തമിഴക മുന്നേട്ര കഴകം എന്ന പാര്‍ട്ടിയുമായി സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന സിനിമയാകും ഇതെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് വലിയ ഹൈപ്പോടെയാണ് സിനിമയെത്തുന്നത്. വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. നന്ദമുരി ബാലകൃഷ്‌ണ അവതരിപ്പിച്ച ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ചിത്രമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി എന്നിവരെത്തുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Mar 25, 2025 8:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jana Nayagan: കടൈസി ആട്ടം വെറിത്തനമാകും; റിലീസ് പ്രഖ്യാപിച്ച് ദളപതി ചിത്രം 'ജനനായകന്‍'
