിക്കൽ ഔട്ട്‌ ആണെന്ന് വിചാരിച്ചു; തേർഡ് അമ്പയർ തിരികെ വിളിച്ചു': അർധസെഞ്ചുറിയുടെ കഥപറഞ്ഞ് സലിംകുമാർ

News18 Malayalam | news18-malayalam
Updated: October 10, 2019, 12:15 PM IST
'ഒരിക്കൽ ഔട്ട്‌ ആണെന്ന് വിചാരിച്ചു; തേർഡ് അമ്പയർ തിരികെ വിളിച്ചു': അർധസെഞ്ചുറിയുടെ കഥപറഞ്ഞ് സലിംകുമാർ
സലിംകുമാർ
  • Share this:
അമ്പതാം ജന്മദിനത്തിൽ രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ സലിംകുമാർ. കഴിഞ്ഞുപോയ അമ്പത് വർഷത്തെ ജീവിതത്തെ ക്രിക്കറ്റ് കളിയോട് ഉപമിച്ചു കൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'അങ്ങനെ ഈ കളിയിൽ ഞാനും ഹാഫ് സെഞ്ചുറി തികച്ചു'വെന്ന് പറഞ്ഞാണ് സലിംകുമാർ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ക്രിക്കറ്റ് ബാറ്റുമായി നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സലിംകുമാർ അമ്പത്(നോട്ടൗട്ട്), ഇടംകൈ ബാറ്റ്സ്മാൻ, സ്ട്രൈക് റേറ്റ്-100.00 എന്നും ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

also read:മിഠായി വാങ്ങിക്കാനെത്തിയ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: കടയുടമ പിടിയിൽ

ഈ ഇന്നിങ്സിൽ ടോട്ടൽ 10 പ്രാവശ്യമാണ് അമ്പയർമാർ ഔട്ട്‌ വിളിച്ചതെന്നും എന്നാൽ എന്റെ അപ്പീലിൽ അതെല്ലാം തള്ളി പോവുകയാണുണ്ടായതെന്നും സലിംകുമാർ പറയുന്നു. ദുർഘടമായിരുന്നു ഇന്നിങ്സിലുടനീളം തനിക്ക് നേരിടേണ്ടിവന്നതെന്നും എന്നാലും അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള പ്രാക്ടീസുകൊണ്ടു അവയെല്ലാം തനിക്ക് സുഗമമാക്കിതീർക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അങ്ങനെ ഈ കളിയിൽ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു....

ദുർഘടമായിരുന്നു ഈ ഇന്നിങ്സിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്.

എന്നാലും.....

അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീർക്കാൻ സാധിച്ചു....

അനുഭവങ്ങളേ നന്ദി.... !

ഈ ഇന്നിങ്സിൽ ടോട്ടൽ 10 പ്രാവശ്യമാണ് അമ്പയർമാർ ഔട്ട്‌ വിളിച്ചത്...

എന്നാൽ എന്റെ അപ്പീലിൽ അതെല്ലാം തള്ളി പോവുകയാണുണ്ടായത്.

ഒരിക്കൽ ഔട്ട്‌ ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്.

എന്നാൽ തേർഡ് അമ്പയർ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.

എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്സ്മാന്മാർ ഔട്ട്‌ ആയി എന്റെ മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുള്ളവനാണ് ഞാൻ.

പ്രിയ സുഹൃത്തുക്കളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.....

ഈ ഇന്നിങ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാം.

എന്നാലും ക്രീസിൽ നിൽക്കുന്നതിന്റെ സമയദൈർഘ്യം കൂട്ടുവാൻവേണ്ടി ഒരു ഡിഫെൻസ് ഗെയിമും ഞാൻ കളിക്കുകയില്ല.

നിൽക്കുന്ന സമയംവരെ സിക്സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും...

ഈ അമ്പത് വർഷത്തിനിടയിൽ ഒരുപാട് വേഷത്തിൽ ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാർത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ....

അപ്പോഴെല്ലാം എനിക്ക് വേണ്ട സ്നേഹവും പ്രോത്സാഹനവും തന്ന നിങ്ങൾക്കേവർക്കും ഞാൻ ഇപ്പോൾ നന്ദി രേഖപ്പെടുത്തുന്നില്ല,

കാരണം 'നന്ദി' വാക്കുകൾകൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസ്സിൽ എക്കാലവും സൂക്ഷിച്ചു വയ്‌ക്കേണ്ട ഒന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

സ്നേഹത്തോടെ

*സലിംകുമാർ*
First published: October 10, 2019, 10:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading