നവംബർ 14 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറമെ കർണാടക, ആന്ധ്രാപ്രദേശ്, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും സിനിമയ്ക്ക് വൻ സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശിവയ്‌ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമയുടേതായി പുറത്തിറങ്ങിയ പുതിയ ഗാനത്തില്‍ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തുവാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചതായുള്ള വാർത്തകളാണ് പുതിയതായി പുറത്തുവരുന്നത്. യോലോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റിലീസിന് മുന്നോടിയായി ഗാനത്തിലെ രംഗങ്ങൾ പരിഷ്കരിക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.ഗാനരംഗങ്ങളിൽ അമിത ശരീര പ്രദർശനമുണ്ടെന്നും ആ രംഗങ്ങൾ നീക്കം ചെയ്യുകയോ സിബിഎഫ്സി അംഗങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.
advertisement