TRENDING:

'സർപ്രൈസ്': കങ്കുവയിൽ ആരുടെയൊക്കെ കാമിയോ ഉണ്ടെന്ന് തിയേറ്ററിൽ കണ്ടാൽ മതി ; സൂര്യ

Last Updated:

വലിയ സ്കെയിലിൽ ഒരുങ്ങുന്ന ബ്രഹ്മണ്ഡ ചിത്രമായതിനാൽ തന്നെ ഏതൊക്കെ താരങ്ങളുടെ കാമിയോ ചിത്രത്തിൽ ഉണ്ടാകും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ.വമ്പൻ താരനിര അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ എല്ലാം തന്നെ ആരാധകർക്കിടയിൽ വലിയ ഓളം സൃഷ്ടിക്കാറുണ്ട് .വലിയ സ്കെയിലിൽ ഒരുങ്ങുന്ന ബ്രഹ്മണ്ഡ ചിത്രമായതിനാൽ തന്നെ ഏതൊക്കെ താരങ്ങളുടെ കാമിയോ ചിത്രത്തിൽ ഉണ്ടാകും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ സൂര്യയുടെ സഹോദരനും നടനുമായ കാർത്തി കങ്കുവയിൽ എത്തുമോയെന്നും മറ്റേതൊക്കെ താരങ്ങളുടെ കാമിയോ റോളുകൾ പ്രതീക്ഷിക്കാം എന്നുമുള്ള ചോദ്യത്തിന് മറുപടി നല്കിയിരിക്കുകയാണ് ചിത്രത്തിലെ നായകനും തമിഴ് സൂപ്പർ താരവുമായ സൂര്യ .
advertisement

'എന്തിനാണ് തിയേറ്ററിൽ കാണാൻ പോകുന്ന ചിത്രത്തിന്റെ സ്പോയിലർ ഇപ്പഴേ പറയുന്നത്. കാർത്തിയാണോ അല്ലെങ്കിൽ മറ്റേതൊക്കെ താരങ്ങൾ ചിത്രത്തിൽ ഉണ്ടെന്ന് നിങ്ങൾ തന്നെ കാണൂ. സ്‌ക്രീനിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാനുണ്ട്. തിയേറ്ററിൽ ആ അനുഭവത്തിനായി കാത്തിരിക്കൂ' സൂര്യ പറഞ്ഞു. ചിത്രത്തിന്റെ ഭാഗമായി നടന്ന തെലുങ്ക് പ്രസ് മീറ്റിലാണ് നടന്റെ പ്രതികരണം. ശിവയുടെ സംവിധാനത്തിലെത്തുന്ന ഫാന്റസി-ആക്ഷൻ ചിത്രമാണ് കങ്കുവ. കഴിഞ്ഞ ദിവസം പുറത്തുവിട്ട കങ്കുവയിലെ യോലോ പാട്ടിലെ സൂര്യയുടെ സ്റ്റൈലിഷ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ബുക്ക് മൈ ഷോ അടമുള്ള പ്ലാറ്റ് ഫോമുകളയിൽ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ഇൻട്രസ്റ്റും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഒരു ലക്ഷത്തിലധികം 'ഇൻട്രസ്റ്റാണ്' സിനിമക്ക് ലഭിച്ചിരിക്കുന്നത്.

advertisement

നവംബർ 14-നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'സർപ്രൈസ്': കങ്കുവയിൽ ആരുടെയൊക്കെ കാമിയോ ഉണ്ടെന്ന് തിയേറ്ററിൽ കണ്ടാൽ മതി ; സൂര്യ
Open in App
Home
Video
Impact Shorts
Web Stories